Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഴീക്കോട് തിരഞ്ഞെടുപ്പ്: കെ.എം.ഷാജി ഹൈക്കോടതിയിലെ കേസ് പിൻവലിച്ചപ്പോൾ പടക്കം പൊട്ടിച്ചവരും മധുരം വിളമ്പിയവരും സന്തോഷിക്കാൻ വരട്ടെ! ഒരുവിഷയത്തിൽ രണ്ടുകോടതിയിൽ കേസുകൾ ഗുണം ചെയ്യില്ല; എസ്‌ഐ ശ്രീജിത്തുകൊടേരിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി; കേസ് പൂർവാധികം ശക്തിയോടെ തുടരുമെന്ന് ഷാജി മറുനാടനോട്; എംഎൽഎയുടെ നീക്കം വെട്ടിലാക്കുന്നത് എൽഡിഎഫിനെ

അഴീക്കോട് തിരഞ്ഞെടുപ്പ്: കെ.എം.ഷാജി ഹൈക്കോടതിയിലെ കേസ് പിൻവലിച്ചപ്പോൾ പടക്കം പൊട്ടിച്ചവരും മധുരം വിളമ്പിയവരും സന്തോഷിക്കാൻ വരട്ടെ! ഒരുവിഷയത്തിൽ രണ്ടുകോടതിയിൽ കേസുകൾ ഗുണം ചെയ്യില്ല; എസ്‌ഐ ശ്രീജിത്തുകൊടേരിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി; കേസ് പൂർവാധികം ശക്തിയോടെ തുടരുമെന്ന് ഷാജി മറുനാടനോട്; എംഎൽഎയുടെ നീക്കം വെട്ടിലാക്കുന്നത് എൽഡിഎഫിനെ

രഞ്ജിത്ത് ബാബു

കണ്ണൂർ: തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ ഒരു മുഴം മുമ്പേ എറിഞ്ഞ് കെ.എം. ഷാജി എംഎൽഎ. ഒരേ വിഷയത്തോടനുബന്ധിച്ചുള്ള കേസുകൾ രണ്ട് കോടതിയിൽ നടക്കുന്നത് അഭികാമ്യമല്ലെന്ന നിലയിലാണ് വളപട്ടണം എസ്‌ഐ. ആയിരുന്ന ശ്രീജിത്തുകൊടേരിക്കെതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയതെന്ന് കെ.എം. ഷാജി 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. ഹൈക്കോടതിയിൽ കേസ് പിൻവലിച്ചതോടെ എല്ലാം അവസാനിച്ചുവെന്ന തരത്തിൽ എൽഡിഎഫ് ആഘോഷിച്ചിരുന്നു. എന്നാൽ, കേസ് പൂർവാധികം ശക്തിയോടെ തുടരുമെന്നും കെ.എം.ഷാജി അറിയിച്ചു.

നേരത്തെ എസ്‌ഐ. ക്കെതിരെ ഹൈക്കോടതിയിൽ നൽകിയ കേസ് പെട്ടെന്ന് പിൻവലിച്ചു കൊണ്ടാണ് ഷാജി സുപ്രീം കോടതിയെ സമീപിച്ചത്. അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ കാരണമായ വർഗ്ഗീയ ലഘുലേഖകൾ പൊലീസ് പിടിച്ചെടുത്തതാണെന്ന് എസ്‌ഐ. ശ്രീജിത്ത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഷാജി പറയുന്നു. എസ്‌ഐ. ക്കെതിരെ കേസെടുക്കണമെന്നും ഷാജി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എം. പി. മനോരമയുടെ വീട്ടിൽ നിന്നും വർഗ്ഗീയ പരാമർശമുള്ള ലഘുലേഖ പിടിച്ചെടുത്തിരുന്നുവെന്ന് എസ്‌ഐ. കൊടേരി ഹൈക്കോടതിയിൽ സാക്ഷിമൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. നേരത്തെ കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ എസ്‌ഐ. നൽകിയ സ്ഥലമഹസ്സറിലും എഫ്.ഐ. ആറിലും ലഘുലേഖ ഹാജരാക്കിയത് സിപിഎം. ലോക്കൽ കമ്മിറ്റി മെമ്പർ അബ്ദുൾ നാസറാണെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ പകർപ്പ് സഹിതം കെ.എം. ഷാജി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ശ്രീജിത്തുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടർന്നാണ് എസ്‌ഐ.യോട് നേരിട്ട് ഹാജരാവാൻ കോടതി നോട്ടീസ് അയച്ചത്.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. മനോരമയുടെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത സർച്ച് റിപ്പോർട്ടിൽ 15 തരം ലഘുലേഖകളുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. ഇക്കൂട്ടത്തിൽ വർഗ്ഗീയ ലഖുലേഖകൾ ഉള്ളതായി എസ്‌ഐ.യുടെ മൊഴിയിലില്ല. എന്നാൽ 2017 ജൂൺ 28 ന് മുഖ്യവിസ്താരത്തിൽ സർച്ച് പട്ടികയിൽ പറയാത്ത ലഘുലേഖ പിടിച്ചെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഓർമ്മയില്ല എന്നായിരുന്നു എസ്‌ഐ. യുടെ മറുപടി. വിവാദ ലഖുലേയുടെ പകർപ്പ് സ്‌ക്വാഡിന് ലഭിച്ചത് മനോരമയുടെ വീട്ടിൽ നിന്നല്ല പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നുവെന്നാണ് എസ്‌ഐ.യുടെ മൊഴി. ഈ മൊഴി കോടതി വിധിയിലും പരാമർശിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഇങ്ങിനെ ഒരു പകർപ്പ് സ്‌ക്വാഡിന് നൽകിയതായി രേഖയൊന്നുമില്ലെന്ന് എസ്‌ഐ. കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാജി പറയുന്നു. തനിക്കെതിരെ കോടതിയിൽ ഉപയോഗിച്ച വിവാദ ലഘുലേഖയുടെ ഉറവിടം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതാണ് ഈ മൊഴികളെന്ന് ഷാജി ആരോപിച്ചിരുന്നു

അഴീക്കോട് മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചഘട്ടത്തിൽ വർഗീയ പ്രചാരണം നടത്തിയെന്ന് വിലയിരുത്തിയാണ് കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് നവംബർ ഒമ്പതിന് ഹൈക്കോടതി റദ്ദാക്കിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ എം വി നികേഷ് കുമാർ നൽകിയ ഹരജിയിലായിരുന്നു ഉത്തരവ്. ഷാജിക്ക് ആറുവർഷത്തെ അയോഗ്യതയും കൽപിച്ചിരുന്നു. യുഡിഎഫുകാരിയായ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എൻ പി മനോരമയുടെ വീട്ടിൽനിന്നാണ് വിവാദ ലഘുലേഖകൾ പിടിച്ചെടുത്തതെന്ന എസ്‌ഐയുടെ സാക്ഷിമൊഴിയുടെകൂടി അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. തുടർന്നാണ് ഷാജി എസ്‌ഐക്കെതിരെ തിരിഞ്ഞത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP