Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202214Sunday

രാഹുലിന്റെ ഓഫീസ് ആക്രമിച്ചവർക്ക് ധീരജിന്റെ അനുഭവം ഓർമ്മ വേണം; സിപിഎം തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും ഇടുക്കി ഡിസിസി അദ്ധ്യക്ഷൻ സി പി മാത്യു; കൊലവിളി പ്രസംഗത്തിനെതിരെ കേസെടുത്ത് സി പി മാത്യുവിനെ അറസ്റ്റ് ചെയ്യണമന്ന് എസ്എഫ്ഐ

രാഹുലിന്റെ ഓഫീസ് ആക്രമിച്ചവർക്ക് ധീരജിന്റെ അനുഭവം ഓർമ്മ വേണം; സിപിഎം തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും ഇടുക്കി ഡിസിസി അദ്ധ്യക്ഷൻ സി പി മാത്യു; കൊലവിളി പ്രസംഗത്തിനെതിരെ കേസെടുത്ത് സി പി മാത്യുവിനെ അറസ്റ്റ് ചെയ്യണമന്ന് എസ്എഫ്ഐ

മറുനാടൻ ബ്യൂറോ

ഇടുക്കി: എസ്എഫ്ഐയ്ക്ക് ഇടുക്കിയിൽ കൊലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് ഇടുക്കി ഡിസിസി അദ്ധ്യക്ഷൻ സിപി മാത്യു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്‌നിപഥ് പദ്ധതിക്കെതിരായും കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന. രാഹുലിന്റെ ഓഫീസ് ആക്രമിച്ചവർക്ക് ധീരജിന്റെ അനുഭവം ഓർമ്മ വേണമെന്ന് സി പി മാത്യു ഭീഷണിപ്പെടുത്തി. സിപിഐ എം തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും സി പി മാത്യു പറഞ്ഞു.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് പോലെയുള്ള നടപടി തുടർന്നാൽ എസ്എഫ്ഐയുടെ ഗുണ്ടാപ്പടയ്ക്ക് ധീരജിന്റെ അവസ്ഥ ഉണ്ടാകുമെന്നായിരുന്നു സിപി മാത്യു പറഞ്ഞത്. അതേ സമയം ചരിത്രത്തിൽ ഇതുവരെയില്ലാത്ത സംഭവങ്ങളാണ് ഇന്ന് നിയമസഭയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

അതേസമയം, ധീരരജ് കൊലപാതകത്തിലെ കോൺഗ്രസ് ഗൂഢാലോചന വെളിവാക്കിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ കൊലവിളി പ്രസംഗത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർചെയ്ത് അറസ്റ്റ് ചെയ്യണമന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. സി പി മാത്യു നടത്തിയ കൊലവിളി പ്രസംഗത്തിലൂടെ കോൺഗ്രസിന്റെ യഥാർത്ഥ മുഖം പുറത്തായി. ധീരജ് പഠിച്ചിരുന്ന ഇടുക്കി എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഡിസിസി പ്രസിഡന്റ് തന്നെ 'എസ്എഫ്‌ഐ പ്രവർത്തകർക്ക് ധീരജിന്റെ അനുഭവം ഉണ്ടാകും' എന്ന് പറഞ്ഞതിലൂടെ ധീരജിന്റെ കൊലപാതകത്തിന്റെ ഭാഗമായി നടന്ന ഉന്നതതല ഗൂഢാലോചന പുറത്തു വരികയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ധീരജിന്റെ രക്തസാക്ഷിത്വത്തെ 'ഇരന്നു വാങ്ങിയത്' എന്ന് പറഞ്ഞതിനെയും ഇതിന്റെ കൂടെ കൂട്ടിവായിക്കണം.

വയനാട്ടിലെ സമരവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയെ ആകെ ആക്രമികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന കെ.എസ്.യുക്കാരും കോൺഗ്രസുകാരുമാണ് യഥാർത്ഥ ആക്രമകാരികൾ എന്ന് ഇതിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. ധീരജ് വധവുമായി ബന്ധപ്പെട്ട് പ്രതികളായ ഒരു പ്രവർത്തകന് എതിരെ പോലും നടപടിയെടുക്കാതെ കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും മനുഷ്യത്വവിരുദ്ധ നയത്തെക്കുറിച്ച് കേരളം നേരത്തെതന്നെ ചർച്ച ചെയ്തതാണ്. കൊലവിളി നടത്തിയും ഭീഷണിപ്പെടുത്തിയും എസ്എഫ്‌ഐയെ ഇല്ലാതാക്കാമെന്ന് കിനാവ് കാണുന്നവർവിഡ്ഢികളുടെ സ്വർഗത്തിലാണ്.

വലതുപക്ഷത്തിന്റെ നാനാവിധ ആക്രമണങ്ങളെ ചെറുത്തു തോൽപ്പിച്ച് എസ്എഫ്‌ഐയുടെ ശുഭ്രപതാക കേരളത്തിലെ ക്യാമ്പസുകളിൽ കൂടുതൽ ഉയരത്തിൽ പാറും. കേരളത്തിലാകമാനം എസ്എഫ്‌ഐ ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാൻ കോൺഗ്രസും കെഎസ്‌യുവും നടത്തുന്ന ശ്രമങ്ങളെ മുഴുവൻ എസ്എഫ്‌ഐ പ്രവർത്തകരും സമചിത്തതയോടെ നേരിടണമെന്നും കൊലവിളി പ്രസംഗം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP