Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജില്ലാ കമ്മിറ്റിയിലെ ഒഴിവിലേക്ക് മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റി; പോഷകസംഘടനകളുടെ പ്രവർത്തനം നിർജീവമാക്കിയെന്നും ആക്ഷേപം; എറണാകുളം ബിജെപിയിൽ സർവ്വത്ര പ്രതിസന്ധി; പറവൂരിലെ ബിജെപിയിൽ പൊട്ടിത്തെറിക്ക് തെളിവായി കൂട്ടരാജി

ജില്ലാ കമ്മിറ്റിയിലെ ഒഴിവിലേക്ക് മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റി; പോഷകസംഘടനകളുടെ പ്രവർത്തനം നിർജീവമാക്കിയെന്നും ആക്ഷേപം; എറണാകുളം ബിജെപിയിൽ സർവ്വത്ര പ്രതിസന്ധി; പറവൂരിലെ ബിജെപിയിൽ പൊട്ടിത്തെറിക്ക് തെളിവായി കൂട്ടരാജി

മറുനാടൻ മലയാളി ബ്യൂറോ

പറവൂർ: എറണാകുളം ജില്ലാ നേതൃത്വത്തിന്റെ വിഭാഗീയ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് പറവൂരിലെ ബിജെപി ഭാരവാഹികളുടെ കൂട്ടരാജി. കെ എസ് ഷൈജു ജില്ലാ പ്രസിഡന്റായി ചുമതലയേറ്റതുമുതൽ പുകഞ്ഞുതുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോൾ പൊട്ടിത്തെറിയിലെത്തിയത്.

പറവൂർ നഗരസഭ ആറാം വാർഡ് കൗൺസിലറും മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് മോഹൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജുവിന് രാജിക്കത്ത് സമർപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിന്ധു നാരായണൻകുട്ടി, വൈസ് പ്രസിഡന്റുമാരായ പി.ആർ. മുരളി, സുധചന്ദ്, സെക്രട്ടറി ഇ.ഡി. രാജേഷ്, യുവമോർച്ചാ മണ്ഡലം പ്രസിഡന്റ് അജിൽ വരിക്കാശേരി എന്നിവരും രാജിവച്ചു.

പറവൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിലെ കോട്ടുവള്ളി വെസ്റ്റ്, ഏഴിക്കര പഞ്ചായത്ത് കമ്മിറ്റികളും പറവൂർ ടൗൺ മുനിസിപ്പൽ കമ്മിറ്റിയും രാജിവച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മിനി മോഹൻ നേരത്തെ രാജിവച്ചിരുന്നു. ജില്ലാ പ്രസിഡന്റിന്റെ ഗ്രൂപ്പിലുള്ളവരെ ഭാരവാഹികളാക്കാൻ നിർബന്ധിക്കുന്നതായാണ് രാജിക്ക് പിന്നിൽ. പറവൂർ മണ്ഡലത്തിലുള്ളവരെ കമ്മിറ്റിയിൽ അറിയിക്കാതെ ജില്ലാ കമ്മിറ്റിയിലേയ്ക്കും യുവമോർച്ച കമ്മിറ്റിയിലും ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി.

ജില്ലാ കമ്മിറ്റിയുടെ ജനാധിപത്യസ്വഭാവം നഷ്ടപ്പെടുത്തിയെന്നും മണ്ഡലം കമ്മിറ്റിയുടെ സ്വതന്ത്രപ്രവർത്തനം തടസ്സപ്പെടുത്തുന്ന നിലപാടാണ് ഷൈജു തുടരുന്നതെന്നും രാജിവച്ചവരിൽ പ്രമുഖൻ പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറിയുടെ ഒഴിവിലേക്ക് ജില്ലാ കമ്മിറ്റി പറയുന്നയാളെ ഉൾപ്പെടുത്തണമെന്ന് നിർബന്ധംപിടിച്ചു.

ജില്ലാ കമ്മിറ്റിയിലെ ഒഴിവിലേക്ക് മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റി. പോഷകസംഘടനകളുടെ പ്രവർത്തനം നിർജീവമാക്കിയെന്നും രാജിവച്ചവർ പറഞ്ഞു. യുവമോർച്ച, മഹിളാമോർച്ച എന്നിവയുടെ കമ്മിറ്റിയിൽ പ്രവർത്തനപാരമ്പര്യമില്ലാത്തവരെ പരിഗണിച്ചതാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്.

ലതാ ഗോപിനാഥ് ദിവസങ്ങൾക്ക് മുമ്പിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

പ്രിയപ്പെട്ടവരെ .... നിങ്ങൾക്കായി മാത്രം ചില വസ്തുതകൾ കുറിക്കുന്നു ????

ഭാരതീയ ജനതാ പാർട്ടി ചരിത്രത്തിൽ ആദ്യമായി വനിതാ മണ്ഡലം പ്രസിഡന്റ്മാരെ നിശ്ചയിച്ച് ചരിത്രം കുറിച്ചപ്പോൾ തൃക്കാക്കരയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വന്നപ്പോൾ നിങ്ങൾ എനിക്ക് തന്ന സ്‌നേഹം വിശ്വാസം അതിന് ആദ്യം ഹൃദയം നിറഞ്ഞ നന്ദി ?? സ്ഥാനമേറ്റ് നാൾ മുതൽ ഈ പ്രസ്ഥാനത്തിനായി തൃക്കാക്കര മണ്ഡലത്തിനായി ഒരു സ്ത്രീ എന്നതിനപ്പുറം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ വിസ്മരിച്ച് കൊണ്ട് പുരുഷ പ്രവർത്തകരോട് രാപകൽ വിത്യാസമില്ലാതെ ആൺ പെൺ വ്യത്യാസമില്ലാതെ പുരുഷന്മാരോട് മൽസരിച്ച് കൊണ്ട് ഞാൻ തൃക്കാക്കരക്കായി ജില്ലാ നിർദ്ദേശങ്ങൾ ശിരസ്സാ വഹിച്ച് ചുമതലാബോധത്തോടെ പ്രവർത്തിച്ച എന്നെ ഈ കഴിഞ്ഞ 19 ന് സ്ഥാനത്തു നിന്ന് പുറത്താക്കി ,

ഇത്ര നാൾ ഞാനിത് തുറന്ന് ആരോടും പറഞ്ഞില്ലാ പ്രസ്ഥാനത്തെ ഓർത്ത് , പക്ഷെ പുറത്താക്കിയിട്ടും ഞങ്ങളെ അപമാനിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച് വാർത്ത കൊടുത്തിരിക്കുന്നു , ഒരു പരാതിയുടെ പുറത്താണ് എന്നെ പുറത്താക്കിയത് എന്നറിഞ്ഞു, ആ കത്തിൽ ഒരു വിശദീകരണം ചോദിക്കുകയോ , സത്യാവസ്ഥ എന്താന്ന് ചോദിച്ചറിയാനുള്ള സന്മനസ്സ് പോലും കാണിക്കാതെ ഒരു വനിത എന്ന പരിഗണനയോ കാണിക്കാതെ എന്നെ പുറത്താക്കിയിട്ടും , തൃക്കാക്കര വേണ്ട വിധത്തിൽ പ്രവർത്തിച്ചിട്ടില്ലാ എന്ന് വാർത്ത കൊടുക്കാൻ നേത്യത്വത്തിന് എങ്ങനെ സാധിച്ചു , ഇത്രയധികം പേർ എനിക്ക് എതിരാണെങ്കിലും മണ്ഡലത്തെ ജില്ലയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിക്കാനും ജില്ല നിർദ്ധേശിച്ച എല്ലാ പ്രവർത്തനങ്ങളും അടക്കം പ്രതിഷേധ പരിപാടികൾ , ഹെല്പ് ഡസ്‌ക്കൾ , മെഡിക്കൽ ക്വാമ്പുകൾ അടക്കം സജീവമായി എല്ലാ പരിപാടികളും പ്രവർത്തിച്ച ഒരു മണ്ഡലത്തിന്റെ അധ്യക്ഷയായ എന്നെ മാറ്റുമ്പോൾ ഒരു വാക്ക് പറയണ്ടെ കാരണം എന്താണെന്ന് ? ?

നിങ്ങൾ പറയൂ ലത പാർട്ടിക്കായി പ്രവർത്തിച്ചില്ലേ ? ? പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയോ നാളിതുവരെ ? കൊറോണ കാലത്ത് സ്വന്തം ജീവന് ഭീഷണി പോലും വക വെക്കാതെ പതിനായിരത്തിലധികം , മാസ്‌കുകൾ , ആയിരക്കണക്കിന് സാനിറ്റെസർ , വാർഡുകൾ സാനിറ്റെസ് ചെയ്യൽ , ആയിരത്തിലധികം കിറ്റുകൾ , മരുന്നുകൾ തുടങ്ങി ഇത്രനാൾ ചെയ്ത ചാരിറ്റി പ്രവർത്തനങ്ങൾ പാർട്ടി ഫണ്ട് ഉപയോഗിച്ചല്ല നടത്തിയത് ആ എന്നെ സാമ്പത്തിക ആരോപണവും തുടങ്ങി ഒരു വ്യക്തിയേ തേജോവധം ചെയ്യാൻ കണക്കിന് ശാസ്ത്രീയമായി പരാതി കത്ത് തയ്യാർ ചെയ്തത് ആര് ?? അന്വേഷണം വേണം ? പ്രിയപ്പെട്ടവരെ സത്യസന്ധർക്ക് എന്റെ ഗതി പാർട്ടിയിൽ പുത്തരിയല്ലാ , പക്ഷെ പാർട്ടിക്കായീ ജീവൻ നൽകി , രാത്രികളെയും പകലാക്കി പ്രവർത്തിച്ച എന്നെ സഹപ്രവർത്തകർ പാർട്ടിയോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവർ പിന്നിൽ നിന്ന് കുത്തി ആയിക്കോട്ടെ സന്തോഷം ... കാലം അവർക്ക് ഇതിന് മറുപടി കൊടുക്കട്ടെ ! (എന്തുകൊണ്ട് ത്യക്കാക്കരയിൽ ഒരു ജനപ്രധിനിധി നാള് ഇതുവരെ ഉണ്ടായിട്ടില്ലാ ?? മറുപടി ഇതാണ് ) പക്ഷെ പുറത്താക്കിയിട്ടും എന്തിന് ഞങ്ങളെ പ്രവവർത്തിച്ചില്ലാ എന്ന് പത്രത്തിൽ കൊടുത്ത് അപമാനിച്ചു ????

മറുപടി പറയൂ ? പ്രവർത്തിക്കാൻ സ്ഥാനമാനങ്ങളൊന്നും വേണ്ടാ എന്ന് വിശ്വസിക്കുന്നവളാണ് ഞാൻ , തൃക്കാക്കരയിൽ ഒരു ജനപ്രതിനിധിയെങ്കിലും ഉണ്ടാക്കിയിട്ടു മരിച്ചാലും മതി അതുവരെ ആയുസ്സ് തരണെ എന്ന് ജപത്തോടെ നടന്നവൾ , നിങ്ങളെ സാക്ഷി നിർത്തി ആ മോഹം എന്നന്നേക്കുമായി ഉപേക്ഷിക്കുന്നു ?? കാരുണ്യമുള്ള പ്രസ്ഥാനത്തെ ഹൃദയത്തിലേറ്റിയ നൂറ് കണക്കിന് ആയിരക്കണക്കിന് ലക്ഷക്കണക്കിന് ആളുകൾ എനിക്കായി പ്രാർത്ഥനയോടെ എന്റെ കൂടെ ഉണ്ട് , അത് മതി എനിക്ക് എന്റെ സഹായം വേണ്ടവർക്ക് ഞാനുണ്ടാവും നിങ്ങളുടെ കൂടെ ' അണ്ണാറക്കണ്ണനും തന്നാലായത് '

പ്രിയപ്പെട്ടവരെ തന്ന സ്‌നേഹത്തിനും പ്രാർത്ഥനകൾക്കും സപ്പോർട്ടിനും നന്ദി ?? പ്രസ്ഥാനത്തെ .... താമരയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ഞാനുണ്ടാവും നിങ്ങൾക്കിടയിൽ മരണം ഒരുനാൾ വരിഞ്ഞ്മുറുകും വരെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP