Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടക്കുന്നത് കൺസൾട്ടൻസി രാജ്; സർക്കാർ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും പിടിയിൽ; പുറത്തു വന്നത് സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം; കെപിഎംജിയും ഏണസ്റ്റ് ആൻഡ് യംഗും പിഡബ്ളുസിയും സർക്കാർ കൺസൾട്ടന്റുകൾ; ബാക്ക് ഡോർ വഴി പിഡബ്ല്യുസിയെ ഏൽപ്പിച്ചത് 4500 കോടിയുടെ ഇ-മൊബിലിറ്റി; ഒന്നിനെക്കുറിച്ചും ധാരണയില്ലെന്ന് മുഖ്യമന്ത്രിയും; കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

നടക്കുന്നത് കൺസൾട്ടൻസി രാജ്; സർക്കാർ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും പിടിയിൽ; പുറത്തു വന്നത് സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം; കെപിഎംജിയും ഏണസ്റ്റ് ആൻഡ് യംഗും പിഡബ്ളുസിയും സർക്കാർ കൺസൾട്ടന്റുകൾ; ബാക്ക് ഡോർ വഴി പിഡബ്ല്യുസിയെ ഏൽപ്പിച്ചത് 4500 കോടിയുടെ ഇ-മൊബിലിറ്റി; ഒന്നിനെക്കുറിച്ചും ധാരണയില്ലെന്ന് മുഖ്യമന്ത്രിയും; കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സാഹചര്യം ചൂണ്ടിക്കാട്ടി നിലപാട് വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ടു സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തലയുടെ കത്ത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പാർട്ടി കൈവിട്ട സാഹചര്യത്തിലാണ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയത്. സ്വർണ്ണക്കടത്തിൽ ഇടതുമുന്നണി സർക്കാരും, സിപിഎമ്മും നേരിടുന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് പാർട്ടി അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടത്. സർക്കാരിലെ അഴിമതി, സ്വജനപക്ഷപാതം, ക്രിമനൽവൽക്കരണം എന്നിങ്ങനെ അതീവ ഗുരുതരമായ ആരോപണങ്ങളിൽപ്പെട്ടുഴലുകയാണ് സിപിഎം പിബി അംഗം കൂടിയായ കൂടിയായ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ. സിപിഎമ്മിന്റെ പ്രഖ്യാപിതമായ എല്ലാ നയങ്ങളിൽ നിന്നും, നിലപാടുകളിൽ നിന്നും ഉള്ള നഗ്‌നമായ വ്യതിചലനമാണ് ഈ സർക്കാരിന്റെ പ്രവർത്തനത്തിൽ ദൃശ്യമാകുന്നത്.

ഇപ്പോൾ കേരളത്തെ പിടിച്ച് കൂലുക്കിയ നയതന്ത്ര ചാനലിലൂടെയുള്ള സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും, സർക്കാരിന്റെ ഐ ടി സെക്രട്ടറിയുമായിരുന്ന മുതിർന്ന ഐ എ എസ് ഓഫീസർ ശിവശങ്കരന് ഈ കള്ളക്കടത്തുറാക്കറ്റിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്ന തെളിവുകളും പുറത്ത് വന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ മന്ത്രിസഭയെപ്പോലും നോക്കുകുത്തിയാക്കി അതിരുകളില്ലാത്ത അധികാരമാണ് ശിവശങ്കരൻ കയ്യാളിയിരുന്നത്. .
കള്ളക്കടത്തിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴിലുള്ള സ്പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജർ എന്ന തസ്തികയിൽ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കരൻ സസ്പെൻഷനിലായിരിക്കുകയാണ്. അതൊടൊപ്പം കള്ളക്കടത്തു റാക്കറ്റുമായി അദ്ദേഹത്തിനുള്ള ബന്ധം എൻ ഐ എ അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഇത്തരം വഴിവിട്ട് ഇടപാടുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലന്ന് പറഞ്ഞ് കൈകഴുകാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണെന്നരിക്കെ താനൊന്നുമറിയുന്നില്ല മുഖ്യമന്ത്രിയുടെ നിലപാട് തികച്ചുംഅപഹാസ്യമാണ്.

കള്ളക്കടത്ത് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തിരിക്കുകയാണ്. വളരെയേറെ അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ കേസിൽ നിയമസഭ സ്പീക്കറുടെയും, സംസ്ഥാനത്തെ മറ്റൊരു മന്ത്രിയുടെയും ഓഫിസുകളുമായുള്ള ബന്ധവും ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നു. സംസ്ഥാന മന്ത്രി സഭയെ ഇരുട്ടിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്ത നിയമവിരുദ്ധ ഏകാധിപത്യപരവുമായ തിരുമാനങ്ങളുടെ വ്യാപ്തി അമ്പരിപ്പിക്കുന്നതാണ്.
സി പി എമ്മിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്നുള്ള നഗ്‌നമായ വ്യതിചലനമാണ് ഇവ. പാർട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവെന്ന നിലയിൽ ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തെക്കുറിച്ച് സീതാറാം യെച്ചൂരി വിശദീകരിക്കണമെന്നും ജാഗ്രതക്കുറവും വീഴ്ചയും വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി കൈക്കൊള്ളണം.

കോവിഡ് 19ന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സപ്രിങ്ളർ എന്ന അമേരിക്കൻ കമ്പനി ശേഖരിച്ച സംഭവം ആശങ്കയുളവാക്കി. മന്ത്രിസഭയേയോ ,നിയമവകുപ്പിനെയോ അറിയാക്കാതെ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായി നിൽക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ തന്നെയാണ് ദുരൂഹമായ ഈ ഇടപാടിന് പിന്നിലും. ഒരു അന്താരാഷ്ട്ര കരാറിൽ പാലിക്കേണ്ട യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തികച്ചും ജനങ്ങളുടെ സ്വകാര്യത എന്ന മൗലികവകാശത്തിൽ നടത്തിയ വലിയ കടന്ന് കയറ്റമായിരുന്നു സ്പ്രിങ്ളർ ഇടപാട്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്റെ ഇടപടെലുകൾ ദുരൂഹമായ ഈ ഇടപാടിനെ വെളിച്ചത്തുകൊണ്ടുവരികയും, പിന്നീട് കേരളാ ഹൈക്കോടതി ഇടപെട്ട് ഡാറ്റാ ശേഖരിക്കുന്നതിൽ വ്യക്തമായ നിയന്ത്രണങ്ങൾ ഈ കമ്പനിക്ക് മേൽ ഏർപ്പെടുത്തുകയും ചെയ്തു.

പ്രൈസ് വാട്ടർ കൂപ്പർ ഹൗസ് എന്ന അന്താരാഷ്ട്ര കൺസൾട്ടിങ് ഏജൻസിയെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ച 4500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതിയും വിവാദമാണ്. സംസ്ഥാന ഗതാഗതമന്ത്രിയെ വരെ ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് പ്രൈസ് വാട്ടർ കൂപ്പർ ഹൗസ് ഈ പദ്ധതിയിലേക്ക് കടന്ന് വന്നത്. കേരളത്തെ തകർത്തെറിഞ്ഞ പ്രളയത്തെത്തുടർന്ന് സർക്കാർ ആവിഷ്‌കരിച്ച റീബിൽഡ് കേരളയുടെ കൺസൾട്ടൻസിയായി കെ പിഎം ജിയെ നിയമിച്ചു. കെപിഎം ജി, ഏണസ്റ്റ് ആൻഡ് യംഗ്, പിഡബ്ളു സി എന്നിവയെ സർക്കാർ ആരംഭിക്കാനുദ്ദേശിച്ച മൊബിലിറ്റി ഹബ്ബുകളുടെ കൺസൾട്ടൻസിയായി വച്ചു.

പി ഡബ്ള്യു സിക്ക് സെക്രട്ടറിയേറ്റിൽ ബാക്ക് ഡോർ ഓഫീസ് അനുവദിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ കൺസൾട്ടൻസി രാജാണ്. വിദേശ കൺസൾട്ടിങ് സ്ഥാപനങ്ങളെയും, ധനകാര്യ സ്ഥാനങ്ങളെയും ക്ഷണിച്ചുവരുത്തുന്നതിനെക്കുറിച്ച് സി പിഎമ്മിന്റെ കാഴ്ചപ്പാടിൽ വന്ന ശക്തമായ വ്യതിയാനമായിട്ടാണ് ഇത്. കേരളത്തിലെ ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ മുഖ്യമന്ത്രിയുടെ ഈ നടപടികളെ ശക്തമായി എതിർക്കുന്നു. കേരളത്തിലെ സിപിഎമ്മിന് സംസ്ഥാന ഭരണത്തിൽ യാതൊരു നിയന്ത്രണവുമില്ല. എൻ ഐഎ യുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന അവസ്ഥയാണ് സൃഷ്ടിച്ചത്. സിപിഎം അഖിലേന്ത്യാ നേതൃത്വം ഈവിഷയങ്ങളിൽ നിലപാട് വ്യക്തമാക്കണം- ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP