Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇഡി വിളിപ്പിച്ചത് നന്നായി; ആവശ്യമായ രേഖകൾ കൈമാറി; എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തി; ഇനി വരേണ്ടതുണ്ടോ എന്ന് അവർ തീരുമാനിക്കും'; ചന്ദ്രിക കള്ളപ്പണക്കേസിൽ മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞാലിക്കുട്ടി

'ഇഡി വിളിപ്പിച്ചത് നന്നായി; ആവശ്യമായ രേഖകൾ കൈമാറി; എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തി; ഇനി വരേണ്ടതുണ്ടോ എന്ന് അവർ തീരുമാനിക്കും'; ചന്ദ്രിക കള്ളപ്പണക്കേസിൽ മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞാലിക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശദീകരണം നൽകിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എൻഫോഴ്‌സ്‌മെന്റ് വിളിച്ചത് നന്നായിയെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം കിട്ടിയെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.

തന്നെ സാക്ഷിയെന്ന നിലയിലാണ് വിവരങ്ങൾ തേടിയതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് ആവർത്തിച്ചു. കൊച്ചി ഇഡി ഓഫിസിൽനിന്ന് മൊഴി രേഖപ്പെടുത്തി മടങ്ങവേയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നുമാണ് മുതിർന്ന മുസ്ലിം ലീഗ് നേതാവ് മൊഴിയെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പറഞ്ഞത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാൻ ആയെന്നാണ് അവകാശവാദം.

'ചന്ദ്രികയുമായി ബന്ധപ്പെട്ട എല്ലാ ആശയക്കുഴപ്പവും പരിഹരിച്ചോയെന്ന് എനിക്ക് പറയാനാവില്ല. എന്നാൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചു. ഇഡി വിളിപ്പിച്ചതിൽ സന്തോഷമുണ്ട്. മഹത്തായ ചന്ദ്രിക പത്രത്തെക്കുറിച്ച് പലരും കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്' കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്നെ സാക്ഷിയെന്ന് നിലയ്ക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ലീഗ് നേതാവ് വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം തെളിയിക്കപ്പെടുന്നതിന് മുമ്പ് വിചാരണ വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഇ ഡി ആരെയൊക്കെ ചോദ്യം ചെയ്തു. ആരോപണം ആർക്കും ഉന്നയിക്കാം. കെ.ടി ജലീലിന്റെ പരിഹാസത്തിന് താൻ എന്ത് പറയാനാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

എന്നാൽ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെ ടി ജലീൽ വീണ്ടും രംഗത്തെത്തി. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ലെന്നാണ് കുഞ്ഞാലിക്കുട്ടി ഹാജരായതിന് പിന്നാലെ ജലീൽ പ്രതികരിച്ചത്. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി. കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എന്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ. ജലീൽ ഫെയിസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP