Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിന്തുണ തേടി ബിജു രമേശ് വി എസിനു മുന്നിൽ; ബാർ കോഴ വിവാദത്തിലെ ആരോപണത്തിൽ ഉറച്ചുനിൽക്കുമെന്ന് പ്രതിപക്ഷ നേതാവിന് ഉറപ്പുനൽകി; വിവരങ്ങൾ കൈമാറിയെന്നും ബാറുടമ

പിന്തുണ തേടി ബിജു രമേശ് വി എസിനു മുന്നിൽ; ബാർ കോഴ വിവാദത്തിലെ ആരോപണത്തിൽ ഉറച്ചുനിൽക്കുമെന്ന് പ്രതിപക്ഷ നേതാവിന് ഉറപ്പുനൽകി; വിവരങ്ങൾ കൈമാറിയെന്നും ബാറുടമ

തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനു കൈമാറിയെന്ന് ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ്. കന്റോൺമെന്റ് ഹൗസിലെത്തി വി എസിനെ നേരിൽകണ്ടാണ് ബിജു വിവരങ്ങൾ കൈമാറിയത്. വി എസ് പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ബിജു രമേശ് മാദ്ധ്യമങ്ങളോടു പറഞ്ഞു.

അഴിമതിക്കെതിരെ പോരാടുന്ന മുതിർന്ന നേതാവ് എന്ന നിലയ്ക്കാണ് വി എസിനെ കണ്ടത്. താൻ അങ്ങോട്ട് ആവശ്യപ്പെട്ടാണ് അദ്ദേഹത്തെ കണ്ടത്. അല്ലാതെ അദ്ദേഹം തന്നെ ക്ഷണിച്ചതല്ല. ബാർ കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അദ്ദേഹത്തിനു കൈമാറിയിട്ടുണ്ട്. ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുമെന്ന് വി എസിനെ അറിയിച്ചതായും ബിജു രമേശ് പറഞ്ഞു.

സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ വി എസിന് കൈമാറി. മാണിയെ കൂടാതെ മറ്റു മന്ത്രിമാരും കോഴവാങ്ങിയിട്ടുണ്ടെന്നും ഈ സർക്കാരിന്റെ കാലാവധി തീരുന്നത് വരെ അന്വേഷണം നീട്ടാനാണ് ശ്രമമെന്നും ബിജു രമേശ് വി എസിനോടു പറഞ്ഞു.

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് വന്നതിനു പിന്നാലെയാണ് ബിജു പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയത്. ബാർ അസോസിയേഷൻ യോഗത്തിലെ ശബ്ദരേഖയാണ് ബിജു രമേശ് നേരത്തെ പുറത്തുവിട്ടത്. നാല് കോൺഗ്രസ് മന്ത്രിമാർ പണം വാങ്ങിയെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്. ബാർ തുറക്കാനായില്ലെങ്കിൽ മറ്റ് മന്ത്രിമാരുടെ പേരുകളും പുറത്ത് വിടും. മാണിസാറിന്റെ പേര് പറഞ്ഞപ്പോൾ മറ്റ് മന്ത്രിമാർ കാലു പിടിച്ചെന്നും ശബ്ദരേഖയിൽ പറയുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചാൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. എന്തെങ്കിലും അപ്പീൽ പറഞ്ഞ് സുപ്രീം കോടതിയിൽ പോയാൽ എല്ലാ പേരുകളും പറയും. ഇപ്പോൾ മാണി സഹായിച്ച കഥയും പത്രസമ്മേളനം നടത്തി വൺ ടൂ ത്രീ ഫോർ എന്നിങ്ങനെ പറയുമെന്നും ശബ്ദരേഖയിൽ പറയുന്നു. കൂട നിൽക്കുമല്ലോ എന്ന് ബിജു രമേശ് ചോദിക്കുമ്പോൾ ഒപ്പം നിൽക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ പറയുന്നതും ശബ്ദരേഖയിൽ കേൾക്കാമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP