Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും പ്രൊഫ. വി.കെ രാമചന്ദ്രൻ വൈസ് ചെയർപേഴ്സണും; ഡിജിറ്റൽ പഠനസൗകര്യം ഒരുക്കാൻ മന്ത്രിമാർ യോഗം വിളിക്കും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും പ്രൊഫ. വി.കെ രാമചന്ദ്രൻ വൈസ് ചെയർപേഴ്സണും; ഡിജിറ്റൽ പഠനസൗകര്യം ഒരുക്കാൻ മന്ത്രിമാർ യോഗം വിളിക്കും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും പ്രൊഫ. വി.കെ രാമചന്ദ്രൻ വൈസ് ചെയർപേഴ്സണുമാണ്. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരെ നിശ്ചയിച്ചു. ഡോ. പി. കെ ജമീല, പ്രൊഫ. മിനി സുകുമാർ, പ്രൊഫ. ജിജു. പി. അലക്സ്, ഡോ. കെ. രവിരാമൻ എന്നിവർ വിദഗ്ധ അംഗങ്ങളാണ്. പാർട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആർ.രാമകുമാർ, വി നമശിവായം, സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാണ്.

ഡിജിറ്റൽ പഠനസൗകര്യം ഒരുക്കൽ; മന്ത്രിമാർ യോഗം വിളിക്കും

വിദ്യാഭ്യാസ ആവശ്യത്തിന് കുട്ടികൾക്ക് വേണ്ട ഡിജിറ്റൽ പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കാൻ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് നിർദ്ദേശം നൽകി.

കൊല്ലം ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ കാലാവധി പൂർത്തിയാക്കിയ ആർ. സേതുനാഥൻ പിള്ളയെ 01-07-2021 മുതൽ മൂന്നു വർഷത്തേയ്ക്ക് പുനർ നിയമിക്കും.

തസ്തികകൾ

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിൽ ഒരു മാനേജിങ് ഡയറക്ടർ തസ്തിക സൃഷ്ടിക്കും.

മലബാർ സിമന്റ്സ് ലിമിറ്റഡ് കമ്പനിയിൽ ഒഴിഞ്ഞു കിടക്കുന്ന മാനേജീരിയിൽ വിഭാഗത്തിൽപ്പെട്ട തസ്തികകൾ പുനരുജ്ജീവിപ്പിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. എം3 ഗ്രേഡിൽ ചീഫ് കെമിസ്റ്റ്, ചീഫ് എൻജിനീയർ (മെക്കാനിക്കൽ), ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ), മാനേജർ (മെറ്റീരിയൽസ്), മാനേജർ (പ്രൊഡക്ഷൻ) എന്നിങ്ങനെ ഓരോ തസ്തികകളിലാണ് നിയമനം നടത്തുക.

എറണാകുളം നഴ്സിങ് കോളേജിൽ 2017 ൽ സൃഷ്ടിച്ച ഒമ്പത് നഴ്സിങ് തസ്തികകൾ റദ്ദ് ചെയ്ത് പകരം ഏഴ് അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്സിങ് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കോഴിക്കോട് എരഞ്ഞിപ്പാലം കരുണ ബധിര മൂക ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രിൻസിപ്പൽ, അദ്ധ്യാപകർ, ലാബ് അസിസ്റ്റന്റ് തുടങ്ങി എട്ട് തസ്തികകൾ സൃഷ്ടിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP