'പ്രബന്ധം വായിച്ച് നേരേചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്; മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണത്'; ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് എസ്. ശാരദക്കുട്ടി

ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിൽ മലയാളത്തിലെ ഏറെ പ്രശസ്തമായ 'വാഴക്കുല' എന്ന കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേര് രേഖപ്പെടുത്തിയതിൽ വിവാദം കത്തുന്നതിനിടെ യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി എസ്. ശാരദക്കുട്ടി.
ഗവേഷകയ്ക്ക് മലയാളസാഹിത്യത്തിൽ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ഗൈഡിന് മനസിലായില്ല എന്നത് അലട്ടുന്നുണ്ടെന്ന് എസ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പ്രബന്ധം വായിച്ച് നേരേചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്. മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണതെന്നും പ്രബന്ധം വായിച്ച് പരിശോധിക്കുമ്പോൾ ഗുരുതരമായ പിഴവുകൾ കണ്ണിൽപെടാതെ പോകുന്നത് എങ്ങനെയെന്ന് മൂല്യനിർണയം നടത്തിയ അദ്ധ്യാപകരും വിശദീകരണം തരാൻ ബാധ്യസ്ഥരാണെന്നും ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദക്കുട്ടിയുടെ വിമർശനം.
സാധാരണ ഗതിയിൽ ഓപൺ ഡിഫൻസ് വേളയിൽ, പരിശോധനാ റിപ്പോർട്ടുകളിൽ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകൾക്കു പോലും പരിശോധനാ കമ്മിറ്റി ചെയർമാൻ ഗവേഷകയോട് വിശദീകരണം ചോദിച്ച് ന്യായമായ മറുപടി തേടാറുണ്ട്. അവർ ഇത്തരം പരമാബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല. ചൂണ്ടിക്കാണിച്ചിരുന്നു എങ്കിൽ ഓപൺ ഡിഫൻസിൽ എത്തുന്നതിനു മുൻപ് അത് തിരുത്തപ്പെട്ടേനെയെന്നും എന്നാലതും സംഭവിച്ചതായി കാണുന്നില്ലെന്ന് ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.
ഇവിടെ സൂപ്പർവൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പ് റദ്ദാക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യേണ്ടത്. ഗവേഷകയുടെ പിഎച്ച്ഡി റദ്ദ് ചെയ്ത് പ്രബന്ധം തെറ്റു തിരുത്തി സമർപ്പിച്ച് പുനഃപരിശോധനയ്ക്കു വിധേയമാക്കി ഡിഗ്രി അർഹമെങ്കിൽ മാത്രം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. തെറ്റുകൾ ഗവേഷണ പ്രബന്ധങ്ങളിൽ ഉണ്ടാകരുത്. പക്ഷേ ഉണ്ടായേക്കാം. എന്നാൽ കണ്ടുപിടിക്കപ്പെട്ടാൽ മാതൃകാപരമായ നടപടി ഉണ്ടാകണം. കണ്ടുപിടിക്കപ്പെട്ടു എന്നത്, ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്. കണ്ടുപിടിക്കപ്പെട്ടാൽ തിരുത്തപ്പെടുക തന്നെ വേണം- ശാരദക്കുട്ടി വിശദമാക്കി.
എസ്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇപ്പോഴാണ് ഒരു പ്രബന്ധം യഥാർഥ Open defence ന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ ഗവേഷക എങ്ങനെ defend ചെയ്യുന്നു എന്നാണറിയേണ്ടത്. പ്രബന്ധത്തിലെ ഗുരുതരമായ പിഴവ് പ്രാഥമികമായി ഗവേഷകയുടെ ഉത്തരവാദിത്തമാണെങ്കിലും, 'ഈ പ്രബന്ധം ഞാൻ പരിശോധിച്ച്, under my supervision and guidance ആണ് തയ്യാറാക്കിയത് ' എന്ന് Guide സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് പ്രബന്ധം യൂണിവേഴ്സിറ്റിക്ക് സമർപ്പിക്കപ്പെടുന്നത്.
ഗവേഷകക്ക് മലയാളസാഹിത്യത്തിൽ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽ പ്പോലും Guide ന് മനസ്സിലായില്ല എന്നത് അലട്ടുന്നുണ്ട്.
ഗൈഡിന്റെ കൃത്യാന്തര ബാഹുല്യങ്ങളൊന്നും ഈ പിഴവിനെ സാധൂകരിക്കുന്നതല്ല. പ്രബന്ധം വായിച്ച് നേരെ ചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്. മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണത്.
പ്രബന്ധം വായിച്ച് പരിശോധിക്കുമ്പോൾ ഗുരുതരമായ പിഴവുകൾ കണ്ണിൽ പെടാതെ പോകുന്നത് എങ്ങനെ എന്ന് മൂല്യനിർണ്ണയം നടത്തിയ അദ്ധ്യാപകരും വിശദീകരണം തരാൻ ബാധ്യസ്ഥരാണ്.
സാധാരണ ഗതിയിൽ ഓപൺ ഡിഫൻസ് വേളയിൽ, പരിശോധനാ റിപ്പോർട്ടുകളിൽ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകൾക്കു പോലും പരിശോധനാ കമ്മിറ്റി ചെയർമാൻ ഗവേഷകയോട് വിശദീകരണം ചോദിച്ച് ന്യായമായ മറുപടി തേടാറുണ്ട്. അവർ ഈ മാതിരിയുള്ള പരമാബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല. ചൂണ്ടിക്കാണിച്ചിരുന്നു എങ്കിൽ open defence ൽ എത്തുന്നതിനു മുൻപ് അത് തിരുത്തപ്പെട്ടേനെ. അതും സംഭവിച്ചതായി കാണുന്നില്ല. തിരുത്തപ്പെട്ട തീസിസ് സമർപ്പിച്ചാൽ മാത്രമേ സാധാരണ ഗതിയിൽ ഇത് Open defence വരെ എത്താറുള്ളു. ഇവിടെ അങ്ങനെയൊന്നും സംഭവിച്ചതായി കാണുന്നില്ല
ചില ചില ചോദ്യങ്ങൾക്ക് പൊട്ടന്യായങ്ങൾ പറഞ്ഞ് open defence ൽ ചിലപ്പോൾ ഗവേഷകർ തടി ഊരാറുണ്ട് എന്ന് സമ്മതിക്കുന്നു . ഇതു പക്ഷേ അങ്ങനെയല്ല.
ഇവിടെ സൂപർവൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പ് റദ്ദാക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യേണ്ടത്. ഗവേഷകയുടെ Ph.D റദ്ദ് ചെയ്ത് പ്രബന്ധം തെറ്റുതിരുത്തി സമർപ്പിച്ച് പുനഃപരിശോധനക്കു വിധേയമാക്കി ഡിഗ്രി അർഹമെങ്കിൽ മാത്രം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്.
തെറ്റുകൾ ഗവേഷണ പ്രബന്ധങ്ങളിൽ ഉണ്ടാകരുത് . പക്ഷേ ഉണ്ടായേക്കാം. എന്നാൽ കണ്ടുപിടിക്കപ്പെട്ടാൽ മാതൃകാപരമായ നടപടി ഉണ്ടാകണം. കണ്ടു പിടിക്കപ്പെട്ടു എന്നത് , ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്. കണ്ടുപിടിക്കപ്പെട്ടാൽ തിരുത്തപ്പെടുക തന്നെ വേണം.
1998ൽ എന്റെ Ph.D തീസിസിന് കൃത്യമായി നോട്ടെഴുതി കൊണ്ടു വരുകയും, മലയാളം ടൈപ്പിങ്ങിന്റെ തുടക്കകാലത്തെഴുതിയ ആ പ്രബന്ധത്തിലെ അക്ഷരത്തെറ്റുകൾ മുതൽ ചൂണ്ടിക്കാണിച്ച് തിരുത്തിക്കുകയും, ചോദ്യങ്ങൾ കൊണ്ട് ശരശയ്യയിൽ കിടത്തുകയും , പരിശോധകർക്കു തോന്നിയ എല്ലാ ന്യായമായ സംശയങ്ങൾക്കും എന്നെ കൊണ്ട് ഉത്തരം പറയിപ്പിക്കുകയും , ഒടുവിൽ Ph.D ക്ക് റെക്കമെന്റ് ചെയ്യുകയും ചെയ്ത് ഒരു ചെയർമാന്റെ ഉത്തരവാദിത്തമെന്തെന്ന് ബോധ്യപ്പെടുത്തിത്തന്ന M. M. ബഷീർ സാറിനെ ഇന്ന് ഓർമ്മിച്ചു പോകുന്നു.
-എസ്. ശാരദക്കുട്ടി
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവാണ് കണ്ടെത്തയത്. 'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ'യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സർവകലാശാല പ്രൊ വിസിയായിരുന്ന ഡോ.അജയകുമാറായിരുന്നു ഗൈഡ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കി 2021 ൽ ഡോക്ടറേറ്റും കിട്ടി.
സംവിധായകരായ പ്രിയദർശൻ, രഞ്ജിത്ത് എന്നിവരുടെ സിനിമകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നവയാണ് എന്ന് പറയുന്നതിനിടെയാണ് 'വാഴക്കുല' എന്ന കവിതയെ കുറിച്ച് പരാമർശമുള്ളത്. ഇവിടെ ഗ്രന്ഥകർത്താവിന്റെ സ്ഥാനത്ത് ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളി എന്നാണ് ചിന്ത എഴുതിയിരിക്കുന്നത്.
കേരള നവോത്ഥാനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ വാഴക്കുല കവിതയുടെ രംഗാവിഷ്കാരം 1988ൽ ടി.ദാമോദരൻ രചിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ആര്യൻ എന്ന മോഹൻലാൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് പ്രബന്ധവും വാഴക്കുലയുമായുള്ള ബന്ധം.
തികച്ചും പുരോഗമനപരമായ കവിതയെ സവർണതയെ പിന്തുണയ്ക്കുന്ന പ്രതിലോമകരമായ ആശയത്തിന് അനുകൂലമാക്കി പരാമർശിക്കുന്നതിന് ഉദാഹരമാക്കുകയാണ് ഗവേഷണ പ്രബന്ധത്തിലെ സൂചന. ഒരു കാലത്ത് കേരളത്തിലെ അടിസ്ഥാന വർഗത്തിന്റെ ആവേശവും പ്രത്യാശയുമായ ഒരു കവിതയുടെ രചിതാവിനെയാണ് ഒരു ഗവേഷണ പ്രബന്ധത്തിൽ അലസമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഗൈഡ് അടക്കം നിരവധി കമ്മിറ്റികളുടെ പരിശോധനകൾക്ക് ശേഷമാണ് ഒരു സർവകലാശാല പ്രബന്ധത്തിന് അംഗീകാരം ലഭിക്കാറുള്ളത്. എന്നാൽ പലരും പരിശോധിച്ചിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. ഈ അബദ്ധം കയറിക്കൂടിയത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് ചിന്താ ജെറോം പ്രതികരിച്ചിരിക്കുന്നത്. തന്റെ കവിതകൾ പഠനാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഈ തീരുമാനമെന്ന് ചോദിച്ചപ്പോൾ തന്റെ കവിതകളെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറൽ ബിരുദം സമ്പാദിച്ച ആൾക്ക് 'താതവാക്യം' എന്ന കവിതയുടെ വൃത്തം തിരിച്ചറിയാൻ അറിയില്ലായരുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- പ്രൊസസ് ചെയ്ത ഇറച്ചി വാങ്ങിക്കഴിച്ചാൽ കാൻസർ വന്നു മരിക്കുമെന്ന് ഉറപ്പ്; പച്ചക്കറികളും ടിൻഡ് ഫുഡ്സും അടക്കം എന്തു കഴിച്ചാലും അപകടം; ബേക്കൺ കഴിക്കുന്നത് മരണം ചോദിച്ചു വാങ്ങാൻ: ഒരു ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
- സുജയാ പാർവ്വതിയുടെ സസ്പെൻഷൻ നിരുപാധികം പിൻവലിച്ച് 24 ന്യൂസ്; ന്യൂസ് എഡിറ്ററായി ഇന്ന് മുതൽ അവതാരകയ്ക്ക് ജോലിയിൽ പ്രവേശിക്കാം; ശ്രീകണ്ഠൻ നായരെ തിരുത്തലിന് പ്രേരിപ്പിച്ചത് സംഘപരിവാർ-ബിജെപി പ്രതിഷേധങ്ങളിലെ സമ്മർദ്ദം; ഗോകുലം ഗോപാലന്റെ നിലപാടും നിർണ്ണായകമായി; സുജയ വീണ്ടും 24 ന്യൂസ് ഓഫീസിലേക്ക്
- കേരളം വൃദ്ധരെ കൊണ്ട് നിറയുന്നതിനാൽ പ്രേതനഗരം! തിരുവല്ലയിലെ കുമ്പനാട് എത്തിയ ബിബിസി സംഘം വൃദ്ധർ മാത്രം താമസിക്കുന്ന വീടുകളെ നോക്കി വിളിച്ചത് പ്രേത നഗരമെന്ന്; നല്ല ഫോട്ടോകൾ എടുത്തിട്ട് പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണ പരത്തുന്ന ചിത്രങ്ങളെന്ന് അന്നമ്മയുടെ കുടുംബം; വീണ്ടും ബിബിസി വിവാദം; ബ്രിട്ടണിലെ മലയാളികൾ പ്രതിഷേധത്തിൽ
- കള്ള് ചെത്തുകാരെ സോപ്പിട്ട് അന്തിക്കള്ള് വിറ്റ് പത്താംക്ലാസുകാരി പണം ഉണ്ടാക്കി തുടങ്ങി; പ്രണയിച്ച് കെട്ടിയ ചെത്തുകാരൻ മരിച്ചതോടെ ജീവിക്കാനായി 'പാറിപ്പറക്കുന്ന പൂമ്പാറ്റയായി'; പോത്തിന്റെ തല ഉൾപ്പെടെയുള്ള ഡെക്കറേഷനുമായി താമസിക്കുന്നിടത്തെല്ലാം പൂജാ മുറിയൊരുക്കി ചാത്തൻ സേവ; ഇപ്പോൾ കാർ മറിച്ചു വിറ്റ് അകത്തായി; പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങുമ്പോൾ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ലഹളക്കാർ അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു; വലിയ ഉരുളിയിൽ കയറി പുഴ കടന്ന് പലരും പലായനം ചെയ്തു; അമ്മായി, അമ്മിണിഅമ്മ ആമിനയായി; എന്നിട്ടും വിറകുപുരയിലെ അലമാരയിൽ ഒളിപ്പിച്ച ഗുരുവായൂരപ്പനെ തൊഴുതു': നാടകാചാര്യൻ വിക്രമൻനായരുടെ മലബാർ കലാപ അനുഭവം ഞെട്ടിപ്പിക്കുന്നത്
- കാഞ്ഞിരപ്പള്ളിക്കാരിയായ ജുബി ഐഇഎൽടിഎസ് പാസാകാത്തതിനാൽ സ്റ്റോക്കിൽ 13 വർഷമായി ജോലി ചെയ്തത് സീനിയർ കെയററായി; എൻഎംസി ഇംഗ്ലീഷ് ഭാഷാ നിലപാട് തിരുത്തിയതോടെ അതേ ആശുപത്രിയിൽ ഇനി ബ്രിട്ടണിൽ ജുബിക്ക് നഴ്സായി ജോലി ചെയ്യാം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- സൂര്യനിൽ ഭൂമിയുടെ 20 മടങ്ങ് വലിപ്പമുള്ള വിള്ളൽ കണ്ടെത്തി നാസ; ആഴ്ചകൾക്കുള്ളിൽ കണ്ടെത്തുന്നത് രണ്ടാമത്തെ വമ്പൻ ഗർത്തം; മണിക്കൂറിൽ 27 ലക്ഷം മൈൽ വേഗതയുള്ള സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തിയേക്കുമെന്ന് ആശങ്ക
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്