Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കുടുതൽ പിന്തുണ പിണറായി വിജയന്; രണ്ടാം സ്ഥാനത്ത് ഉമ്മൻ ചാണ്ടി; ചെന്നിത്തലയെയും കടത്തിവെട്ടി മൂന്നാമതെത്തിയത് ശശി തരൂർ; കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിയിലും അത്ഭുതം; കൂടുതൽ പിന്തുണ ഉമ്മൻ ചാണ്ടിക്കും ശശി തരൂരിനുമെന്ന് ഏഷ്യാനെറ്റ് സർവ്വേ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കുടുതൽ പിന്തുണ പിണറായി വിജയന്; രണ്ടാം സ്ഥാനത്ത് ഉമ്മൻ ചാണ്ടി; ചെന്നിത്തലയെയും കടത്തിവെട്ടി മൂന്നാമതെത്തിയത് ശശി തരൂർ; കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിയിലും അത്ഭുതം; കൂടുതൽ പിന്തുണ ഉമ്മൻ ചാണ്ടിക്കും ശശി തരൂരിനുമെന്ന് ഏഷ്യാനെറ്റ് സർവ്വേ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനറ്റ് ന്യൂസ് - സീഫോർ സർവേഫലം പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണയുള്ള വ്യക്തി പിണറായി വിജയൻ തന്നെ. ആരായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി? എന്ന ചോദ്യത്തിന് പിണറായി വിജയനാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചിരിക്കുന്നത്. 39 പേരാണ് പിണറായി വിജയനെ ഇക്കാര്യത്തിൽ പിന്തുണച്ചത്. രണ്ടാം സ്ഥാനത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വന്നു. 18 ശതമാനം പിന്തുണയാണ് ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത്.

അതേസമയം ശശി തരൂർ എന്ന നേതാവിനെ കോൺഗ്രസ് ഇനിയും വേണ്ടവിധത്തിൽ ഉപയോഗിക്കേണ്ടതുണ്ട് എന്ന വ്യക്തമാക്കുന്നതുമായി സർവേ ഫലം. ശശി തരൂർ മുഖ്യമന്ത്രി ആകണമെന്ന് കേരളത്തിലെ ജനങ്ങൾ ഏറെ പിന്തുണയ്ക്കുന്നു എന്നാണ് സർവേയിലെ ഫലം. 9 ശതമാനം പേർ തരൂരിനെ ഇക്കാര്യത്തിൽ പിന്തുണച്ചു. നാലാം സ്ഥാനത്ത് കെ കെ ശൈലജ എത്തിയപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് അഞ്ചാം സ്ഥാനം മാത്രമാണ് നൽകിയത്.

നേതാക്കളുടെ വോട്ടുകൾ ഇങ്ങനെ:

പിണറായി വിജയൻ - 39 ശതമാനം
ഉമ്മൻ ചാണ്ടി - 18 ശതമാനം
ശശി തരൂർ - 9 ശതമാനം
കെ.കെ.ശൈലജ ടീച്ചർ - 7 ശതമാനം
രമേശ് ചെന്നിത്തല - 6 ശതമാനം
കെ.സുരേന്ദ്രൻ - 6 ശതമാനം
മുല്ലപ്പള്ളി രാമചന്ദ്രൻ - 4 ശതമാനം
പി.കെ.കുഞ്ഞാലിക്കുട്ടി - രണ്ട് ശതമാനം
മറ്റാരെങ്കിലും മുഖ്യമന്ത്രിയാവണം - രണ്ട് ശതമാനം

അതേസമയം കോൺഗ്രസ് പാർട്ടിക്കുള്ളിലും തരൂരിന് പിന്തുണയേറുന്ന ഘട്ടമുണ്ട്. കോൺഗ്രസ് പാർട്ടിയിൽ ആരെയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന് 42 ശതമാനം പേരും ഉമ്മൻ ചാണ്ടിയുടെ പേരാണ് പറഞ്ഞത്. 27 ശതമാനം പേർ ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. ചെന്നിത്തല മൂന്നാം സ്ഥാനത്തേക്ക് പോയത് കോൺഗ്രസും ആലോചിക്കേണ്ട കാര്യമാണ്. 19 ശതമാനം പേരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ആറ് ശതമാനം പേർ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും പിന്തുണച്ചു.

ഇത്തവണ പ്രതിപക്ഷത്തിന് ഭരണം പിടിക്കണമെങ്കിൽ നല്ലവണ്ണം വിയർക്കണ്ടി വരുമെന്ന് പറയുന്നു ഇത്തവണ ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും നടത്തിയ പ്രീപോൾ സർവേ ഫലം വ്യക്തമാക്കുന്നത്. പ്രതിപക്ഷത്തിന് വളരെക്കുറവ് മാർക്കാണ് കൊവിഡാനന്തരം ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ആദ്യ സർവേയിലും കിട്ടിയത്. ഇത്തവണയും കോൺഗ്രസ് നേതാക്കളുടെ പ്രകടനം മോശമെന്ന് വിലയിരുത്തൽ വരികയാണ്. രക്ഷപ്പെടുമോ കോൺഗ്രസ്? പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിൽ പത്തിൽ 5.2/10 മാർക്കാണഅ ചെന്നിത്തലയ്ക്ക ലഭിച്ചത്. കെപിസിസി പ്രസിഡന്റെന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യത്തിൽ അദ്ദേഹത്തിന് പാസ്മാർക്ക് കിട്ടിയില്ല. 4.5 ശതമാനം വോട്ടാണ് മുല്ലപ്പള്ളിക്ക് കിട്ടിയത്.


അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തേക്കുറിച്ച് 69 ശതമാനം പേർക്കും നല്ല അഭിപ്രായം ഉന്നയിച്ചു. വളരെ മികച്ചതെന്ന് 11 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ മികച്ചതെന്ന് 34 ശതമാനം അഭിപ്രായപ്പെട്ടു. തൃപ്തികരമെന്ന് പറഞ്ഞത് 24 ശതമാനം പേരാണ്. മോശമെന്ന് 31 ശതമാനവും അഭിപ്രായം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ പിണറായി വിജയന്റെ പ്രകടനത്തിന് നൂറിൽ 76 മാർക്കാണ് ലഭിച്ചത്. 24 ശതമാനം പേർ മാത്രമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മോശമെന്ന് വിലയിരുത്തിയത്. എൽഡിഎഫ് സർക്കാരിന്റെ മികച്ച നേട്ടമായി വോട്ടർമാർ ചൂണ്ടിക്കാട്ടിയത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണമാണെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതാണെന്ന് 27 ശതമാനം പേരും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളാണെന്ന് ഒമ്പത് ശതമാനം പേരും അഭിപ്രായപ്പെട്ടു.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP