Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആ ആർഎസ്എസ് മാതൃക ബിജെപിയിലും സൂപ്പർഹിറ്റ്! ബിജെപി സംഘടിപ്പിച്ച സമർപ്പണം പരിപാടിയിൽ പിരിഞ്ഞു കിട്ടിയത് 8.5 കോടി; കൂടുതൽ പണം ശേഖരിച്ച തിരുവനന്തപുരം, തൃശൂർ ജില്ലാ കമ്മിറ്റികൾക്ക് 15 ലക്ഷത്തിന്റെ കാറ് സമ്മാനമായി നൽകി നേതൃത്വവും

ആ ആർഎസ്എസ് മാതൃക ബിജെപിയിലും സൂപ്പർഹിറ്റ്! ബിജെപി സംഘടിപ്പിച്ച സമർപ്പണം പരിപാടിയിൽ പിരിഞ്ഞു കിട്ടിയത് 8.5 കോടി; കൂടുതൽ പണം ശേഖരിച്ച തിരുവനന്തപുരം, തൃശൂർ ജില്ലാ കമ്മിറ്റികൾക്ക് 15 ലക്ഷത്തിന്റെ കാറ് സമ്മാനമായി നൽകി നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർഎസ്എസ് മാതൃകയിൽ ഫണ്ട് ശേഖരിക്കാൻ ഇറങ്ങിയ ബിജെപിക്ക് കോളടിച്ചു. ബിജെപി സംഘടിപ്പിച്ച സമർപ്പണ നിധി പരിപാടിയിൽ ശേഖരിച്ചത് 8.5 കോടി രൂപയാണ്. ഏറ്റവും കൂടുതൽ പണം ശേഖരിച്ച ജില്ലാ കമ്മറ്റികൾക്ക് സമ്മാനവും നൽകാൻ ബിജെപി നേതൃത്വവും തയ്യാറായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പണം ശേഖരിച്ചത് തിരുവനന്തപുരം, തൃശൂർ ജില്ലാ കമ്മിറ്റികൾക്കാണ്. ഇവർക്ക് സമ്മാനമായി 15 ലക്ഷം രൂപ വീതം വിലയുള്ള കാറുകളും സംസ്ഥാന നേതൃത്വം നൽകി.

പ്രവർത്തകർ ഒരു വർഷത്തെ സമ്പാദ്യത്തിന്റെ ഒരു വിഹിതം പാർട്ടിക്കു നൽകുന്നതാണ് സമർപ്പണ നിധി. ആർഎസ്എസ് എല്ലാവർഷവും ഗുരുദക്ഷിണ എന്ന പേരിൽ നടത്തുന്ന പരിപാടിയെ മാതൃകയാക്കിയായിരുന്നു ശേഖരണം. മുൻപ് ബിജെപി ഒരു വർഷം നടത്തിയിരുന്നെങ്കിലും 1.5 കോടി മാത്രമാണ് ലഭിച്ചത്.

കേരളം നടപ്പാക്കിയ മാതൃക മറ്റു സംസ്ഥാനങ്ങളിലേക്കും ദേശീയ പ്രസിഡന്റ് നിർദ്ദേശിച്ചു. ജനസംഘത്തിന്റെ സ്ഥാപകരിലൊരാളായ ദീനദയാൽ ഉപാധ്യായയുടെ സ്മൃതിദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 12 മുതൽ ഒരാഴ്ചയായിരുന്നു നിധി ശേഖരണം. 1.78 കോടി ശേഖരിച്ച് നൽകിയ തിരുവനന്തപുരം, 1.68 കോടി നൽകിയ തൃശൂർ ജില്ലാ കമ്മിറ്റിക്കുമാണ് 15 ലക്ഷം വിലവരുന്ന കാറുകൾ സമ്മാനമായി നൽകിയത്. 20% വീതം ബൂത്ത് മുതൽ സംസ്ഥാന ഘടകംവരെ വീതിച്ചു നൽകും.

അതേസമയം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപിക്കു കരുത്തുള്ള ആറ് മണ്ഡലങ്ങളിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിലും വോട്ടിൽ പിന്നാക്കം നിൽക്കുന്ന 100 ബൂത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ദേശീയ നേതാക്കള െവരെ ഇവിടെ പരിപാടിക്കെത്തിച്ചുള്ള പ്രവർത്തന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കു ശക്തിയുള്ള ബൂത്തുകളിലാണ് കൂടുതൽ ശ്രദ്ധ.

അതേസമയം 2024ലെ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടി അധികാരത്തിൽ വരാൻ വൻപദ്ധതിയുമായി ബിജെപി തയ്യാറെടുക്കുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവയിൽ 144 ലോക്‌സഭാ സീറ്റുകൾ വെട്ടിപ്പിടിച്ചെടുക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എട്ടു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണു പുതിയ നീക്കവുമായി ബിജെപി എത്തുന്നത്. 'സേവനം, മികച്ച ഭരണനിർവഹണം, പാവങ്ങളുടെ ക്ഷേമം' എന്നിവ മുൻനിർത്തി മെയ്‌ 30 മുതൽ ജൂൺ 15 വരെ മോദിയുടെ എട്ടു വർഷങ്ങൾ ബിജെപി ആഘോഷിക്കാനിരിക്കുകയാണ്.

2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാമതോ മൂന്നാമതോ എത്തിയ മണ്ഡലങ്ങളാണ് ഈ 144 എണ്ണവും. കേന്ദ്രമന്ത്രിമാരെ ഈ മണ്ഡലങ്ങളിലേക്ക് അയച്ച് സ്ഥിരമായി പൊതുയോഗങ്ങൾ വിളിച്ചുകൂട്ടി സർക്കാരിന്റെ പദ്ധതികളെയും വികസന നേട്ടങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് പദ്ധതി. ഓരോ പ്രാവശ്യവും മന്ത്രിമാർ ഇവിടം സന്ദർശിക്കുമ്പോൾ മൂന്നു ദിവസം മണ്ഡലത്തിൽ താമസിക്കുകയും വേണം.

ബുധനാഴ്ച നടന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി നേതാവ് ജെ.പി. നഡ്ഡ എന്നിവരും പങ്കെടുത്തു. ഈ 144 മണ്ഡലങ്ങളെ തിരഞ്ഞെടുത്തത് പാർട്ടിയുടെ സംഘടനാശക്തിയും തിരഞ്ഞെടുപ്പ് പ്രകടനവും നോക്കിയാണ്. നിലവിൽ പ്രതിപക്ഷ കക്ഷികളാണ് ഈ മണ്ഡലങ്ങൾ പ്രതിനിധീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP