Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള കോൺഗ്രസുമായി മുമ്പ് ആലോചിച്ച സഹകരണം വീണ്ടും ഉറപ്പിക്കാൻ ബിജെപി; തെക്കൻ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ സഹകരിക്കാമെന്നു മുരളീധരൻ; ആഗ്രഹം മനസിലിരിക്കട്ടെയെന്ന് ആന്റണി രാജു

കേരള കോൺഗ്രസുമായി മുമ്പ് ആലോചിച്ച സഹകരണം വീണ്ടും ഉറപ്പിക്കാൻ ബിജെപി; തെക്കൻ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ സഹകരിക്കാമെന്നു മുരളീധരൻ; ആഗ്രഹം മനസിലിരിക്കട്ടെയെന്ന് ആന്റണി രാജു

കോഴിക്കോട്: മുമ്പു ചർച്ചകളിൽ വന്ന കേരള കോൺഗ്രസ് സഹകരണത്തിനു വീണ്ടും കച്ചമുറുക്കി ബിജെപി. അതേസമയം, ഈ ആഗ്രഹം നടക്കില്ലെന്നു കേരള കോൺഗ്രസും തിരിച്ചടിച്ചു.

കേരള കോൺഗ്രസ് എമ്മുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനാണ് രംഗത്തെത്തിയത്. കേരള കോൺഗ്രസ് തയ്യാറാണെങ്കിൽ തെക്കൻ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി സഹകരിക്കാൻ തയ്യാറാണെന്നും വി. മുരളീധരൻ പറഞ്ഞു.

ഒരാൾ അഴിമതികാട്ടിയതിന്റെ പേരിൽ പാർട്ടിയെ തള്ളിക്കളയേണ്ട കാര്യമില്ല. കെ എം മാണിയുടെ അഴിമതി വ്യക്തിയുടെ കാര്യം മാത്രമാണെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം ബിജെപിയുമായി ഒരു തരത്തിലുള്ള സഹകരണത്തിനും തയ്യാറല്ലെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ആന്റണി രാജു പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ സഹകരണത്തിനാണ് ആദ്യഘട്ടത്തിൽ ബിജെപി തയ്യാറെടുക്കുന്നത്.

അതിനിടെ, കേരള കോൺഗ്രസുമായി സഹകരിക്കാനുള്ള ബിജെപി നീക്കത്തെ പരിഹസിച്ച് സിപിഎമ്മും രംഗത്തെത്തി. ബാർകോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രി മാണിക്കെതിരെ സമരം ചെയ്ത അണികളോട് ബിജെപി സംസ്ഥാന പ്രസിഡന്റ് മാപ്പുപറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപി ഇരട്ടമുഖമുള്ള പാർട്ടിയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

വി മുരളീധരൻ ഇങ്ങനെയാണ് പറയുന്നതെങ്കിലും കേരള കോൺഗ്രസ് എം അതൊന്നും അംഗീകരിക്കുന്നില്ല. ബിജെപിയുമായി ഒരു സഖ്യത്തിനും ഇല്ലെന്നാണ് അവരുടെ പക്ഷം. കെഎം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് മുമ്പേ വാർത്തകളുണ്ടായിരുന്നു. ആ സമയത്താണ് ബാർ കോഴ ആരോപണം ഉയർന്നുവന്നത്. ബിജെപിയുമായി സഹകരണത്തിനോ രാഷ്ട്രീയ സഖ്യത്തിനോ കേരള കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് ആന്റണി രാജു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP