Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

രാവിലെ വീട്ടിലെത്തിയവരോട് പോലും പറയാതെ പോയത് മറുകണ്ടം ചാടാൻ; പന്തളം പ്രതാപന്റെ ബിജെപി പ്രവേശനത്തിൽ ഞെട്ടി ബന്ധുക്കളും സഹപ്രവർത്തകരും; രാവിലെ കോൺ​ഗ്രസ്, വൈകിട്ട് ബിജെപി എന്നതാണ് ട്രെൻഡ് എന്ന് ഇടത് സൈബർ പോരാളികൾ

രാവിലെ വീട്ടിലെത്തിയവരോട് പോലും പറയാതെ പോയത് മറുകണ്ടം ചാടാൻ; പന്തളം പ്രതാപന്റെ ബിജെപി പ്രവേശനത്തിൽ ഞെട്ടി ബന്ധുക്കളും സഹപ്രവർത്തകരും; രാവിലെ കോൺ​ഗ്രസ്, വൈകിട്ട് ബിജെപി എന്നതാണ് ട്രെൻഡ് എന്ന് ഇടത് സൈബർ പോരാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് പന്തളം പ്രതാപൻ ബിജെപിയിലേക്ക് ചേക്കേറിയത് അടുപ്പക്കാർക്ക് പോലും ഒരു ചെറുസൂചനയും നൽകാതെ. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് ബിജെപി വേദിയിൽ അമിത്‌ഷാ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിക്കുമ്പോഴും പ്രതാപന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും തന്നെയായിരുന്നു. കോൺ​ഗ്രസ് ക്യാമ്പുകളിൽ അമ്പരപ്പ് നിറയുമ്പോൾ ഇടത് സൈബർ പോരാളികൾ പരിഹാസവുമായി രം​ഗത്തുണ്ട്. ഇപ്പോൾ കോൺ​ഗ്രസ്, തെരഞ്ഞെടുപ്പിന് ശേഷം ബിജെപി എന്ന സ്ഥിതി മാറി എന്നാണ് ഇടതുപക്ഷം പരിഹസിക്കുന്നത്- ഇപ്പോൾ രാവിലെ കോൺ​ഗ്രസ്, വൈകിട്ട് ബിജെപി എന്നതാണ് ട്രെൻഡ് എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അടൂർ മണ്ഡലത്തിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ പ്രതാപൻ സജീവമായിരുന്നു. സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയിലും പറഞ്ഞുകേട്ട പേരായിരുന്നു പ്രതാപന്റേത്. ഇന്നലെ രാവിലെ വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹം എവിടേക്കോ പോകാനായി ഒരുങ്ങുന്നതാണ് കണ്ടത്. എങ്ങോട്ടേക്കാണെന്ന് ചോദിച്ചപ്പോൾ തിരുവനന്തപുരം വരെ പോകേണ്ട ആവശ്യമുണ്ടെന്നായിരുന്നു മറുപടി. എന്നാൽ വൈകുന്നേരം ആയപ്പോഴേക്കും പ്രതാപൻ ബിജെപി വേദിയിലെത്തുകയായിരുന്നു.

കോൺഗ്രസ് നേതാവായ പന്തളം പ്രതാപനെ കെ സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന വേദിയിൽ വച്ചാണ് അമിത്‌ഷാ ഷാൾ അണിയിച്ച് സ്വീകരിച്ചത്. ഇത്തവണ അടൂരിലേക്ക് യു ഡി എഫ് പരിഗണിച്ച സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു പ്രതാപൻ. മുൻ മന്ത്രി പന്തളം സുധാകരന്റെ സഹോദരൻ കൂടിയായ പ്രതാപൻ മുൻ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സഹോദരന്റെ ബിജെപി പ്രവേശനത്തെപ്പറ്റി ഹൃദയ വേദനയോടെയാണ് പന്തളം സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇപ്പോൾ പന്തളം പ്രതാപന്റെ ഫേസ്‌ബുക്കിലാകെ കോൺഗ്രസ് പ്രവർത്തകരുടെ അമർഷമാണ്. കോമഡി ട്രോളുകളും വിമർശനങ്ങളുമായാണ് അദ്ദേഹത്തിനെതിരെ കോൺഗ്രസുകാർ രംഗത്തെത്തിയിരിക്കുന്നത്. പത്ത് ദിവസം മുമ്പാണ് രാഹുൽഗാന്ധിയുടെ കൊല്ലം സന്ദർശനത്തിനിടയിലെ ചിത്രം പ്രതാപൻ ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രമാക്കിയത്. പുതുച്ചേരിയിലെ ഒരു വിദ്യാർത്ഥിനിയ്‌ക്കൊപ്പം രാഹുൽ ഫോട്ടോയെടുക്കുന്ന വൈറൽ വീഡിയോ ഉൾപ്പടെ രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും പ്രതിഫലിക്കുന്നതായിരുന്നു പ്രതാപന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ. ഇത്ര കടുത്ത രാഹുൽ ഗാന്ധി ആരാധകനായ ഒരാൾ പെട്ടെന്ന് എങ്ങനെ മറുകണ്ടം ചാടി എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP