Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കേരളത്തിന് എതിരെ കുറ്റം പറയലാണ് ഈ മന്ത്രി പുംഗവന്റെ പണി; കേരളത്തിന്റെ കടമെടുപ്പിൽ കള്ളക്കണക്കാണ് പറയുന്നത്; കേന്ദ്രമന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് ലഭിക്കുന്നത്; വി മുരളീധരന് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കേരളത്തിന് എതിരെ കുറ്റം പറയലാണ് ഈ മന്ത്രി പുംഗവന്റെ പണി; കേരളത്തിന്റെ കടമെടുപ്പിൽ കള്ളക്കണക്കാണ് പറയുന്നത്; കേന്ദ്രമന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് ലഭിക്കുന്നത്; വി മുരളീധരന് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ കുറ്റം പറയലാണ് ഈ മന്ത്രി പുങ്കവന്റെ പണിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച് കള്ളക്കണക്കാണ് പറയുന്നത്. വാർത്താ സമ്മേളനം വിളിച്ചാണോ ഇക്കാര്യം പറയേണ്ടത്. കേന്ദ്ര മന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാറെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചപ്പോൾ എല്ലാവരും പ്രതിഷേധിക്കുകയാണ്. അത് സംസ്ഥാനത്തെ ബാധിക്കുമെന്ന് എല്ലാവർക്കുമറിയാം. എല്ലാവരും ദുഃഖിക്കുമ്പോൾ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് ദൗർഭാഗ്യകരമാണ്. കേരളത്തിന് വേണ്ടി പ്രശ്‌നത്തിൽ ഇടപെടേണ്ടയാളായിരുന്നു വി മുരളീധരനെന്നും പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

അതേ സമയം, സംസ്ഥാന സർക്കാരിന്റെ ധൂർത്ത് കേന്ദ്ര സർക്കാരിന് അനുവദിക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ തീരുമാനം വിശദമായ പഠനങ്ങൾക്ക് ശേഷമാണെന്നുമായിരുന്നു വായ്പാ പരിധി വെട്ടിക്കുറച്ചതിൽ മുരളീധരന്റ പ്രതികരണം. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങൾക്കും കടമെടുപ്പ് പരിധി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിനും ആ മാനദണ്ഡങ്ങൾ ബാധകമാണ്. നടപ്പുവർഷം അനുവദിച്ച 55,182 കോടിയിൽ 34,661 കോടി കേരളം ഇതിനോടകം എടുത്തുകഴിഞ്ഞു. ബാക്കി 20,521ൽ ആദ്യ മൂന്ന് പാദങ്ങളുടേതാണ് 15,390 കോടി. ബാക്കി 5,131 കോടി സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ആണ് അനുവദിക്കുക. അതിനെ 'വെട്ടികുറക്കൽ' ആയി ധനമന്ത്രി ചിത്രീകരിക്കുക ആണ് എന്നും വി.മുരളീധരൻ പറഞ്ഞു.

ആർബിഐ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള 5 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെൻഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല. കെ.വി തോമസിനെ പോലുള്ളവർക്ക് ഓണറേറിയം
നൽകാനാണ് വായ്പകൾ എന്നും വി.മുരളീധരൻ വിമർശിച്ചു. അല്ലെങ്കിൽ മുഖ്യമന്ത്രി പിണറായിക്ക് നീന്തൽക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും.

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ യൂറോപ്പും അമേരിക്കയുമടക്കം പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടുംബസമേതം നടത്തുന്ന വിനോദയാത്രയുടെ പട്ടിക മാധ്യമ പ്രവർത്തകർ പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പരിധിക്ക് പുറത്ത് ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്ര സർക്കാർ കൂട്ട് നിൽക്കില്ല എന്നും വി.മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP