Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനവ്യാപകമായി കരിദിനമാചരിച്ച് ബിജെപി; പ്രതിഷേധ ജ്വാല തെളിയിച്ചത് പത്ത് ലക്ഷം വീടുകളിൽ

സ്വർണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം; സംസ്ഥാനവ്യാപകമായി കരിദിനമാചരിച്ച് ബിജെപി;  പ്രതിഷേധ ജ്വാല തെളിയിച്ചത് പത്ത് ലക്ഷം വീടുകളിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. പത്തു ലക്ഷം വീടുകളിൽ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധാഗ്നി ജ്വലിപ്പിക്കുകയും വാർഡുതലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.

രാജ്യദ്രോഹ കേസിൽ ഓരോ ദിവസവും മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞു വരുകയാണെന്നും മലയാളികളുടെ ക്ഷമപരീക്ഷിക്കാതെ അദ്ദേഹം ഉടൻ രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. വലിയ സദാചാര രാഷ്ട്രീയം പറയുന്ന സിപിഎം അഖിലേന്ത്യാ നേതൃത്വം നാണമുണ്ടെങ്കിൽ പിണറായിയുടെ രാജി ആവശ്യപ്പെടണം. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം ടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ, എറണാകുളം ജില്ലാപ്രസിഡൻറ് എസ്.ജയകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തിരുവനന്തപുരം സംസ്ഥാന കമ്മിറ്റി ഓഫീസിലും പ്രതിഷേധ ജ്വാല തെളിയിച്ചു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ എംഎൽഎ തിരുവനന്തപുരത്തെ വസതിയിലും നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ, എ.എൻ രാധാകൃഷ്ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധത്തിൽ പങ്കാളികളായി.

അതിനിടെ, ബിജെപിയുടെ ഓൺലൈൻ കാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിം​ഗായി. #ResignKeralaCM എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ നടന്ന ക്യാമ്പയിൻ കേരളത്തിൽ ഒന്നാമതും ദേശീയ തലത്തിൽ 12 ആമതും ആണ് ട്രെൻഡ് ആയത്. രാവിലെ 9 മണിക്ക് ആരംഭിച്ച കാമ്പയിൻ 10 മണിയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. 10000 ത്തോളം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗിൽ ട്വിറ്ററിൽ മാത്രം വന്നത്. ഇപ്പോഴും ക്യാമ്പയിൻ ട്രെൻഡിങ്ങിൽ തുടരുകയാണ്. ഇത്തരത്തിൽ ദിവസം മുഴുവൻ ട്രെൻഡ് ചെയ്യുന്നത് അപൂർവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP