Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ ശങ്കറും മന്നത്തും ഹിന്ദു മണ്ഡലം രൂപീകരിച്ചത് ക്ഷേത്ര സംരക്ഷണത്തിന്; ശ്യാമപ്രസാദിനെ ക്ഷണിച്ചത് മന്ത്രിയെന്ന നിലയിൽ; ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്ത എ കെ ജിയെയും മോദി ഹിന്ദു സഭാ നേതാവാക്കും: മോദിയുടെ വാദങ്ങൾ പൊളിച്ചടുക്കി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ആർ ശങ്കറും മന്നത്തും ഹിന്ദു മണ്ഡലം രൂപീകരിച്ചത് ക്ഷേത്ര സംരക്ഷണത്തിന്; ശ്യാമപ്രസാദിനെ ക്ഷണിച്ചത് മന്ത്രിയെന്ന നിലയിൽ; ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്ത എ കെ ജിയെയും മോദി ഹിന്ദു സഭാ നേതാവാക്കും: മോദിയുടെ വാദങ്ങൾ പൊളിച്ചടുക്കി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആർ ശങ്കറിനു ജനസംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന വാദത്തെ ഖണ്ഡിച്ച് ചെറിയാൻ ഫിലിപ്പ് രംഗത്ത്. ആർ ശങ്കറും മന്നത്തും ഹിന്ദു മണ്ഡലം രൂപീകരിച്ചത് ക്ഷേത്ര സംരക്ഷണത്തിനാണെന്നും ശ്യാമപ്രസാദ് മുഖർജിയെ ക്ഷണിച്ചത് കേന്ദ്രമന്ത്രിയെന്ന നിലയിലാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

1949 ൽ മന്നത്ത് പത്മനാഭനും ആർ ശങ്കറും ഹിന്ദു മണ്ഡലം രൂപീകരിച്ചത് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനാണെന്നു ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു. അന്ന് മന്നം ദേവസ്വം ബോർഡ് പ്രസിഡന്റും ശങ്കർ അംഗവുമായിരുന്നു.

അക്കാലത്തു ശ്യാമപ്രസാദ് മുഖർജി നെഹ്‌റു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയാണ്. ഒരു മന്ത്രിയെ ശങ്കർ ക്ഷണിക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടാകാം. അതിനെ ജനസംഘത്തോടുള്ള ആഭിമുഖ്യമായി നരേന്ദ്ര മോദി ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇത്തരത്തിൽ പോയാൽ ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്ത എ കെ ജിയെയും മോദി ഹിന്ദു സഭാനേതാവാക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ഗാന്ധി ഭക്തനായിരുന്ന ശങ്കർ ഒരിക്കലും ആർഎസ്എസിനോട് ആഭിമുഖ്യം പുലർത്തിയിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. മന്നത്ത് പത്മനാഭനും ആർ.ശങ്കറും ഒരുമിച്ച് ചേർന്നാണ് ഹിന്ദുമഹാമണ്ഡലം എന്ന വലിയൊരു ശക്തിക്ക് രൂപംകൊടുത്തതെന്നും ജനസംഘം നേതാവായിരുന്ന ഡോ.ശ്യാമപ്രസാദ് മുഖർജിയെയാണ് ആർ.ശങ്കർ ഹിന്ദുമണ്ഡലത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചതെന്നും പ്രധാനമന്ത്രി കൊല്ലത്തെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. പിന്നീട് കാൺപൂരിൽ നടന്ന ജനസംഘത്തിന്റെ യോഗത്തിൽ പ്രത്യേക ക്ഷണിതാവായി ആർ.ശങ്കർ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ ജനസംഘത്തിന്റെ പുതിയ രൂപമാണ് ബിജെപിയെന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

1949 ൽ മന്നത്ത് പത്മനാഭനും ആർ ശങ്കറും ഹിന്ദു മണ്ഡലം രൂപീകരിച്ചത് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനാണ് - അന്ന് മന്നം ദേവസ്വം ബോ...

Posted by Cherian Philip on Tuesday, December 15, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP