Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം-ബിജെപി ഡീൽ ഞെട്ടിക്കുന്നത്; ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ കേരളം വിറങ്ങലിച്ചു; സിപിഎമ്മിന് തുടർ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നത് ഡീൽ; ഇരുവരുടെയും ദീർഘകാല ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം; കൂടുതൽ ബന്ധങ്ങൾ മറനീക്കി പുറത്തുവരുമെന്നും ഉമ്മൻ ചാണ്ടി

സിപിഎം-ബിജെപി ഡീൽ ഞെട്ടിക്കുന്നത്; ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ കേരളം വിറങ്ങലിച്ചു; സിപിഎമ്മിന് തുടർ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നത് ഡീൽ; ഇരുവരുടെയും ദീർഘകാല ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം; കൂടുതൽ ബന്ധങ്ങൾ മറനീക്കി പുറത്തുവരുമെന്നും ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന ആർഎസ് എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ കേട്ട് ജനാധിപത്യ മതേതര കേരളം വിറങ്ങലിച്ചുപോയെന്ന് ഉമ്മൻ ചാണ്ടി.

സിപിഎമ്മിന് തുടർ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നതാണ് ഡീൽ. എന്നാൽ ഇരുവരുടെയും ദീർഘകാല ലക്ഷ്യം കോൺഗ്രസ് മുക്ത കേരളമാണ്. ജനാധിപത്യ മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ അജണ്ടയെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും അറിവോടെ മത്സരിക്കാനെത്തിയ ആർഎസ് എസ് നേതാവിനെ വെട്ടിമാറ്റിയത് ഡീലിന്റെ ഭാഗമായാണ് എന്നത് എത്രമാത്രം സുദൃഢമാണ് ഈ ബന്ധമെന്ന് വ്യക്തമാക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

ബിജെപി- സിപിഎം അജണ്ട നേരത്തെ ഭാഗികമായി പുറത്തുവന്നിരുന്നു. കേരളത്തിൽ കോൺഗ്രസാണു തോൽക്കേണ്ടതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ വെളിപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസാണ് കേരളത്തിലെ മുഖ്യശത്രു എന്നാണ് അദ്ദേഹം പറഞ്ഞത്.

സിപിഎം പ്രവർത്തകർ സംഘപരിവാറുമായി ചേർന്ന് മുസ്ലിം ക്രൈസ്തവ ഭീകരതകളെ നേരിടണം എന്നാണ് ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് കേസരി വാരികയിൽ എഴുതിയത്. സിപിഎമ്മിനും സംഘപരിവാർ സംഘടനകൾക്കും കൈകോർത്ത് പ്രവർത്തിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ഭൂതകാലത്തിന്റെ തടവറ ഭേദിച്ചുകൊണ്ട് ഇരുകൂട്ടരും അതിന് മുൻകൈ എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സിപിഎം- ബിജെപി ബന്ധത്തിന്റെ പല ഏടുകളും ചരിത്രത്തിൽ സ്ഥാനം പിടിച്ചതാണ്. കൂടുതൽ ബന്ധങ്ങൾ ഇനിയും മറനീക്കി പുറത്തുവരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റ് ലഭിക്കാത്ത ഒരാൾ നിരാശയിൽ നിന്ന് പറയുന്ന ഒന്നായി നിസാരവത്കരിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ പ്രതികരിച്ചിരുന്നു.

പ്രധാനമന്ത്രിയുമായി അടുപ്പമുള്ള, ആർ.എസ്.എസുമായി അടുത്ത ബന്ധമുള്ള ബാലശങ്കറിനെപോലെ ഒരാൾ നടത്തിയ പ്രസ്താവന അതീവ ഗൗരവമാണ്. കോൺഗ്രസ് നേരത്തെ പറഞ്ഞതാണ് ബാലശങ്കർ ഇപ്പോൾ ശരിവെച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് നടന്നുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല സിപിഎമ്മിന് തുടർ ഭരണം ഉറപ്പാക്കാൻ ബിജെപി എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു. രണ്ട് രാഷ്ട്രീയ പാർട്ടികളുടേയും സ്ഥാർഥികളെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

അതേ സമയം ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന ബാലശങ്കറിന്റെ ആരോപണം തള്ളി ആർഎസ്എസ് നേത്യത്വം രംഗത്തെത്തി. ബാലശങ്കറിനെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തെക്കുറിച്ചൊന്നും അറിയില്ലെന്നും വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ആർ.എസ്.എസ് പ്രാന്തകാര്യവാഹക് ഗോപാലൻ കുട്ടി മാസ്റ്റർ പറഞ്ഞു.

സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഡൽഹിയിൽ നിന്ന് ബിജെപി നേതൃത്വമാണ്. അവർ അറിഞ്ഞിട്ടുണ്ടെങ്കിൽ പട്ടികയിൽ പേരുണ്ടാകും. പിന്നീട് ഇവിടെ വന്ന് പ്രതികരിക്കുന്നതിൽ അർഥമില്ല. ബാലശങ്കർ പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും കൂടുതൽ പ്രതികരണം ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താതെ പോയതോടെയാണ് തുറന്നുപറച്ചിലുമായി ബാലശങ്കർ രംഗത്തെത്തിയത്. ബാലശങ്കറിന്റെ തുറന്നുപറച്ചിൽ ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേ തുടർന്നാണ് ബാലശങ്കറിനെതിരേ പരസ്യപ്രതികരണവുമായി ആർഎസ്എസ് പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി രംഗത്തെത്തിയത്.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആർഎസ്എസുമായി ചർച്ച നടത്തിയിട്ടില്ലെന്ന ഗോപാലൻകുട്ടിയുടെ ആരോപണം ബാലശങ്കർ പൂർണമായി തള്ളിക്കളഞ്ഞു. ആർഎസ്എസ് കാര്യാലയത്തിലെത്തി മുതിർന്ന നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയാകാനുള്ള താത്പര്യം അവരെ അറിയിച്ചിരുന്നു. അത് സംഘത്തിലാരും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാൽ അത്ഭുതപ്പെടാൻ മാത്രമേ സാധിക്കൂ. ഗോപാലൻകുട്ടി മാസ്റ്ററെ താൻ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തിൽ അറിവില്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചതെന്നും ബാലശങ്കർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP