Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സരിക്കാൻ ഇല്ലെന്ന് തുഷാർ; കുട്ടനാടിൽ സ്ഥാനാർത്ഥിയാകാൻ ബിജെപിയും; എൻഡിഎ പട്ടികയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് കുമ്മനം മാത്രം; സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും കഴക്കൂട്ടത്തും പരിഗണനയിൽ; മുരളീധരന്റെ കാര്യത്തിൽ അനിശ്ചിതത്വം; മോദിയെ മുന്നിൽ നിർത്തി കേരളത്തിൽ വോട്ട് നേടാൻ ബിജെപി

മത്സരിക്കാൻ ഇല്ലെന്ന് തുഷാർ; കുട്ടനാടിൽ സ്ഥാനാർത്ഥിയാകാൻ ബിജെപിയും; എൻഡിഎ പട്ടികയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് കുമ്മനം മാത്രം; സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും കഴക്കൂട്ടത്തും പരിഗണനയിൽ; മുരളീധരന്റെ കാര്യത്തിൽ അനിശ്ചിതത്വം; മോദിയെ മുന്നിൽ നിർത്തി കേരളത്തിൽ വോട്ട് നേടാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളി ഇത്തവണ മത്സരിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെസിന്റെ കരുത്ത് തെളിയിക്കാൻ മത്സരത്തിൽ നിന്ന് മാറി നിൽക്കുകായണ് തുഷാർ. അതിനിടെ ബിജെപി സ്ഥാനാർത്ഥിപ്പട്ടിക സംബന്ധിച്ച അന്തിമ ചർച്ചകൾ നാളെയും അഞ്ചിനുമായി നടക്കും. ഇന്നു ബിഡിജെഎസുമായും നാളെ എൻഡിഎയിലെ മറ്റു കക്ഷികളുമായും ചർച്ച നടത്തും. ഈ ചർച്ചയിൽ തുഷാറിനോട് മത്സരിക്കാൻ ബിജെപി ആവശ്യപ്പെട്ടേക്കും. കുട്ടനാട് മത്സരിക്കണമെന്നാകും നിർദ്ദേശിക്കുക.

എൻഡിഎയിൽ ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകളുടെ എണ്ണവും കുറച്ചു. ഇന്നു നടക്കുന്ന എൻഡിഎ യോഗത്തിൽ ഇക്കാര്യങ്ങൾ അറിയിക്കും. ബിഡിജെഎസിന് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി മത്സരത്തിൽനിന്നു വിട്ടുനിൽക്കാനാണു തുഷാറിന്റെ തീരുമാനം. വർക്കലയിലോ കുട്ടനാട്ടിലോ തുഷാർ മത്സരിക്കണമെന്നു ആവശ്യമുയർന്നെങ്കിലും ഈ 2 സീറ്റുകളിലും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്തി പ്രചാരണത്തിനു ചുക്കാൻപിടിക്കാനാണു തുഷാറിന്റെ തീരുമാനം. ഇതിൽ വർക്കലയിൽ പൊതു സമ്മതനെ കണ്ടെത്താനും സാധ്യതയുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന് അനുവദിച്ച 38 സീറ്റുകൾ ഇത്തവണയും വേണമെന്നു നേരത്തെ ആവശ്യമുന്നയിച്ച ബിഡിജെഎസ് 31 സീറ്റുകൾ മതിയെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും സീറ്റ് ബിഡിജെഎസിന് കൊടുക്കില്ല. തിരുവനന്തപുരത്തെ കോവളം, വർക്കല, വാമനപുരം സീറ്റുകളിൽ ബിജെപിക്ക് കണ്ണുണ്ട്. ഈ സീറ്റുകളിൽ ഒന്ന് മാത്രമേ നൽകൂ. അതിനിടെ മത്സരിക്കുന്ന എല്ലാ സീറ്റിലും നല്ല സ്ഥാനാർത്ഥികളെ നിർത്തണമെന്നും ആവശ്യപ്പെടും. കൊടുങ്ങല്ലൂരും തിരുവല്ലയും തിരിച്ചു പിടിക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാകും നിർണ്ണായകം.

ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖരുണ്ടാകും. കുമ്മനം രാജശേഖരൻ, വി മുരളീധരൻ, കെ സുരേന്ദ്രൻ, ഇ ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരെല്ലാം മത്സരിക്കും. ശോഭാ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം പരിഗണിക്കില്ല. എന്നാൽ കേന്ദ്ര നേതൃത്വം ശോഭയെ സ്ഥാനാർത്ഥിയാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാ സാധ്യതയും അവർ പരിശോധിക്കുന്നുണ്ട്. സ്ഥാനാർത്ഥികളേയും മണ്ഡലങ്ങളേയും അമിത് ഷാ നേരിട്ട് നിശ്ചയിക്കുമെന്നാണ് സൂചന. തുഷാറിനോടും മത്സരിക്കാൻ അമിത് ഷാ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുണ്ട്.

കുമ്മനം നേമത്ത് സ്ഥാനാർത്ഥിയാകും. ബാക്കിയാരുടേയും മണ്ഡലങ്ങളിൽ വ്യക്തതയായിട്ടില്ല. കേന്ദ്ര തീരുമാനമാകും നിർണ്ണായകം. കെ സുരേന്ദ്രന്റെ വിജയയാത്രയിൽ ഉണർവ്വുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതിശക്തമായ പ്രചരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗവുമായി 100 ഡിജിറ്റൽ രഥങ്ങൾ ബിജെപി കേരളത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറക്കും. എല്ലാ മണ്ഡലങ്ങളിലുമെത്തുന്ന ഈ വാഹനങ്ങളിൽ കേന്ദ്രത്തിന്റെ ജനപക്ഷ പദ്ധതികളുടെ വിവരങ്ങൾ ഡിജിറ്റലായി പ്രദർശിപ്പിക്കും. ഒപ്പം ലഘുലേഖകളും വിതരണം ചെയ്യും.

മോദിയുടെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ടു തേടാനാണു ബിജെപിയുടെ തീരുമാനം. ബംഗാളിലും തമിഴ്‌നാട്ടിലും കോൺഗ്രസും സിപിഎമ്മും ഒരുമിച്ചു മത്സരിക്കുന്നതും തുറന്നുകാട്ടും. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം പോരടിക്കുന്നത് ബംഗാളിലും തമിഴ്‌നാട്ടിലും പ്രചാരണത്തിന് ഉപയോഗിക്കും. മോദിയെ പങ്കെടുപ്പിച്ചു 3 പൊതുയോഗങ്ങൾ കേരളത്തിൽ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP