Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തദ്ദശ തെരഞ്ഞെടുപ്പും നിയമസഭാ വോട്ടെടുപ്പും കഴിയും വരെ സുരേന്ദ്രൻ പറയുന്നത് കേട്ടേ മതിയാകൂവെന്ന് കൃഷ്ണദാസിനോട് നഡ്ഡയുടെ നിലപാട് വിശദീകരണം; ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും അടക്കമുള്ളവർ പദവികൾ ഏറ്റെടുക്കും; എംഎസ് കുമാർ ഉറച്ച നിലപാടിൽ; പിപി മുകുന്ദന്റെ പദവിയിൽ തീരുമാനം വൈകുന്നു; ബിജെപിയിൽ ഇനി നിർണ്ണായകം ചൊവ്വാഴ്ചത്തെ നേതൃയോഗങ്ങൾ

തദ്ദശ തെരഞ്ഞെടുപ്പും നിയമസഭാ വോട്ടെടുപ്പും കഴിയും വരെ സുരേന്ദ്രൻ പറയുന്നത് കേട്ടേ മതിയാകൂവെന്ന് കൃഷ്ണദാസിനോട് നഡ്ഡയുടെ നിലപാട് വിശദീകരണം; ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും അടക്കമുള്ളവർ പദവികൾ ഏറ്റെടുക്കും; എംഎസ് കുമാർ ഉറച്ച നിലപാടിൽ; പിപി മുകുന്ദന്റെ പദവിയിൽ തീരുമാനം വൈകുന്നു; ബിജെപിയിൽ ഇനി നിർണ്ണായകം ചൊവ്വാഴ്ചത്തെ നേതൃയോഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്താം തീയതി നടക്കുന്ന ഭാരവാഹി യോഗത്തിന് മുമ്പേ ബിജെപിയിലെ ഭിന്നത പറഞ്ഞ് തീർക്കാൻ നീക്കം. ഭാരവാഹി നിർണയത്തിൽ പക്ഷപാതം ആരോപിച്ചു ബിജെപിയിലുണ്ടായ ഭിന്നത ശക്തി പ്രാപിച്ചു. മുരളീധര പക്ഷത്തിനു മാത്രമാണു പരിഗണന കിട്ടിയതെന്നു ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു പരാതി നൽകി. എന്നാൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ച പട്ടിക അംഗീകരിക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളുണ്ടാക്കാതെ സുരേന്ദ്രനുമായി തൽകാലം കൃഷ്ണദാസ് പക്ഷം സഹകരിക്കും.

നിയമസഭാ തിരഞ്ഞെടുപ്പു വരെ നിലവിലെ സ്ഥിതി തുടരാനാണു ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. അതുവരെ ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിക്കാൻ എം ടി. രമേശ്, എ.എൻ.രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നിവരോടു നിർദ്ദേശിക്കും. അത് ഇവർ അനുസരിക്കുമെന്നാണ് സൂചന. ഭാരവാഹി പട്ടികയിൽ മുരളീധര പക്ഷത്തിനാണു സമ്പൂർണ ആധിപത്യം. സുപ്രധാന ജനറൽ സെക്രട്ടറി പദത്തിലേക്കു കൃഷ്ണദാസ് പക്ഷത്തു നിന്ന് എം ടി.രമേശിനെ മാത്രമാണു പരിഗണിച്ചത്. മറ്റു 3 ജനറൽ സെക്രട്ടറിമാരും വി.മുരളീധരനെ പിന്തുണയ്ക്കുന്നവരാണ്.

മുൻ ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രനും എ.എൻ.രാധാകൃഷ്ണനും പുതിയ പട്ടികയിൽ വൈസ് പ്രസിഡന്റുമാരായി. പട്ടിക വന്നതിനു പിന്നാലെ എം ടി. രമേശും ജെ.പി.നഡ്ഡയുമായി ഫോണിൽ സംസാരിച്ചു. വക്താവിന്റെ പദവി ഏറ്റെടുക്കാനില്ലെന്നു കാണിച്ചു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനു കത്തു നൽകിയ മറ്റൊരു മുതിർന്ന നേതാവായ എം.എസ്.കുമാറും പിന്നോട്ടില്ലെന്ന നിലപാടിലാണ്. കുമർ രാജിയിൽ ഉറച്ചു നിൽക്കും. എന്നാൽ മറ്റുള്ളവരെല്ലാം സുരേന്ദ്രനുമായി സഹകരിക്കും. ആർഎസ്എസ് മനസ്സ് കൂടി അറിഞ്ഞാണ് തീരുമാനം. കോട്ടയം ജില്ലാ പ്രസിഡന്റായി നോബിൾ മാത്യുവിനെയും എറണാകുളം ജില്ലാ പ്രസിഡന്റായി എസ്.ജയകൃഷ്ണനെയും നിയമിച്ചു. ഇതോടെ മുഴുവൻ ജില്ലകളിലും പുതിയ അധ്യക്ഷന്മാരായി.

പത്തുവീതം വൈസ് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ഉൾപ്പെടുത്തി നീണ്ട സംസ്ഥാന ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചിട്ടും ബിജെപി.യിൽ അതൃപ്തി പുകയുന്നത് കേന്ദ്ര നേതൃത്വത്തേയും ഞെട്ടിച്ചു. എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തിയുള്ള ഭാരവാഹിപ്പട്ടിക വേണമെന്ന ആർ.എസ്.എസിന്റെയും കേന്ദ്ര നേതൃത്വത്തിന്റെയും പൊതുനിർദ്ദേശം കെ. സുരേന്ദ്രൻ ലംഘിച്ചെന്ന് കൃഷ്ണദാസ് പക്ഷം ആരോപിക്കുന്നു. തന്റെ ജനറൽ സെക്രട്ടറിസ്ഥാനം നിലനിർത്തിയെങ്കിലും തുല്യനീതി നിഷേധിച്ചെന്നും മുരളീധരപക്ഷത്തിനു മാത്രമാണ് പരിഗണന കിട്ടിയതെന്നും എം ടി. രമേശ് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ ഫോണിൽ അറിയിച്ചു.

സംഘടനാ തെരഞ്ഞെടുപ്പിൽ നൂറിലേറെ നിയോജകമണ്ഡലങ്ങളിലും ഒമ്പതു ജില്ലകളിലും ഒന്നാമതെത്തിയ തങ്ങളെ പൂർണമായി അവഗണിച്ചതിലാണ് കൃഷ്ണദാസ് പക്ഷത്തിന് അമർഷം. പത്ത് വൈസ്പ്രസിഡന്റുമാരിൽ എ.എൻ. രാധാകൃഷ്ണൻ മാത്രമേ കൃഷ്ണദാസ് പക്ഷത്തുനിന്നുള്ളൂ. സെക്രട്ടറിമാരിൽ എസ്. സുരേഷ്, കെ. രഞ്ജിത്ത് എന്നിവരൊഴികെയുള്ളവരെല്ലാം കൃഷ്ണദാസ് പക്ഷത്തിന് പുറത്തുനിന്നുള്ളവരാണ്. കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് പുറത്താക്കിയ പ്രഫുൽ കൃഷ്ണയെ കുമ്മനത്തിന്റെ സാന്നിധ്യത്തിൽത്തന്നെ യുവമോർച്ച സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചത് അവഹേളനമാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

പി.പി. മുകുന്ദനൊപ്പംനിന്ന നേതാക്കളെയും ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വക്താവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന എം.എസ്. കുമാറിന്റെ കത്ത് ഈ അതൃപ്തിയുടെ പ്രതിഫലനമാണ്. തുടർച്ചയായി സംസ്ഥാന ഭാരവാഹിയായിരുന്ന മുരളീധരപക്ഷത്തെ സി. ശിവൻകുട്ടിയെ ജനറൽ സെക്രട്ടറിസ്ഥാനത്തേക്കു പരിഗണിക്കാത്തതും വിവാദമായിട്ടുണ്ട്. പത്താം തീയതി നടക്കുന്ന ഭാരവാഹി യോഗത്തിൽ ഈ വിഷയമെല്ലാം ഉയരും. അതിനിടെ പിപി മുകുന്ദന് എന്ത് സ്ഥാനം നൽകുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കെ രാമൻപിള്ളയേയും സികെ പത്മനാഭനേയും ദേശീയ കൗൺസിൽ അംഗങ്ങളാക്കിയിരുന്നു. എന്നാൽ മുകുന്ദന് പദവിയൊന്നും ഇതുവരെ കൊടുത്തില്ല.

എൻഡിഎയുടെ ചെയർമാനായി മുകുന്ദനെ കൊണ്ടു വരാനാണ് സുരേന്ദ്രന്റെ ആഗ്രഹം. എന്നാൽ ബിജെപിയിലെ ഒരു വിഭാഗം ഇതിനെ എതിർക്കുണ്ട്. ഇക്കാര്യത്തിൽ ഭാരവാഹി യോഗത്തിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP