Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തൊൻപത് ദിവസത്തിനുള്ളിൽ 450 കിലോമീറ്റർ; കേരളം നടന്നു മുന്നേറി രാഹുൽ ഗാന്ധി; മണിമൂളിയിൽ യാത്രയാക്കാൻ നേതാക്കളുടെ വൻനിര; കോൺഗ്രസിന് പുതിയ ഉണർവ് നൽകിയെന്ന് നേതൃത്വം; ഭാരത് ജോഡോ യാത്ര നാളെ മുതൽ കർണാടകയിൽ

പത്തൊൻപത് ദിവസത്തിനുള്ളിൽ 450 കിലോമീറ്റർ; കേരളം നടന്നു മുന്നേറി രാഹുൽ ഗാന്ധി; മണിമൂളിയിൽ യാത്രയാക്കാൻ നേതാക്കളുടെ വൻനിര; കോൺഗ്രസിന് പുതിയ ഉണർവ് നൽകിയെന്ന് നേതൃത്വം; ഭാരത് ജോഡോ യാത്ര നാളെ മുതൽ കർണാടകയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിലെ നാടുകാണിയിലേക്ക് കടന്നു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ യാത്ര പൂർത്തീകകരിച്ച് രാഹുൽ വെള്ളിയാഴ്ച കർണാടകയിൽ പര്യടനം തുടങ്ങും.

കേരള അതിർത്തിയായ വഴിക്കടവിനടുത്തുള്ള മണിമൂളിയിലായിരുന്നു സമാപനം. രാവിലെ ആറരയ്ക്ക് ചുങ്കത്തറയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. പുലർച്ചെ തന്നെ ആയിരങ്ങൾ അണിചേർന്നു. പത്തൊൻപത് ദിവസത്തിനിടെ ജാഥ 425 കിലോമീറ്ററാണ് കേരളത്തിലൂടെ സഞ്ചരിച്ചത്.

കെ.പി. സി. സി അധ്യക്ഷൻ കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ രാഹുലിന് ഒപ്പം ഉണ്ടായിരുന്നു. എടക്കരയിൽ നിന്നും അന്തരിച്ച മുൻ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ കുടുംബം യാത്രയുടെ ഭാഗമായി. വി വി പ്രകാശിന്റെ മക്കളെ രാഹുൽ ചേർത്ത് നിർത്തി. 9 കിലോമീറ്റർ പിന്നിട്ട് വഴിക്കടവ് മണിമൂളി ആണ് യാത്ര സമാപിച്ചത്.



കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടന്ന സമാപന സമ്മേളനത്തിൽ രാഹുൽ വികാരാധീനനായി ആണ് സംസാരിച്ചത് .' ഞാൻ ഇവിടെ ജനിച്ചവനല്ല, എന്നിട്ടും നിങ്ങളെന്നെ നെഞ്ചോടു ചേർത്തു. ഒരുപാടു സ്‌നേഹം തന്നു ,ബഹുമാനിച്ചു.മറക്കാൻ കഴിയുന്നതല്ല കഴിഞ്ഞ 19 ദിവസങ്ങളായി കേരളത്തിലൂടെയുള്ള യാത്ര. മതേതര മൂല്യങ്ങൾക്ക് എല്ലാ കാലത്തും മഹിമ കല്പിക്കുന്നതാണ് കേരളത്തിന്റെ സംസ്‌കാരം. ഭാരത് ജോഡോ യാത്രയിലുടനീളം അതു പ്രകടമായി. അമ്മമാരും കുഞ്ഞുങ്ങളും ആദിവാസികളും ദളിതരും യുവാക്കളും വിദ്യാർത്ഥികളുമൊക്കെ ജാഥയിൽ അണിനിരന്നു. അവരെല്ലാം ആഗ്രഹിക്കുന്നത് മതേതര ഭാരതത്തിന്റെ നിലനില്പാണ്. ആ ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടു വയ്പുകളാണ് ഈ യാത്രയിൽ പങ്കെടുത്ത ഓരോരുത്തരും നടത്തിയത്. ഹൃദയം നിറഞ്ഞ നന്ദി, എന്റെ രണ്ടാം വീട്ടിലെ കുടുംബാംഗങ്ങളോട്'. രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ സമാപന സമ്മേളനം നിലമ്പൂരിൽ വലിയ രീതിയിൽ നടത്താൻ നിശ്ചയിച്ചത് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11നാണ് കേരളത്തിൽ പ്രവേശിച്ചത്. 19 ദിവസത്തിനുള്ളിൽ കേരളത്തിൽ 450 കിലോമീറ്റർ സഞ്ചരിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 7 ജില്ലകളിലൂടെ യാത്ര കടന്നു പോയി. ഇതര ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടായിരുന്നു. ആവേശജ്ജ്വലമായ സ്വീകരണങ്ങളാണ് രാഹുൽ ഗാന്ധിക്ക് യാത്രയിലൂടനീളം ലഭിച്ചത്.

യാത്ര കേരളം പിന്നിടുമ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നും യാത്രയിലെ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവാണ് എന്നും നേതൃത്വം വിശദീകരിക്കുന്നു. ബിജെപിക്കെതിരെ തുറന്നടിച്ചാണ് രാഹുൽ യാത്രയിൽ ഉടനീളം സംസാരിക്കുന്നത്. പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിനെതിരെ രാഹുൽ മൗനം പാലിക്കുന്നുണ്ടെങ്കിലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ശക്തമായാണ് പ്രതിരോധിക്കുന്നത്.

കേരളത്തിലെ കോൺഗ്രസിന് പുതിയ ഉണർവ് നൽകാൻ യാത്രയ്ക്ക് കഴിഞ്ഞുവെന്ന് നേതാക്കൾ പറയുന്നു കന്യാകുമാരി മുതൽ നിലമ്പൂർ വഴിക്കടവ് വരെയുള്ള 490 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെ 3571 കിലോമീറ്ററാണ് രാഹുൽ ഗാന്ധി യാത്ര ചെയ്യുന്നത്. ആറു മാസംകൊണ്ടാണ് പദയാത്ര പൂർത്തിയാവുക. യാത്രയ്ക്കിടെ തന്നെ എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പും നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP