Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലഗോകുലം ആർ.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ല; പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞിട്ടുമില്ല; മേയറെന്ന നിലയ്ക്ക് അമ്മമാരോട് സംസാരിക്കാനാണ് എന്നെ വിളിച്ചത്; വർഗീയമായ ഒന്നും തനിക്ക് അവിടെ കാണാൻ കഴിഞ്ഞില്ല; സംഘപരിവാർ വേദിയിലെത്തിയത് വിവാദമായിൽ കോഴിക്കോട് മേയറുടെ വിശദീകരണം ഇങ്ങനെ

ബാലഗോകുലം ആർ.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ല; പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞിട്ടുമില്ല; മേയറെന്ന നിലയ്ക്ക് അമ്മമാരോട് സംസാരിക്കാനാണ് എന്നെ വിളിച്ചത്; വർഗീയമായ ഒന്നും തനിക്ക് അവിടെ കാണാൻ കഴിഞ്ഞില്ല; സംഘപരിവാർ വേദിയിലെത്തിയത് വിവാദമായിൽ കോഴിക്കോട് മേയറുടെ വിശദീകരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത നടപടി വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ് രംഗത്തെത്തി. ബാലഗോകുലം ആർ.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി തന്നോട് കർശനമായി പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.

കേരളം ശിശുപരിപാലനത്തിൽ ഉത്തരേന്ത്യയേക്കാളും പിന്നിലാണെന്ന് മാതൃസംഗമത്തിൽ മേയർ നടത്തിയ പരാമർശമായിരുന്നു വിവാദത്തിലായത്. എന്നാൽ താൻ കേരളത്തിലെ കുട്ടികളുടെ ആരോഗ്യപരമായ കാര്യത്തേക്കുറിച്ചല്ല പറഞ്ഞതെന്നും അവരോടുള്ള സമീപനത്തെ കുറിച്ചാണെന്നും ബീന ഫിലിപ് പറഞ്ഞു. ഉത്തരേന്ത്യയിൽ മറ്റ് വീട്ടിലെ കുട്ടി അടുത്ത വീട്ടിലെത്തിയാൽ അവർ സ്വന്തം കുട്ടികളെ പോലെയാണ് നോക്കുക. എന്നാൽ കേരളത്തിൽ ഭയങ്കര സ്വാർഥതയാണ്. ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇത് വിവാദത്തിലാക്കിയതിൽ ദുഃഖമുണ്ടെന്നും ബീന ഫിലിപ്പ് പറഞ്ഞു.

മേയറെന്ന നിലയ്ക്ക് അമ്മമാരോട് സംസാരിക്കാനാണ് എന്നെ വിളിച്ചത്. അതിൽനിന്ന് വിട്ട് നിൽക്കണമെന്ന് തോന്നിയില്ല. വർഗീയമായ ഒന്നും തനിക്ക് അവിടെ കാണാൻ കഴിഞ്ഞില്ലെന്നും എല്ലാം സാധുക്കളായ സ്ത്രീകളായിരുന്നുവെന്നും ബീന ഫിലിപ്പ് പറഞ്ഞു. നെറ്റിയിൽ ചുവപ്പിട്ട് കൃഷ്ണ വിഗ്രഹത്തിൽ താൻ മാലചാർത്തുമോയെന്ന് അവർക്കുതന്നെ സംശയമുണ്ടായിരുന്നു. പക്ഷെ, അതിലൊന്നും എനിക്കൊരു തെറ്റും തോന്നിയിട്ടില്ല.

ഞാൻ പഠിച്ച പുരാണ കഥാപാത്രങ്ങളേക്കുറിച്ചും സ്ത്രീ കഥാപാത്രങ്ങളേക്കുറിച്ചുമെല്ലാമാണ് അവിടെ സംസാരിച്ചത്. ഇതിന് പാർട്ടിയോട് അനുവാദം ചോദിച്ചിട്ടില്ല. ദൈവങ്ങളും അവരുടെ ഫോട്ടോകളുമൊന്നും ആരുടേയും കുത്തകയല്ലെന്നും ഇതിലൊന്നും വർഗീയത കുത്തിത്തിരുകരുതെന്നും മേയർ പറഞ്ഞു.

ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രവും പുറത്ത് വന്നതോടെയാണ് പരിപാടി വിവാദത്തിലായത്. ശ്രീകൃഷ്ണ പ്രതിമയിൽ തുളസിമാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നും മേയർ ബീന ഫിലിപ്പ് പരിപാടിയിൽ പറഞ്ഞിരുന്നു. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, മറിച്ചു കുട്ടിക്കാലത്തു കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനമെന്നും മേയർ പറഞ്ഞു.

ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റേതായ മനസിലേക്ക് അമ്മമാർ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണമെന്നും മേയർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP