Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ലൗ ജിഹാദ് കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണ്; വസ്തുതാപരമായി കാര്യങ്ങൾ മനസിലാക്കി വേണം പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ; ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദമാണ് നാർക്കോട്ടിക് ജിഹാദ്; ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന' : പൊതുസമൂഹം ഇതിനൊപ്പം അല്ലെന്നും പാലാ ബിഷപ്പിനെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി

'ലൗ ജിഹാദ് കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണ്; വസ്തുതാപരമായി കാര്യങ്ങൾ മനസിലാക്കി വേണം പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ; ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദമാണ് നാർക്കോട്ടിക് ജിഹാദ്; ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന' : പൊതുസമൂഹം ഇതിനൊപ്പം അല്ലെന്നും പാലാ ബിഷപ്പിനെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. നാർകോട്ടിക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിപിഎം പെരുവമ്പ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണ്. വസ്തുതാപരമായി കാര്യങ്ങൾ മനസിലാക്കിവേണം പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ. ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദമാണ് നാർക്കോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നിർഭാഗ്യകരമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന.' പൊതുസമൂഹം ആ പ്രസ്താവനയ്ക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകർക്കാൻ ഏത് കേന്ദ്രത്തിൽ നിന്ന് ശ്രമമുണ്ടായാലും നമ്മുടെ നാട് അതിനെ ചെറുക്കും. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം പ്രസ്താവനയെ പിന്താങ്ങുന്നത്,' എന്നും അദ്ദേഹം പറഞ്ഞു

സാമൂഹ്യ തിന്മമകളെ ഏതെങ്കിലും മതവുമായി ചേർത്തുവയ്ക്കരുതെന്നും ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് തിരുവനന്തപുരത്ത് നടന്ന 'സ്വാതന്ത്യം തന്നെ അമൃതം' ശതാബ്ദി ആഘോഷം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

സാമൂഹ്യ തിന്മകൾക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നൽകുന്ന പ്രവണതകൾ മുളയിലെ നുള്ളികളയണം. സാമൂഹ്യ തിന്മകൾക്ക് നേതൃത്വം നൽകുന്നത് സമൂഹത്തിന്റെ പൊതുവായ താത്പര്യങ്ങൾക്ക് വിരുദ്ധമായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി ചേർത്ത് ഉപമിക്കരുത്. ഇത് സമൂഹത്തിലെ വേർതിരിവുകൾ വർധിക്കുവാൻ മാത്രമേ ഉപകരിക്കു. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ തീവ്രവാദ പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തികാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും. ജാതിക്കും അതീതമായി ചിന്തിക്കാനും ജീവിക്കാനും പഠിപ്പിച്ച ഗുരുവിന്റെ ഓർമ പുതുക്കുന്ന ഈ ദിനത്തിൽ ജാതിയേയും മതത്തേയും വിഭജനത്തിനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP