Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

വീണ്ടും പത്തനാപുരം എംഎൽഎയുടെ ഓഫീസിൽ പൊലീസ് ഇടപെടൽ; നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ വീണ്ടും റെയ്ഡ്; ഗണേശിന് മുന്നിൽ യുഡിഎഫ് വാതിലുകൾ കൊട്ടിയടച്ചുവെന്നും വിലയിരുത്തൽ; ഇടതുപക്ഷവുമായി തെറ്റാതിരിക്കാൻ കരുതലോടെ രാഷ്ട്രീയത്തിലെ സിനിമാക്കാരൻ; പിള്ളയുടെ മകന്റെ മുന്നണി മാറ്റ മോഹങ്ങൾ തകരുമ്പോൾ

വീണ്ടും പത്തനാപുരം എംഎൽഎയുടെ ഓഫീസിൽ പൊലീസ് ഇടപെടൽ; നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ വീണ്ടും റെയ്ഡ്; ഗണേശിന് മുന്നിൽ യുഡിഎഫ് വാതിലുകൾ കൊട്ടിയടച്ചുവെന്നും വിലയിരുത്തൽ; ഇടതുപക്ഷവുമായി തെറ്റാതിരിക്കാൻ കരുതലോടെ രാഷ്ട്രീയത്തിലെ സിനിമാക്കാരൻ; പിള്ളയുടെ മകന്റെ മുന്നണി മാറ്റ മോഹങ്ങൾ തകരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേശ്‌കുമാറിനെ വിടാതെ പിന്തുടർന്ന് കേരളാ പൊലീസ്. എംഎ‍ൽഎയുടെ പത്തനാപുരത്തെ ഓഫീസിലും ഓഫീസ് സെക്രട്ടറി പ്രദീപ്കുമാറിന്റെ (പ്രദീപ് കോട്ടാത്തല) വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയതും ഗണേശിനെ ചൊടിപ്പിച്ചിട്ടുണ്ട്. ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസാണ് പരിശോധന നടത്തിയത്. നേരത്തെ ഗണേശിന്റെ വീട്ടിൽ നിന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തതും.

ഈ നടപടിയിൽ ഇടത് എംഎൽഎയായ ഗണേശ് അതൃപ്തി അറിയിച്ചിരുന്നു. അതിന് ശേഷമാണ് റെയ്ഡും. ഇതോടെ പ്രദീപ് കുമാറിനെതിരായ അന്വേഷണം എൽഎൽഎിലേക്ക് നീങ്ങുമോ എന്ന സംശയവും ശക്തമാണ്. ഇന്നലെ ഈ കേസിൽ പ്രദീപിന് ജാമ്യം കിട്ടിയിരുന്നു. അതിന് ശേഷമാണ് റെയ്ഡ് നടന്നത്. ഈ വിവാദത്തോടെ യുഡിഎഫിലേക്ക് ചേക്കാറാനുള്ള ഗണേശിന്റെ സാധ്യത പൂർണ്ണമായും അടച്ചുവെന്നാണ് സൂചന. ഈ കേസിൽ ഗണേശിനെതിരെ അതിശക്തമായ പ്രചരണം യുഡിഎഫ് നടത്തിയിരുന്നു. പത്തനാപുരം കേന്ദ്രീകരിച്ച് കോൺഗ്രസ് അതിശക്തമായ പ്രതിഷേധം തുടരും.

യുഡിഎഫിലേക്ക് ഗണേശ് മാറുമെന്ന ചർച്ചകൾ സജീവമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ നീക്കങ്ങൾ സജീവാക്കിയത്. എന്നാൽ സോളാർ കേസിൽ തന്നെ കുടുക്കിയ ഗണേശിനോട് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യമില്ലായിരുന്നു. എങ്കിലും പത്തനാപുരത്തെ വിജയ സാധ്യതകൾ ഉയർത്തി ഗണേശിനെ മുന്നണിയിൽ എത്തിക്കാൻ ചെന്നിത്തല ശ്രമിച്ചിരുന്നു. ഇതിനിടെയാണ് സോളാർ കേസിൽ ശരണ്യാ മനോജ് ചില വെളിപ്പെടുത്തൽ നടത്തിയത്. സോളാറിലെ യഥാർത്ഥ പ്രതി ഗണേശ് ആണെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെയാണ് ഗണേശിനെതിരെ പൊലീസും നടപടികൾ തുടരുന്നത്.

ഇതോടെ ഇടതിലും ഗണേശിനെ എതിർപ്പുണ്ടെന്ന ചർച്ചയാണ് സജീവമാകുന്നത്. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഗണേശ് ഇടതു പക്ഷവുമായി തെറ്റില്ല. പരമാവധി കരുതലോടെ പോകും. ഇടത് മുന്നണിയിലെ ഘടകകക്ഷിയായതു കൊണ്ടു തന്നെ വലിയ വെല്ലുവിളികൾ ഇല്ലെന്നാണ് ഗണേശിന്റെ വിലയിരുത്തൽ. ഇതിനിടെയാണ് നടി ആക്രമിച്ച കേസിൽ അതിവിശ്വസ്തനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും അത് ചർച്ചയാകുന്നതും.

കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ പ്രദീപ് ഉപയോഗിച്ചെന്നു പറയുന്ന മൊബൈൽ ഫോണും സിം കാർഡും കണ്ടെടുക്കാനായിരുന്നു പരിശോധന. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണ് പൊലീസ് പ്രദീപിന്റെ പണയിൽ പുല്ലന്റഴികത്തു വീട്ടിലെത്തിയത്. രണ്ടു മണിക്കൂർ പരിശോധന നടത്തി. പ്രദീപിന്റെ അമ്മയും സഹോദരിയുമാണ് ഇവിടെ താമസിക്കുന്നത്.

വല്ലപ്പോഴും മാത്രമാണ് പ്രദീപ് എത്താറുള്ളതെന്ന് അവർ മൊഴി നൽകി. തുടർന്നായിരുന്നു ഗണേശ് കുമാറിന്റെ ഓഫീസിൽ പരിശോധന. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷിയായ കാസർകോട് സ്വദേശി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ കേസ്. കഴിഞ്ഞ 24-ന് അറസ്റ്റിലായ പ്രദീപിനു കഴിഞ്ഞ ദിവസമാണ് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇത് ഗണേശിനെതിരായ നീക്കമായി വിലയിരുത്തുന്നവരുണ്ട്.

സോളാർ കേസോടെയാണ് യുഡിഎഫുമായി ഗണേശ് തെറ്റുന്നത്. പിന്നീട് ഇടതുപക്ഷത്ത് എത്തി. ഇടത് പിന്തുണയോടെ പത്താനാപുരത്ത് മത്സരിച്ച് ജയിച്ചു. പക്ഷേ മന്ത്രിയാക്കില്ല. അച്ഛനായ ആർ ബാലകൃഷ്ണ പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കൊടുത്തു. മന്ത്രിയാകാത്തത് ഗണേശിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിച്ചിരുന്നുവെന്നാണ് വിലയിരുത്തലുകളെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP