Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പ്രിയങ്കാ ഗാന്ധി സുന്ദരിയാണ്....സാഹചര്യം ലഭിച്ചാൽ നേരിട്ട് കാണണം'; എഐസിസി ജനറൽ സെക്രട്ടറിയ്‌ക്കെതിരെ ശ്രീധരൻപിള്ള മോശം പരാമർശം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി കണ്ണൂർ എൻഡിഎ സ്ഥാനാർത്ഥി സി.കെ പത്മനാഭൻ; ശ്രീധരൻപിള്ള പറഞ്ഞതിൽ സ്ത്രീ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രിയങ്കയ്ക്ക് പ്രായത്തിലല്ല മനസിലാണ് യുവത്വമെന്നും പത്മനാഭൻ

'പ്രിയങ്കാ ഗാന്ധി സുന്ദരിയാണ്....സാഹചര്യം ലഭിച്ചാൽ നേരിട്ട് കാണണം'; എഐസിസി ജനറൽ സെക്രട്ടറിയ്‌ക്കെതിരെ ശ്രീധരൻപിള്ള മോശം പരാമർശം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി കണ്ണൂർ എൻഡിഎ സ്ഥാനാർത്ഥി സി.കെ പത്മനാഭൻ; ശ്രീധരൻപിള്ള പറഞ്ഞതിൽ സ്ത്രീ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രിയങ്കയ്ക്ക് പ്രായത്തിലല്ല മനസിലാണ് യുവത്വമെന്നും പത്മനാഭൻ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ വിവിധ മുന്നണി നേതാക്കന്മാർ തമ്മിൽ വിവാദ പരാമർശങ്ങൾ ഉന്നയിക്കുകയാണ്. ഇതിന് ഏറ്റവും അടുത്ത ഉദാഹരണമായിരുന്നു കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നടത്തിയ പരാമർശം. എന്നാൽ ഇതിന് പിന്നാലെ പ്രിയങ്കയെ പറ്റു പറയുകയാണ് കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സി. കെ പത്മനാഭൻ.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും സാഹചര്യം ലഭിച്ചാൽ നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്നുമാണ് പത്മനാഭൻ അഭിപ്രായപ്പെട്ടത്. ശ്രീധരൻപിള്ള പറഞ്ഞതിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് പറഞ്ഞ പത്മനാഭൻ ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തി. പ്രിയങ്ക സുന്ദരിയാണ്. പ്രായത്തിലല്ല മനസിലാണ് യുവത്വം എന്നാണ് സികെ പത്മനാഭൻ പറഞ്ഞത്. സാഹചര്യം ലഭിച്ചാൽ പ്രിയങ്കയെ നേരിട്ട് കാണും. ശ്രീധരൻപിള്ളയുടെ മോശം പ്രസംഗത്തിൽ തെറ്റ് കാണാത്ത സികെ പത്മനാഭൻ എൽഡിഎഫ് കൺവീനറുടെ അഭിപ്രായം തെറ്റാണെന്ന് പറയുന്നു.

പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ശ്രീധരൻപിള്ള പറഞ്ഞത്. കണ്ണൂരിലെ എൻഡിഎ കൺവെൻഷനിലായിരുന്നു ശ്രീധരൻപിള്ളയുടെ വിവാദ പരാമർശം. കണ്ണൂരിൽ തിങ്കളാഴ്ച നടന്ന എൻഡിഎ കൺവെൻഷനിടെയാണ് ശ്രീധരൻ പിള്ള പ്രിയങ്കയെ അധിക്ഷേപിച്ചത്.പ്രിയങ്കയ്ക്ക് 48 വയസുണ്ട്. എന്നിട്ടും അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല എന്നും ശ്രീധരൻപിള്ള പറഞ്ഞു.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരൻപിള്ള പറഞ്ഞു. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമർശിച്ചായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP