Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഴക്കാല ദുരന്തം: നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം ബുധനാഴ്ച എത്തും; പുനരധിവാസത്തിനൊപ്പം ബാങ്ക്-ഇൻഷുറൻസ് കമ്പനി പ്രവർത്തനങ്ങൾ വിലയിരുത്തും; ക്ലെയിമുകൾ തീർക്കാൻ പ്രത്യേക ക്യാമ്പ് ഓഫീസ്; പ്രളയത്തിൽ നശിച്ച നോട്ടുകൾ മാറ്റിനൽകുന്നതിലും വായ്പകളുടെ തിരിച്ചടവ് കാലാവധിയിലും തീരുമാനം വരും; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 330 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ; ഭക്ഷണവും വസ്ത്രവും നൽകാൻ മാത്രം 117.72 കോടി രൂപ

മഴക്കാല ദുരന്തം: നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം ബുധനാഴ്ച എത്തും; പുനരധിവാസത്തിനൊപ്പം ബാങ്ക്-ഇൻഷുറൻസ് കമ്പനി പ്രവർത്തനങ്ങൾ വിലയിരുത്തും; ക്ലെയിമുകൾ തീർക്കാൻ പ്രത്യേക ക്യാമ്പ് ഓഫീസ്; പ്രളയത്തിൽ നശിച്ച നോട്ടുകൾ മാറ്റിനൽകുന്നതിലും വായ്പകളുടെ തിരിച്ചടവ് കാലാവധിയിലും തീരുമാനം വരും; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 330 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ; ഭക്ഷണവും വസ്ത്രവും നൽകാൻ മാത്രം 117.72 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാനത്തെ മഴക്കാല ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ബുധനാഴ്ച എത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണനാണ് സംഘത്തെ നയിക്കുന്നത്. അഡീഷണൽ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാരും നബാർഡ് പ്രതിനിധികളും പൊതുമേഖലാ ഇൻഷൂറൻസ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.

ബാങ്കുകളുടെയും ഇൻഷൂറൻസ് കമ്പനികളുടെയും പ്രവർത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളും സംഘം വിശദമായി പഠിക്കും ഇൻഷൂറൻസ് കമ്പനികൾ ക്ലെയിമുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായി പ്രത്യേക ക്യാമ്പ് ഓഫീസ് തുടങ്ങാൻ ധനമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിക്കൂടിയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തുന്നത്.

പ്രളയത്തിൽ മുങ്ങിപ്പോയ ബാങ്കുകളും എടിഎമ്മുകളും, ഇൻഷൂറൻസ് കമ്പനികളുടെ ഓഫീസുകളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ സംഘം വിലയിരുത്തും. അതോടൊപ്പം പ്രളയത്തിൽ നശിച്ച നോട്ടുകൾ മാറ്റി നൽകുന്നത് സംബന്ധിച്ചും വായ്പകളുടെ തിരിച്ചടവ് കാലാവധി സംബന്ധിച്ചും സംഘം അവലോകനം നടത്തും.

അതേസമയം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടർമാർക്ക് സംസ്ഥാന സർക്കാർ 330 കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസനിധിയിൽ നിന്നാണു തുക അനുവദിച്ചത്. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു.വിവിധ മേഖലയിലെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണു തുക അനുവദിച്ചത്. ഭക്ഷണവും വസ്ത്രവും നൽകാനാണ് ഏറ്റവും കൂടുതൽ തുക 117.72 കോടി രൂപ.

തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് 99.85 കോടി രൂപ അനുവദിച്ചു. കുടുംബങ്ങൾക്ക് ആശ്വാസധനമായി നൽകാൻ 18.08 കോടിരൂപയും കാർഷികവിളകളുടെ നഷ്ടപരിഹാരത്തിന് 51.75 കോടിരൂപയും അനുവദിച്ചു. മരുന്നുവിതരണം, കുടിവെള്ള വിതരണം, വളർത്തുമൃഗസംരക്ഷണം, ബോട്ടുതകർന്നവർക്കുള്ള സഹായം, നശിച്ച കാർഷികോപകരണങ്ങൾക്ക് പകരം വാങ്ങാനുള്ള സഹായം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി 1.4 കോടിരൂപവീതവും വിനിയോഗിക്കാം. സംസ്ഥാന ദുരന്തനിവാരണ മാനദണ്ഡങ്ങൾക്കനുസരിച്ചാണു തുക അനുവദിച്ചത്. അതാത് ഇനങ്ങൾക്ക് അനുവദിച്ച തുക ചെലവിടുന്നതിന്റെ കണക്കുകൾ യഥാസമയം കലക്ടർമാർ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ചില സ്‌കൂളുകൾക്ക് ബുധനാഴ്ച അവധി

ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിൽ കാലവർഷത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലാത്തതിനാലും കുട്ടനാട് നിവാസികൾ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകളിൽ താമസിക്കുന്നതിനാലുമാണു മൂന്നു താലൂക്കുകൾക്ക് അവധി നൽകിയത്.

ചില സാങ്കേതിക കാരണങ്ങളാൽ എറണാകുളം ജില്ലയിലെ കുറച്ചു സ്‌കൂളുകൾ തുറക്കുന്നത് വെള്ളിയാഴ്ച (31) ആയിരിക്കും. മുളവൂർ ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, ലിറ്റിൽ ഫ്‌ളവർ ലോവർ പ്രൈമറി സ്‌കൂൾ പാനായിക്കുളം, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഏഴിക്കര, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ഏഴിക്കര, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ കെടാമംഗലം, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ നന്ത്യാട്ടുകുന്നം, ഗവൺമെന്റ് ജൂനിയർ ബേസിക് സ്‌കൂൾ കുന്നുകര എന്നീ ഏഴ് സ്‌കൂളുകളായിരിക്കും 31 മുതൽ തുറക്കുക.

തൃശൂർ ജില്ലയിൽ ദുരിത്വാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതും കെട്ടിങ്ങൾക്കു സുരക്ഷ ഭീഷണിയുള്ളതുമായ ഏഴു സ്‌കൂളുകൾക്ക് ബുധൻ(29), വ്യാഴം (30), വെള്ളി (31) ദിവസങ്ങളിൽ അവധി നൽകി. തൃശൂർ ജില്ലയിൽ അവധിയുള്ള സ്‌കൂളുകൾഗവ. യുപിഎസ് കുഴൂർ, ഗവ. യുപിഎസ് അരിമ്പൂർ,ഗവ. ജിജെബിഎസ് ചേർപ്പ്, ജിഎൽപിഎസ് പുത്തൻപീടിക, യുപിഎസ് എടമുട്ടം, എസ്‌കെവി എൽപിഎസ് എരവത്തൂർ, ഗവ. എൽപിഎസ് പള്ളം, ചെറുതുരുത്തി

തിരുവല്ല നെടുമ്പ്രം സിഎംഎസ്എൽപിഎസ്, ചാത്തങ്കേരി ജിഎൻഎൽപിഎസ്, കടപ്ര സെന്റ് ജോർജ് യുപിഎസ്, മണ്ണംതോട്ടുവഴി എംഡിഎൽപിഎസ്, കല്ലിങ്കൽ എംഡിഎൽപിഎസ്, ചുമത്ര ജിയുപിഎസ്, കോഴഞ്ചേരി മല്ലപ്പുഴശേരി എംടിഎൽപിഎസ്, ആറന്മുള വല്ലന ടികെഎംആർഎച്ച്എസ്, ആറാട്ടുപുഴ ജിയുപിഎസ്, കോയിപ്രം ജിഎച്ച്എസ് എന്നീ സ്‌കൂളുകൾക്ക് ജില്ലാ കലക്ടർ ബുധനാഴ്ച(29) അവധി പ്രഖ്യാപിച്ചു. ഈ സ്‌കൂളുകളിലെ അദ്ധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളുകളിൽ എത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP