കെജി മാരാരേയും രാമൻപിള്ളയേയും പിന്തുണച്ച കരുണാകര ബുദ്ധിയെ വീഴ്ത്തിയ ഹംസ; ആർ എസ് എസുകാരൻ പൊതു സ്വതന്ത്രനായിട്ടും വീഴാത്ത ഇടതുകോട്ട; 13ൽ 12ലും ജയം ചുവപ്പന്മാർക്ക്; മുഹമ്മദ് റിയാസ് മത്സരിക്കാൻ എത്തുന്നത് വികെസിക്ക് രണ്ടാമൂഴം നൽകാതെ; പിണറായിയുടെ മരുമകന് പാർട്ടി നൽകുന്നത് കോലീബിക്കും നേടാനാകാത്ത ബേപ്പൂർ

ജാസിം മൊയ്ദീൻ
കോഴിക്കോട്: കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയും ഒരുമിച്ച് നിന്നിട്ടും ആറായിരത്തിലധികം വോട്ടുകൾ ഇടത് സ്ഥാനാർത്ഥി ജയിച്ചുകയറിയ ചരിത്രമുള്ള മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ തീരദേശ മണ്ഡലമായ ബേപ്പൂർ. കടലുണ്ടി പഞ്ചായത്തും, രാമനാട്ടുകര, ഫറോക്ക് മുൻസിപ്പാലിറ്റികളും കോഴിക്കോട് കോർപറേഷനിലെ 14 വാർഡുകളും ചേർന്നതാണ് ബേപ്പൂർ മണ്ഡലം.
ചരിത്രത്തിൽ രണ്ട് തവണയൊഴികെ എല്ലായിപ്പോഴും ഇടത് സ്ഥാനാർത്ഥികൾ മാത്രം വിജയിച്ചുകയറിയ മണ്ഡലം. അതുകൊണ്ട് കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ബേപ്പൂർ. ബേപ്പൂരിൽ ഇത്തവണ ഇടത് സ്ഥാനാർത്ഥി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ് ആണെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. എതിർ സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നത്. യുഡിഎഫിൽ മണ്ഡലം മുസ്ലിം ലീഗ് ഏറ്റെടുക്കുമെന്നുള്ള തരത്തിൽ ചർച്ചകൾ ഉയർന്നു കേൾക്കുന്നുണ്ട്.
അങ്ങനെയെങ്കിൽ നേരത്തെ രണ്ട് തവണ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് ഉമ്മർ പാണ്ടികശാലയായിരിക്കും സ്ഥാനാർത്ഥി. കോൺഗ്രസ് തന്നെയാണ് യുഡിഎഫിൽ നിന്ന് ഇത്തവണയും ബേപ്പൂരിൽ മത്സരിക്കുന്നത് എങ്കിൽ പിഎം നിയാസ് ബാബുവിനാണ് സാധ്യത. എൻഡിഎയിൽ നിന്ന് യുവമോർച്ച നേതാക്കളായ രമ്യ മുരളിയുടെയും പ്രകാശ് ബാബുവിന്റെയും പേരുകളും ഉയർന്ന് കേൾക്കുന്നു. പിണറായിയുടെ മരുമകനാണ് റിയാസ്.
1965ലാണ് മണ്ഡലം നിലവിൽ വരുന്നത്. അതിന് ശേഷം 13 തെരഞ്ഞെടുപ്പുകൾ നടന്നു. കോൺഗ്രസ് നേതാവ് എൻപി മൊയ്തീൻ രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചെങ്കിലും യുഡിഎഫ് ഒരു തവണ മാത്രമെ വിജയിച്ചൊള്ളൂ. കാരണം ഒരു തവണ ഇടത് പിന്തുണയുള്ള കോൺഗ്രസ് യു സ്ഥാനാർത്ഥിയായാണ് എൻപി മൊയ്തീൻ വിജയിച്ചത്. മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് ബേപ്പൂർ.
ആകെ നടന്ന 13 തെരഞ്ഞെടുപ്പുകളിൽ 12 തവണയും എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ജയിച്ചിട്ടുള്ളത്.1965,1967,1970 വർഷങ്ങളിൽ സിപിഎമ്മിലെ കെ ചാത്തുണ്ണി മാസ്റ്ററാണ് ജയിച്ചത്. 1970ലാണ് മുസ്ലിം ലീഗ് ആദ്യമായി ബേപ്പൂരിൽ മത്സരിക്കുന്നത്. പികെ ഉമ്മർഖാനായിരുന്നു സ്ഥാനാർത്ഥി. അന്ന് പികെ ഉമ്മർഖാനെ ചാത്തുണ്ണി മാസ്റ്റർ 2315 വോട്ടിന് തോൽപിച്ചു. 1977ലാണ് ആദ്യമായും അവസാനമായും ബേപ്പൂരിൽ യുഡിഎഫ് ജയിക്കുന്നത്. കോൺഗ്രസിലെ എൻ.പി. മൊയ്തീൻ ചാത്തുണ്ണി മാസ്റ്റർക്കെതിരെ അട്ടിമറി ജയം നേടി. ഇതേ മൊയ്തീൻ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയുള്ള കോൺഗ്രസ്- യു സ്ഥാനാർത്ഥിയായി മത്സരിച്ച ലീഗിലെ എൻ.കെ. അബ്ദുല്ലക്കോയയെ പരാജയപ്പെടുത്തുകയും ചെയ്തു.
പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ. മൂസക്കുട്ടിക്കായിരുന്നു ജയം. 1987, 1991, 1996 വർഷങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ടി.കെ. ഹംസയാണ് വിജയിച്ചത്. ഇതിൽ 1991ലായിരുന്നു കുപ്രസിദ്ധ കോലീബി സഖ്യം നിലവിൽ വന്നത്. യുഡിഎഫ് നേതൃത്വം ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി ഡോ.കെ. മാധവൻകുട്ടി എന്ന ആർഎസ്എസുകാരനെ പൊതുസ്വതന്ത്രനെന്ന ലേബലിൽ ബേപ്പൂരിൽ സ്ഥാനാർത്ഥിയായി ഇറക്കി. ഇതിന്റെ ഭാഗമായി വടകര ലോകസഭ മണ്ഡലത്തിൽ അഡ്വ. രത്നസിങ്ങിനെയും മൽസരിപ്പിച്ചു. കെ കരുണാകരന്റെ ബുദ്ധിയായിരുന്നു ഇത്.
മഞ്ചേശ്വരത്ത് കെ.ജി. മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ. രാമൻപിള്ള, തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ഒ. രാജഗോപാൽ എന്നിവർക്കും ഈ സഖ്യത്തിന്റെ ഭാഗമായി യു.ഡി.എഫ് പിന്തുണ നൽകി. എന്നാൽ ബേപ്പൂരിൽ ഈ സഖ്യത്തെ ജനങ്ങൾ പിഴുതെറിഞ്ഞു. ആ തെരഞ്ഞെടുപ്പിൽ 6720 വോട്ടുകൾക്ക് സിപിഐഎമ്മിലെ ടികെ ഹംസ വിജയിച്ചു. 1996ൽ വീണ്ടും ടികെ ഹംസ തന്നെ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചു കൊണ്ട് ഉമർ പാണ്ടികശാലയെ 12,096 വോട്ടിന് തോൽപ്പിച്ചു.
2001ൽ എം.സി. മായിൻഹാജി വി.കെ.സി മമ്മദ് കോയയോട് 5071 വോട്ടിന് തോറ്റു.ഈ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി രംഗത്തെത്തിയത് പ്രസിദ്ധ സാഹിത്യകാരൻ അന്തരിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയായിരുന്നു. അദ്ദേഹത്തിന് 10,934 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.2006ൽ സിപിഎമ്മിലെ എളമരം കരീം ഉമർ പാണ്ടികശാലയെയും 2011ൽ എളമരം കരീം കോൺഗ്രസിലെ ആദം മുൽസിയെയയും പരാജയപ്പെടുത്തികൊണ്ട് മണ്ഡലം ഇടതുപക്ഷത്ത് തന്നെ നിലനിൽത്തി. ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ വികെസി മമ്മദ് കോയയിലൂടെയും ബേപ്പൂർ ഇടതുപക്ഷത്ത് നിലയുറപ്പിച്ചു.
കോഴിക്കോട് മേയറായി മാസങ്ങൾ തികയും മുമ്പായിരുന്നു വി.കെ.സി. മമ്മദ് കോയയുടെ സ്ഥാനാർത്ഥിത്വം. കോൺഗ്രസിലെ ആദംമുൽസിയെ അദ്ദേഹം 14363 വോട്ടുകൾക്കാണ് തോൽപിച്ചത്. ഇതാണ് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ചരിത്രം. തൊഴിലാളികളിലൂടെയാണ് ബേപ്പൂർ മണ്ഡലം ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി നിലനിർത്തിയത്. മണ്ഡലത്തിന്റെ ഭാഗങ്ങളായ ഫറോക്ക,് ബേപ്പൂർ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇപ്പോൾ സ്ഥിരതാമസമാക്കിയിട്ടുള്ള വോട്ടർമാരിൽ മഹാഭൂരിഭാഗവും പണ്ട് കാലങ്ങളിൽ ഇവിടുത്തെ ഏതെങ്കിലം വ്യവസായ ശാലകളിൽ തൊഴിലാളികളായിരുന്നവരുടെ കുടുംബങ്ങളാണ്.
ഇപ്പോൾ പ്രതാപം നഷ്ടപ്പെട്ടെങ്കിലും മുൻകാലത്ത് സജീവമായിരുന്ന ഓട്ടുകമ്പനികളിലെ തൊഴിലാളികളും തീരദേശത്തെ മത്സ്യത്തൊഴിലാളികളുമാണ് എക്കാലവും ബേപ്പൂരിൽ ഇടതുപക്ഷത്തിന് കരുത്തായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലമാണ് ഇരുകൂട്ടർക്കും പ്രതീക്ഷ നൽകുന്നത്. ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കടലുണ്ടി പഞ്ചായത്ത് കോഴിക്കോട് കോർപറേഷനിലെ അരീക്കാട് നോർത്ത്, അരിക്കാട്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂർ ഈസ്റ്റ്, വെസ്റ്റ്, ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം എന്നീ ഡിവിഷനുകളും ഉൾപ്പെടുന്നതാണ് ബേപ്പൂർ. ഇതിൽ കടലുണ്ടി പഞ്ചായത്ത് എൽഡിഎഫാണ് ഭരിക്കുന്നത്.
മണ്ഡലത്തിൽ ഉൾപ്പെടുന്ന 14ൽ 13 ഡിവിഷനുകളിലും ജയിച്ചത് ഇടതുപക്ഷമാണ്. ഒരേയൊരു ജില്ല പഞ്ചായത്ത് ഡിവിഷനായ കടലുണ്ടി ഡിവിഷനിൽ നിന്നും ഇടത് സ്ഥാനാർത്ഥിയാണ് ജയിച്ചത്. ഇത് തന്നെയാണ് ഇടതു പക്ഷത്തിന്റെ പ്രതീക്ഷയും. എന്നാൽ നേരത്തെ എൽഡിഎഫ് ഭരിച്ചിരുന്ന രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലികൾ ഇത്തവണ പിടിച്ചെടുക്കാനായതാണ് യുഡിഎഫിന്റെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- ഡന്റൽ ക്ലിനിക്കിലേക്ക് പോയ 21 കാരിയെ കാണാതായത് 40 ദിവസങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തിയത് വീടിന് 300 മീറ്റർ അകലെ; മലപ്പുറത്ത് സൂബീറ ഫർഹത്തിനെ കൊന്ന് കുഴിച്ചു മൂടിയത് അയൽക്കാരനായ അൻവർ; ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിച്ച് പൊലീസ്; പ്രതിയെ ചോദ്യംചെയ്യൽ തുടരുന്നു
- 'ഞാൻ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിൽ മാസ്ക് ധരിക്കാതെ ഇരിക്കും; ഞാൻ എന്റെ ഭർത്താവിനെ ചുംബിക്കും... നിങ്ങൾ ആരാണ് ചോദിക്കാൻ': കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിനോട് തട്ടിക്കയറിയ ദമ്പതിമാരെ മാസ്ക് ധരിപ്പിച്ച് ജയിലിലടച്ച് ഡൽഹി കോടതി
- നിലവിലുള്ള 19 സീറ്റ് 13വരെയായി കുറയും; എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ 76നും 82നും ഇടയിൽ മാത്രം സീറ്റുകൾ; യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ വിലയിരുത്തി സിപിഐ നേതൃത്വവും; എൽഡിഎഫിന്റെ തുടർഭരണ മോഹങ്ങൾ ദുർബ്ബലമാകുന്നത് ഇങ്ങനെ
- രോഗത്തെ തോൽപ്പിച്ചെന്ന് പ്രചരണ വേദിയിൽ അച്ഛൻ പ്രഖ്യാപിച്ചത് ജയിലിലുള്ള മകൻ അറിഞ്ഞില്ല! കോടിയേരിയുടെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനായ താനുൾപ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും കാട്ടി ജാമ്യം നേടാൻ ബിനീഷ്; തെളിവിന് മെഡിക്കൽ സർട്ടിഫിക്കറ്റും; കോടിയേരിക്ക് വീണ്ടും ഗുരുതരാവസ്ഥയോ?
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തിയില്ല; 10 പവൻ ആഭരണവുമായി പ്രതിശ്രുത വധു കാമുകനോടൊപ്പം നാടുവിട്ടു; സംഭവം കാസർകോഡ് അമ്പലത്തറയിൽ ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ
- തലനാരിഴയ്ക്കു പോലും തോറ്റാൽ കോലായ കോലോക്കെ ചെണ്ടയുടെ പുറത്ത്; ജയിച്ചു വെന്നിക്കൊടി കാട്ടിയാൽ ക്യാപ്ടൻ ചീഫ് മാർഷലാകും; രണ്ടാം പിണറായി മന്ത്രിസഭ സാധ്യമായാൽ മന്ത്രിമാർക്ക് പേഴ്സനൽ സ്റ്റാഫിന്റെ വില പോലും ഉണ്ടാകില്ലെന്ന അടക്കം പറച്ചിലും സജീവം; രണ്ടാമൻ എംവി ഗോവിന്ദൻ തന്നെ; ജനവിധി പിണറായിക്ക് പരീക്ഷണമാകും
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഡന്റൽ ക്ലിനിക്കിലേക്ക് പോയ 21 കാരിയെ കാണാതായത് 40 ദിവസങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തിയത് വീടിന് 300 മീറ്റർ അകലെ; മലപ്പുറത്ത് സൂബീറ ഫർഹത്തിനെ കൊന്ന് കുഴിച്ചു മൂടിയത് അയൽക്കാരനായ അൻവർ; ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിച്ച് പൊലീസ്; പ്രതിയെ ചോദ്യംചെയ്യൽ തുടരുന്നു
- ചെന്നിത്തല മുഖ്യമന്ത്രിയായാൽ എ ഗ്രൂപ്പിന് ആഭ്യന്തരം വേണം; ഉമ്മൻ ചാണ്ടി മുഖ്യനായാൽ ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും; മന്ത്രി സ്ഥാനം മോഹിച്ച് വിഡി സതീശൻ മുതൽ ജോസഫ് വാഴക്കൻ വരെ; ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസിൽ കലഹം ഉറപ്പ്; നേമം മുരളി നേടിയാൽ താക്കോൽ സ്ഥാനത്തിന് അവകാശികൾ ഏറും
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍