Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി; ബാർകോഴ ആരോപണത്തിന് പിന്നിൽ മറ്റാരോ ഉണ്ട്; മുഖ്യമന്ത്രിക്ക് തന്നെ ഒരു ചുക്കും ചെയ്യാനാകില്ല; മാനനഷ്ടത്തിന് കേസ് കൊടുക്കും; കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതേണ്ട; സർക്കാരിനെതിരെ വെല്ലുവിളിയുമായി രമേശ് ചെന്നിത്തല

സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി; ബാർകോഴ ആരോപണത്തിന് പിന്നിൽ മറ്റാരോ ഉണ്ട്; മുഖ്യമന്ത്രിക്ക് തന്നെ ഒരു ചുക്കും ചെയ്യാനാകില്ല; മാനനഷ്ടത്തിന് കേസ് കൊടുക്കും; കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതേണ്ട; സർക്കാരിനെതിരെ വെല്ലുവിളിയുമായി രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും, കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. തൃശ്ശൂരിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്ത് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണം നടന്നു കൊണ്ടിരുന്നപ്പോൾ അത് ശരിയായ ദിശയിലൂടെ ആണെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ്. ആ അന്വേഷണം ആരിലേക്ക് വേണമെങ്കിലും എത്തട്ടേയെന്നും ആരുടെ ചങ്കിടിപ്പാണ് കൂടുന്നതെന്ന് കേരളം കാണട്ടേ എന്നു പറഞ്ഞതും മുഖ്യമന്ത്രിയാണ്.

എന്നാൽ സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടു കൂടിയാണ് മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയത്. മുഖ്യമന്ത്രിയുടെ പങ്ക് ഈ കാര്യത്തിൽ അന്വേഷണ വിധേയമാക്കണം. കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. തുടക്കം മുതൽ ഈ കേസിൽ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ഒരു ഡസൻ യുഡിഎഫ് എംഎൽഎമാർക്കെതിരെ കേസെടുക്കാനാണ് സിപിഎം തീരുമാനം. ഇടതുമുന്നണിയും മുഖ്യമന്ത്രിയും അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുമ്പോൾ മറ്റുള്ളവരുടെ ദേഹത്തും ചെളി പുരട്ടണമെന്ന രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടെയാണ് ഈ നടപടി. സത്യവുമായും വസ്തുതയുമായും ഒരു ബന്ധവുമില്ലാത്ത ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ പ്രാഥമിക അന്വേഷണവുമായി സർക്കാർ മുന്നോട്ടു പോവുകയാണ്.

ബാർകോഴയിൽ തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിൽ മറ്റാരോ ഉണ്ട്. മുഖ്യമന്ത്രിക്ക് തന്നെ ഒരു ചുക്കും ചെയ്യാനാകില്ല. കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതേണ്ട. ബിജു രമേശ് തനിക്ക് പണം തന്നിട്ടില്ല. ആരോപണത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. സർക്കാരിന്റെ അഴിമതികൾക്കെതിരെ ശക്തമായ പോരാട്ടവുമായി യുഡിഎഫ് മുന്നോട്ടു പോകും. കള്ളക്കേസ് എടുത്ത് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്നാണ് സർക്കാർ കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ ധനകാര്യമന്ത്രി തോമസ് ഐസക്കിന് രോഷമെന്തിനാണ്?. അഴിമതിക്കാരെ മന്ത്രി സംരക്ഷിക്കുകയാണ്. കെഎസ്എഫ്ഇയിൽ വിജിലൻസ് അന്വേഷണം തുടരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സിപിഎമ്മും സർക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ അപചയം നേരിട്ടു കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP