Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിലാഫലകത്തിൽ പേര് വയ്ക്കാത്തത് എങ്ങനെ സഹിക്കും? നാട്ടുകാർ എന്ത് വിചാരിക്കും? യുപിയിൽ ബിജെപി എംപിയും എംഎൽഎയും തമ്മിൽ ചെരുപ്പ് കൊണ്ട് പൊരിഞ്ഞയടി; അസാധാരണ പെരുമാറ്റത്തിൽ പിന്നീട് ഖേദപ്രകടനവും

ശിലാഫലകത്തിൽ പേര് വയ്ക്കാത്തത് എങ്ങനെ സഹിക്കും? നാട്ടുകാർ എന്ത് വിചാരിക്കും? യുപിയിൽ ബിജെപി എംപിയും എംഎൽഎയും തമ്മിൽ ചെരുപ്പ് കൊണ്ട് പൊരിഞ്ഞയടി; അസാധാരണ പെരുമാറ്റത്തിൽ പിന്നീട് ഖേദപ്രകടനവും

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: റോഡ് നിർമ്മാണ പദ്ധതിയുടെ ശിലാഫലകത്തിൽ പേരില്ലെന്ന് പറഞ്ഞ് യുപിയിൽ ബിജെപി എംപിയും എംഎൽഎയും തമ്മിൽ നാട്ടുകാരുടെ മുന്നിൽ പൊരിഞ്ഞ അടി. ചെരുപ്പൂരി അടിയിലും അസഭ്യവർഷവുമായപ്പോൾ സംഭവം വൻവിവാദമായി.

സാന്റ് കബീർ നഗറിലെ എംപി ശരദ് ത്രിപാദിയും മെന്ദ്വാൾ എംഎൽഎ രാകേഷ് സിങ് ബാഗലുമാണു പാർട്ടിക്കു നാണക്കേടുണ്ടാക്കി തമ്മിലടിച്ചത്. തന്റെ പേര് ശിലാഫലകത്തിൽ ചേർക്കാതിരുന്നത് എന്താണെന്നു ചോദിച്ചു ശരദ് ത്രിപാദിയാണു തർക്കം തുടങ്ങിയത്. സംസാരിക്കുന്നതിനിടെ എംപി ചെരുപ്പൂരി ആദ്യം അടിച്ചു. രാകേഷ് സിങ് ചെരുപ്പുകൊണ്ടു തിരിച്ചടിച്ചു. അടി മുറുകിയതോടെ പൊലീസ് ഉദ്യോഗസ്ഥരും മറ്റു നേതാക്കളും ചേർന്നാണ് ഇരുവരെയും പിടിച്ചുമാറ്റി ശാന്തരാക്കിയത്.

പിന്നീട് എംഎൽഎ രാകേഷ് സിങ് ബാഗേൽ, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. അസാധാരണമായ പെരുമാറ്റമായിരുന്നു തന്റേതെന്നും, പാർട്ടി അദ്ധ്യക്ഷൻ ചോദിച്ചാൽ, വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അദ്ധ്യക്ഷൻ എം.എൻ.പാണ്ഡെ സംഭവത്തെ ശക്തമായി അപലപിച്ചു. ഇരുവരെയുെ ലക്‌നൗവിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ടെന്നും കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പാണ്ഡെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP