Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി; ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; പാർട്ടിയിൽ ഒതുക്കപ്പെട്ടിട്ടിലെന്നും രമേശ് ചെന്നിത്തല

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി; ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; പാർട്ടിയിൽ ഒതുക്കപ്പെട്ടിട്ടിലെന്നും രമേശ് ചെന്നിത്തല

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ നിയോഗിച്ച ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയിൽ താൻ ഒതുക്കപ്പെട്ടതായി തോന്നുന്നില്ലെന്നും കോൺഗ്രസും യുഡിഎഫും ഒറ്റകെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടിയാണ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ചെന്നിത്തല വ്യക്തമാക്കി.

കോൺഗ്രസ് ഒരു സ്ഥാനാർത്ഥിയേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തികാട്ടാറില്ല. ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. പാർട്ടിയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഉണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭയ്ക്ക് അകത്തും പുറത്തും ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തിരിച്ചുവരുക എന്നത് മാത്രമാണ് ലക്ഷ്യം. അഞ്ചുവർഷം കേരളം ഭരിച്ചു മുടിച്ച പിണറായി സർക്കാർ ഭരണത്തിൽ തിരിച്ചുവരണമെന്ന് കേരളം ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി ചെയർമാനായ പത്തംഗ കെപിസിസി തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ കഴിഞ്ഞ ദിവസമാണ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും പുറമേ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ, താരിഖ് അൻവർ, കെ മുരളീധരൻ, വി എം സുധീരൻ, കെ. സുധാകരൻ, കൊടുക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവരാണ് സമിതിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP