Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് കോർപറേഷനിൽ എല്ലാം നിശ്ചയിക്കുന്നത് ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ്; മേയറും സറ്റാന്റിങ് കമ്മിറ്റിയുമെല്ലാം നോക്കുകുത്തി മാത്രമെന്നും ആക്ഷേപം; ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത ഡോ. ബീന ഫിലിപ്പിന്റെ ചീട്ടു കീറാതിരുന്നതിന് പിന്നിലും ഈ സമവാക്യം തന്നെ

കോഴിക്കോട് കോർപറേഷനിൽ എല്ലാം നിശ്ചയിക്കുന്നത് ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ്; മേയറും സറ്റാന്റിങ് കമ്മിറ്റിയുമെല്ലാം നോക്കുകുത്തി മാത്രമെന്നും ആക്ഷേപം; ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത ഡോ. ബീന ഫിലിപ്പിന്റെ ചീട്ടു കീറാതിരുന്നതിന് പിന്നിലും ഈ സമവാക്യം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിയും അധ്യക്ഷയായ മേയർ ഡോ. ബീന ഫിലിപ്പുമാണെന്നാണ് പൊതുജന വിശ്വാസം. എന്നാൽ അതങ്ങനെയല്ലെന്നാണ് ഇവിടുത്തെ കാര്യങ്ങളെല്ലാം അടുത്തറിയുന്നവർ പറയുന്നത്. 48 വർഷത്തോളമായി സി പി എം കൈവശംവച്ചുവരുന്ന കോർപറേഷനാണ് കോഴിക്കോട്. അതുകൊണ്ടുതന്നെ അഴിമതി കൂടപ്പിറപ്പുമാണ്. ഏതൊരു ജനാധിപത്യ വ്യവസ്ഥയിലും ഭരണ പ്രതിപക്ഷങ്ങൾ വേണമെന്നു പറയുന്നത് അധികാരത്തിൽ എത്തുന്നവർ മാറിമാറി വന്നാൽ അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം പരമാവധി കുറയുമെന്നതിനാലാണ്. പക്ഷേ ഇവിടെ കാലങ്ങളായി തുടരുന്ന ഉയർന്ന ഉദ്യോഗസ്ഥർക്കൊപ്പം താക്കോൽ സ്ഥാനത്തിരിക്കുന്ന ജനപ്രതിനിധികളും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളും മാറാതെ നിൽക്കുന്നതിനാൽ കോർപറേഷന്റെ തൂണിലും തുരുമ്പിലുമെല്ലാം അനേകവർഷമായുള്ള അഴിമതിയുടെ കറ അടിഞ്ഞുകൂടിക്കിടക്കുകയാണ്.

കോഴിക്കോട് കോർപറേഷനിൽ ഒരു തരം മിനിയേച്ചർ പ്രസിഡൻഷ്യൽ ഭരണരീതിയാണോ നിലനിൽക്കുന്നതെന്നു ഇവിടുത്തെ കാര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തുന്നവർക്ക് സംശയം തോന്നാറുണ്ട്. മറ്റൊന്നും കൊണ്ടല്ല, അധികാരം എല്ലാ കാലത്തും മേയറിൽ നിക്ഷ്പതമായി കാണാറില്ല. കറുത്ത മേലങ്കിയണിഞ്ഞ് സുസ്മേരവദനരായി മേയർമാർ കൗൺസിൽ യോഗങ്ങളിലും നഗരത്തിലെ എല്ലാ പൊതുപരിപാടികളിലുമെല്ലാം മുഖ്യാതിഥിയായി പ്രശോഭിക്കാറുണ്ടെങ്കിലും കോർപറേഷനകത്ത് കാര്യങ്ങളെല്ലാം നിയന്ത്രിക്കാൻ എക്കാലത്തും സി പി എം അവരുടേതായ സംവിധാനങ്ങൽ രൂപപ്പെടുത്തി കറതീർത്ത് വൃത്തിയായി കൊണ്ടുപോകാറുണ്ട്.

എം ഭാസ്‌ക്കരനും ടി പി ദാസനുമെല്ലാം മേയർമാരായിരുന്ന കാലത്ത് കുറേ കാര്യങ്ങളിലെങ്കിലും മേയറും ഡെപ്യൂട്ടി മേയറും തമ്മിൽ അധികാരത്തിന്റേതായ ചില പങ്കാളിത്തങ്ങളും കൊള്ളക്കൊടുക്കലുകളുമെല്ലാം കാണാനായിരുന്നെങ്കിൽ പ്രൊഫ. എ കെ പ്രേമജവും തോട്ടത്തിൽ രവീന്ദ്രനുമെല്ലാം മേയർമാരായിരുന്ന കാലത്തും ഡെപ്യൂട്ടി മേയർമാർക്കായിരുന്നു പ്രാമുഖ്യം. തോട്ടത്തിൽ രവീന്ദ്രൻ മേയറായിരുന്ന കാലത്തും ഡെപ്യൂട്ടി മേയർക്ക് നയപരമായ കാര്യങ്ങളിൽ കൂടുതൽ പ്രാധാന്യം കൈവന്നിരുന്നെങ്കിലും അത് പ്രേമജത്തിന്റെയോ, നിലവിലെ മേയർ ബീന ഫിലിപ്പിന്റെയോ കാലത്തുള്ളത്ര സമഗ്രമായിരുന്നില്ല.

പ്രേമജം മേയറായിരുന്ന കാലത്തായിരുന്നു ഡെപ്യൂട്ടി മേയറുടെ അപ്രമാതിഥ്യം ഇതിന് മുൻപ് കൂടുതൽ പ്രത്യക്ഷമായത്. അന്ന് പ്രഫ. അബ്ദുലത്തീഫായിരുന്നു ഡെപ്യൂട്ടി മേയർ. അന്ന് പാർട്ടിക്കായി എന്തിനും ഏതിനും അദ്ദേഹം മുന്നില് ചാടിയിറങ്ങിയിരുന്നെങ്കിലും അതിൽ അധികമൊന്നും വൻകിട പാർപ്പിട നിർമ്മാതാക്കളെയും മറ്റും സംരക്ഷിക്കാനും അതിലൂടെ സ്വന്തം കീഴ നിറക്കാനുമാണെന്ന ആരോപണങ്ങളൊന്നും കൂടുതലായി ഉണ്ടായിരുന്നില്ല. പ്രേമജം മേയറായിരുന്ന കാലത്ത് കൗൺസിൽ യോഗത്തിൽ വഴക്കും വയ്യാവേലികളുമെല്ലാം അരങ്ങേറുമ്പോൾ ഡെപ്യൂട്ടി മേയറായ അബ്ദുലത്തീഫായിരുന്നു കൗൺസിലിൽ സ്വതവേ പ്രക്ഷ്ബ്ധമാവുന്ന അവസ്ഥയിൽ മേയർക്കായി ഇടപെടാറും സംസാരിക്കാറുമെല്ലാം.

എന്നാൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലേറിയതോടെ ഇപ്പോൾ കോർപറേഷൻ കൗൺസിലിന് നേതൃത്വം നൽകുന്ന ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദിൽ നിന്നും പാർട്ടി സെക്രട്ടറി പി മോഹനൻനിന്നുമെല്ലാം ഉണ്ടാവുന്നത് സർവാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റേതുമെല്ലമായ ശബ്ദമാണ്. ആവിക്കൽ തോട്ടിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഈ നേതാക്കൾ പ്ലാന്റിനെ എതിർക്കുന്ന സാധാരണക്കാരായ പട്ടിണിപാവങ്ങളെ നോക്കി തീവ്രവാദികളെന്നും അർബൺ നെക്സലുകളെന്നും വായ്ത്താരി മുഴക്കുമ്പോൾ ഇവർ ആർക്കാണ് ഘോരഘോരം പ്രസംഗിക്കുന്നതെന്ന് തങ്ങൾക്ക് കൃത്യമായി അറിയാമെന്ന് പ്രതിപക്ഷ കൗൺസിലർമാരും നാട്ടുകാരുമെല്ലാം മറുപടി പറയുന്നത് അതുകൊണ്ടാണ്.

കോഴിക്കോട്ടെ അനധികൃത നമ്പർ അഴിമതിയിലും അനുബന്ധ സംഭവങ്ങളിലുമെല്ലാം ഡെപ്യൂട്ടി മേയറുടെ പങ്കെന്തെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. കോഴിക്കോട്ടു നടക്കുന്ന ഇത്തരം ഇടപാടുകളിലെല്ല്ാം ഡെപ്യൂട്ടി മേയർ പ്രത്യക്ഷത്തിലോ, പരോക്ഷമായോ കണ്ണിചേർന്നിരിക്കുന്നുവെന്നാണ് പ്രതിപക്ഷ കൗൺസിലർമാരും പ്രതിപക്ഷ പാർട്ടികളുമെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. കോർപരേഷനിൽ അരങ്ങേറുന്ന ഓരോ അഴിമതിക്കഥയും പുറത്താവുമ്പോഴും ഭരണപക്ഷവും ഉദ്യോഗസ്ഥ വൃന്തവും ഇവർക്കായി ഒത്താശചെയ്യുന്നവരുമെല്ലാം കൂടുതൽ കൂടുതൽ കരുത്തരായി ആരാലും പിടിച്ചുകെട്ടാനാവാത്ത അവസ്ഥയിലേക്കു പോകുന്നതായി ആർക്കും ബോധ്യപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP