Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചില അവസരവാദികളെ ബിജെപിക്ക് സുഖിപ്പിക്കാനായേക്കും; തലശ്ശേരി ബിഷപ്പിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; എന്നാൽ അതല്ല കേരളത്തിന്റെ സ്ഥിതി; സംഘപരിവാറിനെ കേരളം അടുപ്പിക്കില്ല; പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ ഇരച്ചുകയറി;കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നതെന്നും പിണറായി വിജയൻ

ചില അവസരവാദികളെ ബിജെപിക്ക് സുഖിപ്പിക്കാനായേക്കും; തലശ്ശേരി ബിഷപ്പിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; എന്നാൽ അതല്ല കേരളത്തിന്റെ സ്ഥിതി; സംഘപരിവാറിനെ കേരളം അടുപ്പിക്കില്ല; പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ ഇരച്ചുകയറി;കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നതെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: റബ്ബറിന്റെ താങ്ങുവില കൂട്ടിയാൽ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന് പറഞ്ഞ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ മതവിഭാഗങ്ങളിലുള്ള ചിലരെ പ്രീണിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ചില അവസരവാദികളെ മാത്രം അവർക്ക് സുഖിപ്പിക്കാനായേക്കും. എന്നാൽ, ബിജെപിക്ക് അനുകൂലമായ ഒരു പൊതുവികാരം കേരളത്തിലില്ല എന്നും മുഖ്യമന്ത്രി വാദിച്ചു.

ബിഷപ്പിന്റെ പ്രതികരണത്തിനെതിരെ ഇടതുപക്ഷത്ത് നിന്നും വിമർശനം ശക്തമാകുമ്പോഴാണ് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രിയും രംഗത്ത് വന്നത്.''ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും നാടിന് ആപത്താണെന്നതാണ് കേരളം പൊതുവേ സ്വീകരിച്ചിരിക്കുന്നത്. കേരള നിയമസഭയിൽ ഒരു സീറ്റ് ബിജെപിക്ക് ഉണ്ടായിരുന്നു. ആ സീറ്റ് എങ്ങനെ വന്നതെന്ന് എല്ലാവർക്കും അറിയാം. ആ ഒറ്റ സീറ്റിനുവേണ്ടി എന്നുമുതൽ അവർ കളി തുടങ്ങിയതാണ്.

കോൺഗ്രസുമായി ചേർന്നുള്ള കളിയിൽ 2016ലാണ് ബിജെപി നേതാവ് നിയമസഭയിലേക്ക് വന്നത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓർക്കണം'' മുഖ്യമന്ത്രി പറഞ്ഞു.ഹിറ്റ്‌ലറുടെ നിലപാടും തത്വശാസ്ത്രവുമാണ് ബിജെപി നയിക്കുന്നത്. ജനാധിപത്യം അട്ടിമറിക്കാനുള്ള കാര്യങ്ങൾ അവർ ചെയ്യുന്നു. തിരഞ്ഞെടുപ്പ് പോലും നേരെ നടക്കുന്നില്ല. എല്ലാം കൈപിടിയിൽ ഒതുക്കാനുള്ള ശ്രമമാണ്. ജുഡീഷ്യറിയും അവർക്കു വേണം'' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. ''കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നത് പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ ഇരച്ചുകയറി. എന്താണ് ഇതിന്റെയൊക്കെ അർഥം സ്പീക്കറുടെ മുഖം മറച്ചുകൊണ്ട് പ്ലക്കാർഡുകൾ, കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യങ്ങൾ. എന്നിട്ടും ഭരണപക്ഷം പ്രകോപിതമായില്ലല്ലോ. അങ്ങനെ സംഭവിച്ചാൽ സഭാ നടപടികളുമായി മുന്നോട്ടുപോകാമല്ലോ. ചോദ്യോത്തരം ആരംഭിക്കുന്നതിനു മുൻപ് തന്നെ നടുത്തളത്തിൽ വന്ന് പ്രതിപക്ഷം സമരം ചെയ്യുകയാണ്. പ്രതീക്ഷയ്ക്കപ്പുറമുള്ള വിചിത്രമായ നടപടിയാണ്. ഞങ്ങൾ എന്ത് ചെയ്യണം കേരളത്തിലെ ജനങ്ങൾ ചിന്തിക്കുക'' മുഖ്യമന്ത്രി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP