Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ തനിക്ക് പിശകു പറ്റിയെന്ന് ബീന ഫിലിപ്പ്; പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്ന് കോഴിക്കോട് മേയറിന്റെ വിശദീകരണം; ബീന ഫിലിപ്പിന് തൽക്കാലം കസേര തെറിക്കില്ല; പാർട്ടി നടപടി ശാസനയിൽ ഒതുങ്ങിയേക്കും; മേയർ കുപ്പായം തുന്നിയിരുന്നവർ നിരാശരാകേണ്ടി വരും

ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ തനിക്ക് പിശകു പറ്റിയെന്ന് ബീന ഫിലിപ്പ്; പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്ന് കോഴിക്കോട് മേയറിന്റെ വിശദീകരണം; ബീന ഫിലിപ്പിന് തൽക്കാലം കസേര തെറിക്കില്ല; പാർട്ടി നടപടി ശാസനയിൽ ഒതുങ്ങിയേക്കും; മേയർ കുപ്പായം തുന്നിയിരുന്നവർ നിരാശരാകേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ മുൻ നിലപാട് തിരുത്തി കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് പിശകെന്ന് മേയർ വ്യക്തമാക്കി. സംഘപരിവാർ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ സിപിഎമ്മിന് വിശദീകരണം നൽകിയിട്ടുണ്ട്. പാർട്ടിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. പാർട്ടി നിലപാടിനോട് യോജിക്കുന്നു. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് തിരുവനന്തപുരത്ത് വന്നത്. പാർട്ടി നേതൃത്വം വിളിപ്പിച്ചതല്ലെന്നും ബീന ഫിലിപ്പ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ശ്രീകൃഷ്ണ പ്രതിമയിൽ തുളസിമാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നും മേയർ ബീന ഫിലിപ്പ് പരിപാടിയിൽ പറഞ്ഞിരുന്നു. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, മറിച്ചു കുട്ടിക്കാലത്തു കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനമെന്നും മേയർ പറഞ്ഞു.

മേയറുടെ നടപടി വിവാദമായതോടെ ബീന ഫിലിപ്പിനെ തള്ളി സിപിഎം രംഗത്തെത്തി. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പ?ങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. മേയറുടെ സമീപനം സിപിഎം എല്ലാ കാലത്തും ഉയർത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് പാർട്ടിക്ക് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുകതാണെന്നും സിപിഎം ജില്ല സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. ഉചിതമായ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ല കമ്മിറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

നേരത്തെ ബീന ഫിലിപ്പിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ആഞ്ഞടിച്ചപ്പോൾ എല്ലാവരും കരുതിയിരുന്നു മേയറുടെ ചീട്ടുകീറുമെന്ന്. കോഴിക്കോട്ടെ മാധ്യമപ്രവർത്തകരും കോർപറേഷനിലെ ഭരണ പ്രതിപക്ഷ മുന്നണിയിലെ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരും അത് ഏറെക്കുറെ ഉറപ്പാണെന്നു ധരിച്ചുവശായി. ഭരണപക്ഷത്തെ മുതിർന്ന ചില നേതാക്കളും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരും മേയർ കുപ്പായം തങ്ങളിലേക്കു എത്തുമെന്നും വെറുതേ വ്യാമോഹിച്ചു. എന്നാൽ അതൊന്നം സംഭവിക്കില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്ന വിവരം.

കെട്ടിട നമ്പർ വിഷയവും ആവിത്തോട്ടിലെ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരായ പ്രക്ഷോഭവുമെല്ലാം കത്തിജ്വലിച്ചു നിൽക്കുന്ന സാഹചര്യത്തിൽ മേയറെ മാറ്റി വീണ്ടും പുതിയൊരു പുലിവാൽകൂടി പിടിക്കേണ്ടതില്ലെന്ന പക്വമായ ഒരു തീരുമാനത്തിലാണ് സി പി എം ജില്ലാ കമ്മിറ്റി. ഇക്കാര്യം കോർപറേഷൻ കൗൺസിലിലെ തങ്ങളുടെ കൗൺസിലർമാരുടെ യോഗത്തിലും ചർച്ച ചെയ്‌തെന്നുമാണ് അറിയുന്നത്. പാർട്ടിയെയും മുന്നണിയെയും സംബന്ധിച്ചിടത്തോളം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമെല്ലാം ആവശ്യത്തിലധികം ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട തലവേദകളും ഒഴിഞ്ഞിട്ടൊരു നേരമില്ലാത്ത അവസ്ഥയാണ്.

കോഴിക്കോടിന് ഇത്തവണ വനിതാ മേയർ വേണമെന്ന ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചും സി പി എം നേതൃത്വത്തിന്റെ തീരുമാനമായിരുന്നു പലപേരുകളും ചർച്ചയായപ്പോൾ ഒടുവിൽ ജയശ്രീയിലും ബീനയിലും എത്തിയത്. തുടക്കത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയിലെ തിളക്കമുള്ള വനിതകളിൽ ഒരാളായിരുന്ന ഡോ. എസ് ജയശ്രീയുടെ പേരായിരുന്നു മേയർ സ്ഥാനത്തേക്ക് ഉയർന്നുകേട്ടത്. എന്നാൽ അവസാന നിമിഷം എങ്ങനെയോ പന്ത് ബീന ഫിലിപ്പിലിപ്പിന്റെ കോർട്ടിലേക്ക എത്തുകയായിരുന്നു.

ഏത് വിഷയത്തിലും മേയർ പറഞ്ഞതിന്റെ തുടർച്ചയായി സംസാരിക്കാറും പാർട്ടിയുടെ നയങ്ങളുടെ കാവലാളായി പ്രത്യക്ഷപ്പെടാറുമെല്ലാം മുസഫർ അഹമ്മദ് തന്നെയായിരുന്നു. മേയറെന്ന നിലയിൽ ബീന ഫിലിപ്പ് കൗൺസിൽ യോഗത്തിൽ അധ്യക്ഷസ്ഥാനം അലങ്കരിക്കുകമാത്രമാണെന്നും നയപരമായ കാര്യങ്ങളും അഴിമതിയും കൊള്ളയുമെല്ലാം നയിക്കുന്നത് മറ്റു ചിലരാണെന്നും കോർപറേഷനകത്തും പുറത്തും സംസാരമുണ്ട്. ബീന ഫിലിപ്പിനെ മാറ്റിയാൽ അതുപോലെ തങ്ങളുടെ താൽപര്യങ്ങളിലൊന്നും ഇടപെടാത്ത ഒരാളെ കണ്ടെത്തുക ദുഷ്‌കരമാവുമെന്നതും മാറി ചി്ന്തിക്കുന്നതിൽനിന്ന് സി പി എം നേതൃത്വത്തെ പിന്തിരിപ്പിച്ചെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP