Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിക്ക് രജനിയെ വേണം; മനസ്സ് തുറക്കാതെ സൂപ്പർ താരം; മോദിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് രജനിയെത്തുമോ?

ബിജെപിക്ക് രജനിയെ വേണം; മനസ്സ് തുറക്കാതെ സൂപ്പർ താരം; മോദിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് രജനിയെത്തുമോ?

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലും മോദിക്ക് തിളങ്ങാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ അതിനൊരു കൂട്ട് വേണം. ജയലളിത ജയിലിലായതിനാൽ തമിഴ് മനസ്സ് താമരയോട് അടുക്കുമത്രേ.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തേ മോദിയുടെ കൂട്ടുകാരൻ ആരെന്ന് ബിജെപി ഉറപ്പിച്ചു. കൂട്ടുകാരനെ ചാക്കിലാക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായും വിജയിച്ചില്ല. ജയലളിത അകത്താകുമ്പോൾ വീണ്ടും മോദിയുടെ കൂട്ടുകാരനെ ഉറപ്പിക്കാനാണ് പാർട്ടിയുടെ ശ്രമം. തമിഴക സൂപ്പർ താരം രജനി കാന്താകട്ടേ ഒന്നും വിട്ടു പറയുന്നില്ല. മോദിയുമായി നല്ല അടുപ്പമുണ്ടെന്ന് രജനിയും സമ്മതിക്കും. പക്ഷേ രാഷ്ട്രീയ കൂട്ടിനു തയ്യാറുകോ എന്ന കാര്യത്തിൽ പടയപ്പ ചിന്തയിലാണ്.

ഏതായാലും രജനികാന്തിനെ പാർട്ടിയിൽ എത്തിക്കാൻ ബിജെപി കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിൽ ജനങ്ങൾക്കിടയിൽ നല്ല സ്വാധീനമുള്ള രജനികാന്തിന്റെ താരപ്രഭാവം രണ്ടു വർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. രജനിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി നിയമസഭാ മത്സരമെന്നതാണ് ബിജെപിയുടെ ബിജെപിയുടെ മനസ്സിലിരിപ്പ്. പ്രധാനമന്ത്രി മോദിക്കൊപ്പം രജനിയും പ്രചരണ വേദികളിലെത്തിയാൽ ചരിത്രവിജയമുറപ്പെന്നാണ് കണക്കുകൂട്ടൽ.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിലിസായ് സൗന്ദരരാജൻ കഴിഞ്ഞയാഴ്ച രജനികാന്തിന്റെ വീട്ടിലെത്തിയിരുന്നു. രജനികാന്തിന്റെ ഭാര്യ ലതയുടെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. എന്നാൽ ലിങ്ക എന്ന സിനിമയുടെ ഷൂട്ടിംഗിലായതിനാൽ രജനികാന്ത് സ്ഥലത്തുണ്ടായിരുന്നില്ല. രജനിയെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതും ലതാ രജനികാന്ത്-തമിലി സായി ചർച്ചയിൽ വിഷയമായതായാണ് സൂചന. എന്നാൽ ഒരു വ്യക്തതയും ഉണ്ടായിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ഒരു പുസ്തകം പുറത്തിറക്കുന്ന ചടങ്ങിലേക്ക് രജനികാന്തിനെ തമിലിസായ് ക്ഷണിക്കുകയും ചെയ്തു. സിനിമാ ചിത്രീകരണം അവസാനിപ്പിച്ച് രജനികാന്ത് മടങ്ങി എത്തുമ്പോൾ നേരിട്ട് ക്ഷണിക്കാൻ വരുമെന്നും അവർ അറിയിച്ചിട്ടുണ്ട്. പുസ്തക പ്രകാശന ചടങ്ങി രജനിയുടെ ബിജെപിയിലേയ്ക്കുള്ള വരവാക്കി മാറ്റണമെന്നാണ് ആഗ്രഹം. എന്നാൽ ഇതിന് രജനി വഴങ്ങില്ലെന്നാണ് വിലയിരുത്തൽ.



എ.ഡി.എം.കെയും ഡി.എം.കെയും അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുമ്പോൾ തമിഴ്‌നാട്ടിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികൾക്ക് നേതൃത്വത്തിന്റെ അഭാവം ഉണ്ടാവുമെന്നാണ് ബിജെപിയുടെ നിഗമനം. രജനികാന്തിനെ പാർട്ടിയിൽ എത്തിക്കാനായാൽ അത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ബിജെപിക്ക് അറിയാം.

മോദിയുടെ നിലപാടുകളോട് അനുകൂല മനോഭാവമാണ് രജനികാന്തിനുള്ളതെന്നും കരുതുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിനെത്തിയ മോദിയെ രജനികാന്ത് കാണുകയും ചെയ്തിരുന്നു. മോദി തന്റെ നല്ല സുഹൃത്താണെന്ന് രജനിയും വ്യക്തമാക്കിയിട്ടുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP