നേമത്ത് കുമ്മനം; കഴക്കൂട്ടത്ത് മുരളി; വർക്കലയിൽ ശോഭാ സുരേന്ദ്രൻ; തിരുവനന്തപുരത്ത് സുരേഷ് ഗോപി; വട്ടിയൂർക്കാവിൽ രാജേഷ്; ചെങ്ങന്നൂരിൽ രമേശ്; കാട്ടക്കടയിൽ കൃഷ്ണദാസ്; മണലൂരിൽ എഎൻആർ; പലാക്കാടും മലമ്പുഴയിലും പ്രമുഖർ; മഞ്ചേശ്വരത്ത് പ്രാദേശിക പ്രമുഖനും; കെ സുരേന്ദ്രൻ മത്സരത്തിനില്ല; ബിജെപിയിൽ അന്തിമ ലിസ്റ്റ് ഉടൻ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന സ്ഥാനാർത്ഥികളിൽ ഏകദേശ ധാരണ. കെ സുരേന്ദ്രൻ മത്സരിക്കില്ല. ശോഭാ സുരേന്ദ്രന് എന്തുവന്നാലും മത്സരിക്കാൻ സീറ്റ് നൽകും. വർക്കലയാണ് പരിഗണിക്കുന്നത്. എന്നാൽ പാലക്കാട് വേണമെന്ന വാശി അവർ പിടിച്ചാൽ അതും നടക്കും. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിൽ ചില പ്രതിസന്ധികളുണ്ട്. അതുകൊണ്ട് മാത്രമാണ് അന്തിമ തീരുമാനം നീളുന്നത്.
കേരളത്തിലെ പരിവാർ നേതൃത്വത്തെ ആകെ മാറ്റാനാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനം. ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. പ്രാന്ത പ്രചാരക് അടക്കമുള്ളവർക്ക് സ്ഥാന ചലനമുണ്ടാകും. ഈ സാഹചര്യത്തിൽ ബിജെപിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനം ഉണ്ടാകാൻ കുറച്ചു കൂടി ദിവസമെടുക്കം. എങ്കിലും പ്രധാന നേതാക്കളുടെ സീറ്റിൽ തീരുമാനമായിട്ടുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടി തിരുവനന്തപുരത്തും തൃശൂരും കൊല്ലത്തും ആവശ്യക്കാരുണ്ട്. തൃശൂരിലും തിരുവനന്തപുരത്തും ചാത്തന്നൂരിലും കൊല്ലത്തും സുരേഷ് ഗോപി സജീവ പരിഗണനയിലാണ്.
അതിനിടെയാണ് മത്സരത്തിനിറങ്ങാതെ പ്രചാരണത്തിൽ ശ്രദ്ധിക്കാൻ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ തീരുമാനിച്ചിരിക്കുന്നത്. താൻ മത്സരിക്കുന്നില്ലെന്നും പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം ഉടൻ അറിയിക്കാമെന്നാണു ദേശീയ നേതൃത്വത്തിന്റെ മറുപടി. മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയിൽ സാധാരണ കീഴ്വഴക്കം.
കേന്ദ്രമന്ത്രി വി. മുരളീധരൻ, നടൻ സുരേഷ്മ ഗോപി, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവർ ഉൾപ്പെടെ നേതൃനിര മത്സരിക്കാനിറങ്ങും. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ തീരുമാനം. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രൻ മത്സരിക്കാനിടയുണ്ടായിരുന്നത്. സംസ്ഥാനത്ത് ഏറ്റവും വോട്ട് പിടിക്കാൻ കഴിയുന്ന നേതാവാണ് സുരേന്ദ്രൻ. അതുകൊണ്ട് തന്നെ ജയ സാധ്യതയുള്ള സുരേന്ദ്രൻ മത്സരിക്കണമെന്ന അഭിപ്രായം കേന്ദ്ര നേതാക്കൾക്കുണ്ട്.
നേമത്ത് കുമ്മനം, കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി മുരളീധരൻ, വർക്കലയിൽ ശോഭാ സുരേന്ദ്രൻ, തിരുവനന്തപുരത്ത് സുരേഷ് ഗോപി, വട്ടിയൂർക്കാവിൽ വിവി രാജേഷ്, ചെങ്ങന്നൂരിൽ എംടി രമേശ്, കാട്ടക്കടയിൽ പികെ കൃഷ്ണദാസ്, മണലൂരിൽ എഎൻ രാധാകൃഷ്ണൻ, പലാക്കാടോ മലമ്പുഴയിലോ കൃഷ്ണകുമാർ എന്നിങ്ങനെയാണ് ബിജെപി കേരളാ നേതൃത്വം സ്ഥാനാർത്ഥികളെ മനസ്സിൽ കാണുന്നത്. എന്നാൽ അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വമാകുക എടുക്കുക.
ചെങ്ങന്നൂരിൽ എംടി രമേശിനെയാണ് പരിഗണിക്കുന്നത്. എന്നാൽ ആർ ബാലശങ്കറിനെ പരിഗണിക്കാനും സാധ്യതയുണ്ട്. എൻഎസ്എസുമായുള്ള ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത് ബാലശങ്കറാണ്. ശക്തമായ ത്രികോണ മത്സര സാധ്യതയുണ്ടെന്നു പാർട്ടി കരുതുന്ന 30 മണ്ഡലങ്ങളിൽ ദേശീയ നേതൃത്വം നിർദ്ദേശിച്ച ഏജൻസിയുടെ 2 ഘട്ടം സർവേ പൂർത്തിയായി. സ്ഥാനാർത്ഥിയെ സംബന്ധിച്ച നിർദ്ദേശവുമായി സർവേ റിപ്പോർട്ട് ഈയാഴ്ച ദേശീയ നേതൃത്വത്തിനു നൽകും.
ഫെബ്രുവരി ആദ്യ ആഴ്ച സ്ഥാനാർത്ഥി നിർണയത്തിലും ഘടകകക്ഷികളുടെ സീറ്റുകളിലും ധാരണയാകും. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് ഈ മാസം അവസാനമെത്തും. ഫെബ്രുവരി ആദ്യ വാരം ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും എത്തും. ആർഎസ്എസ് കേരളാ ഘടകത്തിലെ പ്രതിസന്ധികൾ തീർന്നില്ലെങ്കിൽ തീരുമാനം എല്ലാം ബിജെപി നേതാക്കൾ തന്നെ എടുക്കും.
പാർട്ടിക്ക് ഇപ്പോഴും വൻകുതിപ്പ് നേടിയെടുക്കാൻ കഴിയാത്ത കേരളത്തിൽ തന്ത്രാവിഷ്കരണം മുതൽ സ്ഥാനാർത്ഥി നിർണയം വരെയുള്ള കാര്യങ്ങളിൽ നേരിട്ടുള്ള നിയന്ത്രണത്തിനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന നേതൃത്വം മാത്രം പരിശ്രമിച്ചാൽ വിജയം നേടാൻ സാധിക്കില്ലെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ട് കൂടിയാണ് കേന്ദ്ര നേതൃത്വം കളത്തിലിറങ്ങുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി. സർവേ നടത്തും. ബിജെപി. ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഏജൻസിയാണ് സർവേ നടത്തുന്നത്.
സംസ്ഥാന പാർട്ടി ഘടകവുമായി യാതൊരുതരത്തിലും ബന്ധപ്പെടാതെയാണ് സർവേ. കേരളത്തിലെ ജനങ്ങളിൽ ബിജെപി നേതാക്കളുടെ ജനസമ്മതി അളക്കുക എന്നൊരു ഉദ്ദേശ്യം കൂടി സർവേക്കുണ്ട്. ആഴ്ചകൾക്ക് മുൻപ് ആരംഭിച്ച സർവേ ജനുവരി അവസാനം പൂർത്തിയാകും. എല്ലാ മണ്ഡലങ്ങളിലും താെഴതട്ടുവരെ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും അഭിപ്രായം തേടിയാണ് സർവേ. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തുകയാണ് ലക്ഷ്യം. പാർട്ടിക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കാവുന്ന നേതാക്കളെ തീരുമാനിക്കാനും സർവേയിൽ ശ്രമിക്കുന്നു.
പരമ്പരാഗതമായി സംസ്ഥാനത്ത് ബിജെപി. അനുവർത്തിച്ചുവരുന്ന സ്ഥാനാർത്ഥിനിർണയ രീതിയിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റം വരും. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള സ്ഥാനാർത്ഥികളുടെ എണ്ണവും കൂട്ടും. ക്രൈസ്തവസമുദായത്തിന് നിർണായകസ്വാധീനമുള്ള മണ്ഡലങ്ങളിൽ വിവിധ സഭകൾക്ക് സ്വീകാര്യരായ െപാതുസമ്മതരെ കണ്ടെത്തി മത്സരിപ്പിക്കും. പരമാവധി യുവസ്ഥാനാർത്ഥികളെ രംഗത്തിറക്കും. സ്ത്രീകളുടെയും പട്ടികജാതി, പട്ടികവർഗ സമുദായങ്ങളുടെയും പ്രാതിനിധ്യം വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ മത്സരിപ്പിച്ചു കൊണ്ടുള്ള തന്ത്രമാണ് ബിജെപി കേരളത്തിൽ പയറ്റുന്നത്.
സർവേ റിപ്പോർട്ട് ദേശീയ നേതൃത്വത്തിന് വൈകാതെ നൽകും. ഓരോ മണ്ഡലത്തിൽനിന്നും മൂന്നുപേരുടെ പട്ടിക ജില്ലാ നേതൃത്വം വഴി സംസ്ഥാന നേതൃത്വത്തിന് കൈമാറും. സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കുന്ന പേരുകൾക്കൂടി ഉൾപ്പെടുത്തി കേന്ദ്രനേതൃത്വത്തിന് നൽകും. സർവേയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനം നൽകുന്ന പട്ടികയിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- 'ഭർത്താവിന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് വരെ അഭിനയിക്കാൻ പോയിട്ടുണ്ട്'; സാഹചര്യം അറിയാവുന്നവരും കുറ്റപ്പെടുത്തി; 'ഭർത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നതും സമൂഹമാണ്'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
- വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം
- ഭർത്താവിന്റെ വേർപാട് താങ്ങാനാകാതെ പിന്നാലെ ഭാര്യയും മരിച്ചു; നാടിനാകെ നടുക്കമായി ദമ്പതികളുടെ വിയോഗം
- സ്ത്രീധനമായി നൽകിയത് ഏഴ് കോടി രൂപ; എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ: ഭർതൃ വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി തേടി കൊൽക്കത്തയിൽ ഓൺലൈൻ പ്രചരണം ശക്തമാകുന്നു
- പൂമൂടലും ശത്രുസംഹാരത്തിനും ഏലസിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ചൂതാട്ടത്തിന് കുടുങ്ങിയ ഭാര്യാ സഹോദരി; ജനജാഗ്രതയെ കുഴപ്പത്തിലാക്കിയ മിനി കൂപ്പർ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ഇനി ഭാര്യയുടെ ഊഴം; കോടിയേരിയുടെ രാഷ്ട്രീയ മടങ്ങി വരവ് പ്രതിസന്ധിയിൽ; വിനോദിനി കോടിയേരി ഐ ഫോണിൽ കുടുങ്ങുമ്പോൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്‍
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍