Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊറോട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്! ഭാരത് ജോഡോ യാത്രയെയും രാഹുലിനെയും കളിയാക്കി ഡിവൈഎഫ്ഐ ബാനർ; അതേ സിപിഎം ഓഫിസ് കെട്ടിടത്തിൽ രാഹുലിനെ ഒരുനോക്ക് കാണാൻ നിരവധി സ്ത്രീകൾ; കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ എന്നു പറഞ്ഞ് ചിത്രം ഷെയർ ചെയ്ത വി ടി ബൽറാം

പൊറോട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്! ഭാരത് ജോഡോ യാത്രയെയും രാഹുലിനെയും കളിയാക്കി ഡിവൈഎഫ്ഐ ബാനർ; അതേ സിപിഎം ഓഫിസ് കെട്ടിടത്തിൽ രാഹുലിനെ ഒരുനോക്ക് കാണാൻ നിരവധി സ്ത്രീകൾ; കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ എന്നു പറഞ്ഞ് ചിത്രം ഷെയർ ചെയ്ത വി ടി ബൽറാം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: 'ഭാരത് ജോഡോ യാത്ര' നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് മലപ്പുറം പെരിന്തൽമണ്ണയിലെ സിപിഎം ഓഫിസിന് മുമ്പിൽ ഡിവൈഎഫ്ഐ ബാനർ ഉയർത്തിയത് സൈബറിടത്തിൽ ചർച്ചയാകുന്നു. ഇഎംഎസിന്റെ നാടായ ഏലംകുളത്താണ് സംഭവം. ഭാരത് ജോഡോ യാത്രയെയും രാഹുൽ ഗാന്ധിയെയും പരിഹസിക്കാൻ വേണ്ടി പൊറോട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്! എന്നു പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റർ ഉയർത്തിയത്. എന്നാൽ, ഇതേ സിപിഎം ഓഫീസിൽ രാഹുൽ ഗാന്ധിയെ കാണാൻ സ്ത്രീകൾ തടിച്ചുകൂടിന്നു.

ഇതേക്കുറിച്ച് വി ടി ബൽറാമും ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ എന്ന കാപ്ഷനോടെയാണ് ബൽറാം ചിത്രം ഷെയർ ചെയ്തത്. ഈ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതികരണവുമായി രംഗത്തുവന്നു. രാഹുൽ ഗാന്ധിയെ ഒന്നു കാണാൻ നാട്ടുകാർ പെരിന്തൽമണ്ണയിലെ ഒരു 'ചൊറിച്ചിൽ' മന്ദിരത്തിന് മുൻപിൽ നിൽക്കുന്ന മനോഹര കാഴ്ചയെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്‌സ് ഫേസ്‌ബുക്കിൽ കുറിച്ചത്.

കൂടാതെ, രാഹുലിനെ ഒരുനോക്ക് കാണാൻ സിപിഎം ഓഫിസിന്റെ രണ്ടാം നിലയിൽ നിൽക്കുന്ന സ്ത്രീകളുടെ നീണ്ട നിരയുടെ ചിത്രവും എഫ്.ബിയിൽ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. സ്ത്രീകളുടെ സമീപത്ത് രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ഡിവൈഎഫ്ഐ ബാനറും ചിത്രത്തിൽ കാണാം.

കമ്യൂണിസ്റ്റ് ആചാര്യനും സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മദേശം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മലപ്പുറം ജില്ലയിലെ ഏലംകുളം. ഇവിടെയാണ് രാഹുലിനെ പരിഹസിക്കുന്ന ബാനർ കെട്ടിയ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസായ ഇ.എം.എസ്- എ.കെ.ജി സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത്.

മലപ്പുറം ചെറുകരയിലെ ഏലംകുളം സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ആയ എ.കെ.ജി സ്മാരക മന്ദിരത്തിലാണ് രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ഡിവൈഎഫ്ഐയുടെ പേരിലുള്ള ബാനർ കെട്ടിയത്. 'പൊറോട്ടയല്ല... പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്...' എന്നാണ് ഡിവൈഎഫ്ഐ ഏലംകുളം കമ്മിറ്റിയുടെ പേരിലുള്ള കറുത്ത ബാനറിൽ എഴുതിയിട്ടുള്ളത്. ഭാരത് ജോഡോ യാത്ര പുലാമന്തോൾ ജങ്ഷനിൽ നിന്ന് പൂപ്പലത്തേക്ക് വരുന്ന വഴിയാണ് ബാനർ കെട്ടിയിരിക്കുന്നത്.

അതേസമയം, മലപ്പുറം ജില്ലയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രക്കും രാഹുൽ ഗാന്ധിക്കും വൻ വരവേൽപ്പാണ് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ നൽകിയത്. പ്രവർത്തകർ കൈവീശിയും ബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പദയാത്രക്ക് പിന്തുണ അറിയിച്ചു. രാവിലെ 6.30ന് പുലാമന്തോൾ ജങ്ഷനിൽ നിന്നാരംഭിച്ച ജാഥ ഉച്ചക്ക് പെരിന്തൽമണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും. ഉച്ചക്ക് ശേഷം പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഏഴിന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്‌കൂളിലാണ് രാത്രി വിശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP