ഞാൻ പ്രമേഹ രോഗി; മൂന്നു മണിക്കൂർ അടുപ്പിച്ച് ഭക്ഷണം കഴിക്കാതിരുന്നാൽ പഞ്ചസാരയുടെ അളവ് താഴ്ന്നു മരണം സംഭവിക്കാം; 15 ദിവസം നിരാഹാരം ഇരുന്നപ്പോൾ ഇയാൾ ഇനി ജീവനോടെ ഇരിക്കില്ലെന്ന് എല്ലാവരും പറഞ്ഞു; എല്ലാം മുകളിലുള്ള ആളുടെ അനുഗ്രഹം; കേരളവും പിടിക്കും; കിഴക്കമ്പലത്ത് കെജ്രിവാൾ പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ട്വന്റി 20യും ആം ആദ്മി പാർട്ടിയും യോജിച്ച് പീപ്പിൾസ് വെൽഫെയർ അലയൻസ് (ജനക്ഷേമ സഖ്യം- പിഡബ്ല്യുഎ) സഖ്യം നിലവിൽവന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹിക്കും പഞ്ചാബിനും ശേഷം കേരളത്തിലും വേണമെങ്കിൽ സർക്കാർ ഉണ്ടാക്കാൻ എഎപിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സ് ഗ്രൗണ്ടിൽ ട്വന്റി 20യുമായി ചേർന്ന് എഎപി സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡൽഹി സർക്കാരിനെ പ്രകീർത്തിച്ച കെജ്രിവാൾ, കേരളത്തിലെ സർക്കാരിനെതിരെയോ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെപ്പറ്റിയോ പരാമർശിച്ചതേയില്ല.
ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ് അധ്യക്ഷനായി. എഎപി സംസ്ഥാന കൺവീനർ പി സി സിറിയക്, കേരളത്തിന്റെ ചുമതലയുള്ള എൻ രാജ എന്നിവർ സംസാരിച്ചു.
കിഴക്കമ്പലത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ ചുവടെ(പരിഭാഷ നടത്തിയത് ഷാജി ലൂക്കോസ് ഡെൽഫാസ്റ്റ്)
വേദിയിലിരിക്കുന്ന ട്വന്റി 20 യുടെ എല്ലാമായ സാബു,..ജി, ആം ആദ്മി പാർട്ടി കേരളത്തിന്റെ കൺവീനർ സിറിയക്ജി ,
ദൈവം കേരളത്തെ ഒത്തിരി സ്നേഹിക്കുന്നു.
ദൈവം കേരളത്തിന് സർവ്വതും തന്നിരിക്കുന്നു..
കേരളം എത്ര മനോഹരമാണ്. കേരളത്തിലെ ജനങ്ങൾ എത്ര മനോഹരമാണ്.
ദൈവം ഞങ്ങളെയും വളരെ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്
. ദൈവം എന്നെയും പ്രത്യേകം അനുഗ്രഹിച്ചിട്ടുണ്ട്.. എന്റെ ജീവിതത്തിൽ അതുപോലെ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ...
അവ ഒരുതരം മാജിക് തന്നെയായിരുന്നു കുറെ അത്ഭുതങ്ങൾ തന്നെ ആയിരുന്നു..
വെറും ഒരു എംഎൽഎ ആവുന്നതിനു വേണ്ടി ചിലർക്ക് ജീവിതകാലം മുഴുവൻ കാത്തിരിക്കേണ്ടി വരുന്നു . ഒരു എംഎൽഎ ആകാൻ ജീവിതം മുഴുവൻ ശ്രമിയ്ക്കേണ്ടി വരുന്നു...
ഒരു പത്തു വർഷങ്ങൾക്കു മുമ്പ് ആം ആദ്മി പാർട്ടിയെ ആർക്കും അറിയില്ലായിരുന്നു.
.. അരവിന്ദ് കേജ്രിവാളിനെ ആർക്കും അറിയില്ലായിരുന്നു... ഞങ്ങൾ ഒരു പാർട്ടിയുണ്ടാക്കി. അതിനുശേഷം വെറുമൊരു വർഷത്തിനകം ഡൽഹിയില് ആം ആദ്മി പാർട്ടിയുടെ സർക്കാർ ഉണ്ടായി. ഇതൊരു മാജിക് അല്ലേ,.. ശരിയല്ലേ..? ജനങ്ങൾ പറയുന്നു.. ഇത് കെജ്രിവാൾ ചെയ്ത മാജിക് ആണെന്ന്.. .
പക്ഷേ ചെയ്തത് കെജ്രിവാളല്ല . ചെയ്തത് മുകളിലിരിക്കുന്നവൻ ആണ് ...
ദൈവം ആണ് ചെയ്തത്..
അത് ദൈവത്തിന്റെ പ്രകടനമാണ്.. മാത്രമല്ല, ഒരിക്കലല്ല ആം ആദ്മി സർക്കാർ ഉണ്ടായത്, മൂന്നു പ്രാവശ്യം ഉണ്ടായി.
മൂന്നു പ്രാവശ്യം ഡൽഹിയിൽ സർക്കാർ ഉണ്ടാക്കാൻ സാധിച്ചു.
പിന്നെ പഞ്ചാബിലും ആം ആദ്മിക്ക് സർക്കാർ ഉണ്ടാക്കുവാൻ സാധിച്ചു.
ഇനി കേരളത്തിൽ സർക്കാർ ഉണ്ടാക്കണോ, വേണ്ടയോ..? ആർക്കൊക്കെ കേരളത്തിൽ ആം ആദ്മി സർക്കാർ ഉണ്ടാക്കണം എന്ന ആഗ്രഹം ഉള്ളവർ കൈ പൊക്കുക...
ഞങ്ങൾ സത്യത്തിന്റ മാർഗ്ഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
ഞങ്ങൾ ഉത്തരവാദിത്വത്തിന്റയും വിശ്വാസതയുടെയും വഴിയിലൂടെയാണ് മുന്നോട്ടുപോകുന്നത്.
ഞങ്ങൾ മനുഷ്യത്വത്തിന്റ പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്.
.. അതുകൊണ്ടാണ് മുകളിലുള്ള ദൈവം ഞങ്ങളെ കൂടെ ഉള്ളത്.
അതുകൊണ്ടാണ് ദൈവത്തിന്റെ അനുഗ്രഹം ഞങ്ങൾക്ക് ലഭിക്കുന്നത്.
ഞാൻ നേരത്തെ പറഞ്ഞപോലെ എന്റെ ജീവിതത്തിൽ ഇതുപോലെ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇതൊക്കെ അത്ഭുതങ്ങൾ ആയിട്ടാണ് ചിലപ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് .
ഒരിക്കൽ അണ്ണാഹസാരെയുടെ കൂടെ അഴിമതിക്കെതിരെയുള്ള സമരം ചെയ്യുകയായിരുന്നു. ആദ്യം അണ്ണാജി നിരാഹാര സത്യാഗ്രഹം ഇരുന്നു . പിന്നെ ഞാൻ 15 ദിവസത്തെ ഉപവാസമിരുന്നു.
ഞാനൊരു പ്രമേഹരോഗിയാണ്.. .പഞ്ചസാരയുടെ അസുഖം.
ദിവസവും 50 യൂണിറ്റ് ഇൻസുലിൻ എടുക്കുന്നുണ്ട്.
പ്രമേഹം ഉള്ളയാൾ ഒരു
മൂന്നുമണിക്കൂർ അടുപ്പിച്ച് ഭക്ഷണം കഴിക്കാതിരിക്കുകയാണെങ്കിൽ പഞ്ചസാരയുടെ അളവ് താഴ്ന്നു മരണംവരെയും സംഭവിക്കാം.
അപ്പോൾ ഞാൻ 15 ദിവസം നിരാഹാരമിരുന്നപ്പോൾ എല്ലാ ഡോക്ടർമാരും പറഞ്ഞു, ഇയാൾ ഇനി ജീവനോടെ ഇരിക്കുകയില്ല.
ഒരു പ്രമേഹരോഗി ഇത്രയും നാൾ ഉപവാസം ഇരിക്കാൻ സാധിക്കില്ല.. അയാൾ താഴെവീഴും, മരിച്ചുപോകും..
.. പക്ഷേ ഞാൻ ഇതാ ഇന്നും നിങ്ങളുടെ മുമ്പിൽ ജീവനോടെ നിൽക്കുന്നു. .മുകളിലുള്ളയാളുടെ അനുഗ്രഹമാണ്.
നിങ്ങളിൽ എത്ര പേർ ദൈവത്തിൽ വിശ്വസിക്കുന്നു.
ദയവായി വിശ്വസിക്കുന്നവർ ഒന്നു കൈപൊക്കിയാലും...?
.. ആരൊക്കെ ദൈവത്തെ അംഗീകരിക്കുന്നു ..?
ദൈവത്തിന്റെ അനുഗ്രഹമാണ് നമ്മളിൽ ഉള്ളത്.
..ആദ്യമായി ഡൽഹിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നമ്മൾ ഒരു പുതിയ പാർട്ടി ആയിരുന്നു.
നമ്മുടെ കൈയിൽ പൈസയില്ലായിരുന്നൂ.. നമ്മളെല്ലാം പാവപ്പെട്ടവരായിരുന്നൂ.. സ്ഥാനാർത്ഥികളും ഇല്ലായിരുന്നു.
ഡൽഹിയിൽ മറ്റു പാർട്ടികളിൽ വലിയ വലിയ ആൾക്കാരും നാലും അഞ്ചും പ്രാവശ്യം എംഎൽഎ ആയ വലിയ പ്രമാണിമാരും ഉണ്ടായിരുന്നു .
പക്ഷേ, ഉദാഹരണത്തിന് ഷാലിമാർ ബാഗ് എന്ന മണ്ഡലത്തിൽ നമ്മുടെ കയ്യിൽ ഉണ്ടായിരുന്നത് വെറും ഒരു വീട്ടമ്മയായിരുന്ന സ്ഥാനാർത്ഥിയായിരുന്നു. അവർ നാല് പ്രാവശ്യം ജയിച്ച എംഎൽഎ യെ തോൽപിച്ചു ...
അഖിലേഷ് ത്രിപാഠി എന്ന ഒരു വിദ്യാർത്ഥി മോഡൽടൗണിൽ നിന്നു; അവിടെയും നാലുപ്രാവശ്യം ജയിച്ച എംഎൽഎയെ തോൽപ്പിച്ചു...
ഇപ്പോൾ പഞ്ചാബിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു. മുൻ മുഖ്യമന്ത്രിയായിരുന്ന ചരൺസിങ് ചണ്ണിയേ തോൽപ്പിച്ചത് ആരാണെന്നറിയാമോ .?
ഒരു മൊബൈൽ ഷോപ്പിൽ ജോലിചെയ്യുന്ന വെറും ഒരു ടെക്നീഷ്യൻ...
ഇത് മുകളിലിരിക്കുന്നയാളുടെ മായാജാലമാണ്.
ശരിയല്ലേ.??
അമൃത്സർ എന്ന മണ്ഡലത്തിൽ നവജ്യോത് സിങ് സിദ്ദു നിന്നിരുന്നു. കൂടാതെ അകാലിദളിന്റ മജീത്യ എന്ന് വളരെ ശക്തനായ രാഷ്ട്രീയക്കാരനും ഉണ്ടായിരുന്നു. ബാദൽ സാബിന്റ അളിയനായി വരും ഈ മജീത്യ.
ഈ രണ്ടുപേരെയും നമ്മുടെ അവിടെത്തെ ചെറിയ പ്രവർത്തകയായ ഒരു സ്ത്രീയാണ് തോൽപ്പിച്ചത്.
എപ്പോഴൊക്കെ നിങ്ങൾ സത്യത്തിന്റെയും ധർമ്മത്തിന്റയും മാർഗ്ഗത്തിൽ സഞ്ചരിക്കുന്നുവോ, എപ്പോഴൊക്കെ നിങ്ങൾ വിശ്വസ്തതയോടെ കാര്യങ്ങൾ നിർവ്വഹിക്കുന്നുവോ, അപ്പോഴൊക്കെ ദൈവം നിങ്ങളുടെ കൂടെയുണ്ടാകും...
ഈ ലോകത്തിന്റ സർവ്വശക്തിയും നിങ്ങളുടെ കൂടെ ഉണ്ടാകും ..
ഇന്ന് നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയസ്ഥിതി വളരെ മോശമാണ്... വളരെയേറെ മോശമാണ്. ഇത്രയേറെ അഴിമതി, ഇത്രയേറെ കൊള്ള,.. ശരിയല്ലേ..!?
ഗുണ്ടായിസം...ഭീക്ഷണി
നാലുവശത്തും അഴിമതിയാണ്.
നമുക്ക് രാഷ്ട്രീയപ്രവർത്തനം നടത്തുവാൻ അറിയില്ല.
എനിക്ക് സാബുവിനെ ഒത്തിരി ഇഷ്ടമാണ്. കാരണം രാഷ്ട്രീയത്തിൽ എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ട്.
നമുക്ക് ഗുണ്ടായിസവും ഭീഷണിയും അറിയില്ല..
നമുക്ക് അഴിമതി കാണിക്കാൻ അറിയത്തില്ല...
കഴിഞ്ഞ ഏഴു വർഷമായി നമ്മൾ ഡൽഹിയിൽ സർക്കാർ നടത്തുന്നു..
നമ്മൾ ധർമ്മത്തിന്റെയും നീതിയുടെയും പുണ്യത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് ഭരണം നടത്തുന്നത് .
ദൈവം കാണിച്ചു തന്ന വഴിയിലൂടെയാണ് നമ്മൾ ഭരണം നടത്തുന്നത്. വിശ്വസ്തതയോടെയും ഉത്തരവാദിത്വത്തോടെയുമാണ് നമ്മൾ ഭരിക്കുന്നത്.
ഏറ്റവും ആദ്യം നമ്മൾ ഡൽഹിയിൽ എന്തു ചെയ്തു; അഴിമതി തുടച്ചുനീക്കി..!
പണ്ടൊക്കെ നിങ്ങൾക്ക് ഡൽഹിയിൽ ഗവൺമെന്റിൽനിന്നും എന്തെങ്കിലും കാര്യം ചെയ്യിപ്പിച്ചെടുക്കണമായിരുന്നുവെങ്കിൽ, ഉദാഹരണത്തിന് നിങ്ങൾക്ക് റേഷൻകാർഡ് ഉണ്ടാക്കണം, നിങ്ങൾക്ക് വിദ്യുച്ഛക്തി കണക്ഷൻ വേണം,
പുതിയതായി വെള്ളത്തിന്റെ കണക്ഷൻ വേണം, ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കണം ജനന സർട്ടിഫിക്കറ്റ്, മരണസർട്ടിഫിക്കറ്റ് ഉണ്ടാക്കണം, ഇതിനെല്ലാത്തിനും കൈക്കൂലി കൊടുക്കണമായിരുന്നു..
കൊടുക്കണോ വേണ്ടയോ,?
നിങ്ങൾ പറയൂ .,.
കേരളത്തിൽ അഴിമതി ഉണ്ടോ ഇല്ലയോ..??
ഡൽഹിയിൽ ഞങ്ങൾ ആദ്യം ചെയ്തകാര്യം അഴിമതി തുടച്ചു മാറ്റുകയായിരുന്നു.
ഇപ്പോൾ ഡൽഹിയിൽ നിങ്ങൾക്ക് സർക്കാരിൽ നിന്നും എന്തെങ്കിലും കാര്യം സാധിച്ചെടുക്കണമെങ്കിൽ പൈസ കൊടുക്കേണ്ടി വരുന്നില്ല .
മറിച്ച്, വീട്ടിൽ വന്ന് അവർ നിങ്ങളുടെ കാര്യം ചെയ്തു തരുന്നു.
ഞങ്ങൾ എങ്ങനെ ചെയ്തു..?
ഞങ്ങൾ ഒരു ടെലഫോൺ നമ്പർ ആദ്യം പബ്ലിഷ് ചെയ്തു ; 1076..
നിങ്ങൾ ഡൽഹിയിൽ പോകുമ്പോൾ ആ നമ്പറിൽ ഒന്ന് ഡയൽ ചെയ്തു നോക്കണം.
നിങ്ങൾക്ക് സർക്കാരിൽ നിന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആ നമ്പറിൽ വിളിക്കൂ ..
അപ്പോൾ അവിടുന്ന് ഒരു ശബ്ദം വരും, 'നിങ്ങൾക്ക് സർക്കാറിൽനിന്ന് എന്താണ് ചെയ്തു തരേണ്ടത്' എന്ന് ചോദിച്ചു കൊണ്ട്...
ഉദാഹരണത്തിന് നിങ്ങൾക്ക് വൈദ്യുതിയുടെ കണക്ഷൻ വേണം.. അപ്പോൾ നിങ്ങൾക്ക് ഇതിനുവേണ്ടി ഏതൊക്കെ പേപ്പറുകൾ വേണമെന്ന് നിങ്ങളെ അറിയിക്കും.
പിന്നെ നിങ്ങളോട് ചോദിക്കുന്നത്, വീട്ടിൽ വന്ന് വൈദ്യുതി കണക്ഷൻ നൽകുന്നതിന് നിങ്ങളുടെ വീട്ടിൽ എത്ര മണിക്ക് ഞങ്ങൾ എത്തണമെന്ന് എന്നതായിരിക്കും.. നിങ്ങൾക്ക് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിൽ പോകേണ്ട ആവശ്യമില്ല, നിങ്ങൾക്ക് അതിനു വേണ്ടി അവധി എടുക്കേണ്ട ആവശ്യമില്ല , നിങ്ങൾക്ക് അതിനു വേണ്ടി ക്യൂ നിൽക്കേണ്ട കാര്യമില്ല. നിങ്ങൾക്ക് അതിനുവേണ്ടി ഏജൻന്റിനെ സമീപിക്കേണ്ട കാര്യമില്ല. അതിനുവേണ്ടി ഏതെങ്കിലും ഓഫീസർമാർക്ക് പൈസ കൊടുക്കേണ്ട കാര്യമില്ല, സർക്കാർ നിങ്ങളുടെ വീട്ടിൽ വന്ന് നിങ്ങളുടെ ആവശ്യം നിറവേറ്റി തരും, നിങ്ങളുടെ കണക്ഷൻ ശരിയാക്കി തരും.
കേരളത്തിൽ നിങ്ങൾക്ക് ഇതുപോലെ വേണോ, വേണ്ടയോ ..?
ഞങ്ങൾ ഉന്നതതലങ്ങളിൽ ഉള്ള അഴിമതിയും തുടച്ചുമാറ്റി .
പണ്ടൊക്കെ അങ്ങനെയായിരുന്നു.. നൂറുകോടിയുടെ ഒരു പ്രോജക്ട് ഉണ്ടായിരുന്നെങ്കിൽ ഓഫിസർമാർ എല്ലാവരുംകൂടി ആയിരം കോടി ചെലവാക്കുമായിരുന്നു.
ഈ പൈസ മുഴുവൻ ഓഫീസർമാരും നേതാക്കളും രാഷ്ട്രീയക്കാരും തിന്നുകുടിച്ചിരുന്നു .
ഇപ്പോൾ ഡൽഹിയിൽ വിശ്വസ്തതയും ഉത്തരവാദിത്വവുമുള്ള സർക്കാർ വന്നു. ഓരോ പ്രൊജക്റ്റിനും പൈസ ലാഭിക്കുവാൻ തുടങ്ങി. ഇങ്ങനെ പൈസ ലാഭിച്ച് എന്ത് ചെയ്തു; ഡൽഹിയിൽ വൈദ്യുതി സൗജന്യമായി നൽകി.
ഡൽഹിയിൽ ഇന്ന് 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നു.. യാതൊരു പവർകട്ട് ഇല്ലാതെ .. നമ്മുടെ സർക്കാർ വരുന്നതിനുമുമ്പ് മുമ്പ് എട്ടുമണിക്കൂർ വരെ പവർകട്ട് ഉണ്ടായിരുന്നു . മാത്രമല്ല വിതരണത്തിൽ എപ്പോഴും വോൾട്ടേജ് വ്യതിയാനവും ഉണ്ടായിരുന്നു . കൂടാതെ 5000 വും 10000 ഓരോ മാസവും ജനങ്ങൾക്ക് വൈദ്യുതിബില്ല് ലഭിച്ചിരുന്ന വിധത്തിൽ ഭയങ്കര വിലകൂടുതലും ആയിരുന്നു. അഞ്ചു വർഷം കൊണ്ട് ഞങ്ങൾ വൈദ്യുതി 24 മണിക്കൂറും സൗജന്യമായി നൽകി. ഇതുമൂലം ഡൽഹിയിലെ ഇൻവെർട്ടർ, ജനറേറ്റർ തുടങ്ങിയവ വിൽക്കുന്ന കടകളെല്ലാം അടച്ചു. കാരണം അവർക്ക് കച്ചവടം ഇല്ല. അതിന്റെ ആവശ്യമില്ലാത്തതിനാൽ ജനങ്ങൾക്ക് വാങ്ങേണ്ടി വരുന്നില്ല.
കേരളത്തിൽ സൗജന്യ വൈദ്യുതി വേണോ വേണ്ടയോ ..?
.. ആർക്കൊക്കെ വൈദ്യുതി സൗജന്യമായി വേണം അവർ രണ്ടുകൈയും ദയവായി ഉയർത്തുക..?
ഇതൊക്കെ സാധിക്കും .. തീർച്ചയായും സാധിക്കും .ഞങ്ങൾ ഡൽഹിയിൽ ചെയ്തു കാണിച്ചില്ലെ..?
ഇവിടെയും തീർച്ചയായും സാധിക്കും.
പക്ഷേ ഒരു കാര്യം, വിശ്വസ്തതയും ഉത്തരവാദിത്വമുള്ള ഒരു ഗവൺമെന്റ് വേണം..
ഡൽഹിയിൽ രണ്ടുകോടി ജനങ്ങൾ ആണുള്ളത്. ഡൽഹിയിലെ ഒരു ഓരോ പുരുഷനും സ്ത്രീയ്ക്കും കുട്ടികൾക്കും അവർ ഏത് ജാതിയാണോ, മതമാണോ വിശ്വാസമുള്ളവരാണോ പാവപ്പെട്ടവരോ പണക്കാരനോ ആരെങ്കിലുമാകട്ടെ, ഞങ്ങൾ അവരുടെ എല്ലാ ചികിത്സയും സൗജന്യമാക്കി. നിങ്ങൾക്ക് ഒരുപക്ഷേ പനി പിടിപെട്ടാൽ നിങ്ങളുടെ വീടിനടുത്ത് ഞങ്ങൾ മൊഹല്ലാ ക്ലിനിക് തുറന്നിട്ടുണ്ട്. ഡൽഹിയിലെ മൊഹല്ലാ ക്ലിനിക്കിനേക്കുറിച്ച് നിങൾ കേട്ടിട്ടുണ്ടോ..?
നിങ്ങൾ വീടിനടുത്തുള്ള ഈ ക്ലിനിക്കിൽ പോയാൽ മരുന്ന് സൗജന്യം, ടെസ്റ്റ് സൗജന്വം, ഡോക്ടർ സൗജന്യം, എല്ലാം സൗജന്യം.
ഉദാഹരണത്തിന് നിങ്ങൾക്ക് ക്യാൻസൽ പിടിപെട്ടു, നിങ്ങൾക്ക് ഒരു വൃക്കരോഗം പിടിപെട്ടു, വൃക്ക രോഗം ബാധിച്ച് ട്രാൻസ്പ്ലാന്റ് ചെയ്യണം, നിങ്ങൾക്ക് വലിയൊരു ഓപ്പറേഷൻ നടത്തണം, 30 ലക്ഷം രൂപ 40 ലക്ഷം രൂപ ചെലവാകും.. പക്ഷേ, നിങ്ങൾ വിഷമിക്കേണ്ട യാതൊരു കാര്യമില്ല, കാരണം സർക്കാർ നിങ്ങൾക്ക് വേണ്ടി പൈസ ചെലവാക്കുന്നു.
ഡൽഹിയിലുള്ള ഓരോ പൗരന്റയും എല്ലാവിധ ചികിത്സയും സർക്കാർ ആശുപത്രികളിൽ പൂർണ്ണമായും സൗജന്യമാണ്.
സുഹൃത്തുക്കളെ, നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ..
ഞാൻ വളരെ ദരിദ്രരായ പാവപ്പെട്ടവരെ കണ്ടിട്ടുണ്ട്. ഇവരുടെ വീട്ടിലോ അഥവാ മധ്യവർഗ്ഗത്തിൽപെട്ട ഒരാളുടെ വീട്ടിലോ ഒരു വലിയ അസുഖം വരികയാണെങ്കിൽ- ദൈവം അനുഗ്രഹിച്ചു വരാതിരിക്കട്ടെ - പക്ഷേ ഹൃദയത്തിനോ, തലച്ചോറിനോ ക്യാൻസറോ തുടങ്ങിയ അസുഖങ്ങൾ പിടിപെട്ടാൽ പ്രൈവറ്റ് ആശുപത്രിയിൽ ചികിത്സിക്കുന്നതിന് സ്വന്തം വീട് വിൽക്കേണ്ടി വരുന്നു, വസ്തുവകകൾ വിൽക്കേണ്ടി വരുന്നു ..
ശരിയല്ലേ ഞാൻ ഞാൻ പറയുന്നത്...?
ഇന്ന് ഡൽഹിയിൽ അസുഖങ്ങൾ പിടിപെട്ട് എത്രയോ ആൾക്കാർ സര്ക്കാര് ആശുപത്രികളിൽ പോയിക്കൊണ്ടിരിക്കുന്നു .. അവരുടെയെല്ലാം പ്രാർത്ഥനകളും ആശീർവാദങ്ങളും ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു..
ഇതാണ് ദൈവത്തിന് അർപ്പിക്കുന്ന യഥാർത്ഥ പൂജ..
കഴിഞ്ഞ ഏഴു വർഷം ഞാൻ മറ്റൊന്നും സമ്പാദിട്ടില്ല. പക്ഷേ ജനങ്ങളുടെ ആശീർവാദവും പ്രാർത്ഥനയും ഇഷ്ടംപോലെ കിട്ടിയിട്ടുണ്ട്. .ധാരാളം കിട്ടിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ 'ഡൽഹി മോഡൽ' ലിനെക്കുറിച്ച് രാജ്യത്താകമാനം ചർച്ചചെയ്യപ്പെടുന്നു.
പണ്ടൊക്കെ ഡൽഹിയിലെ സർക്കാർ സ്കൂളുകളുടെ അവസ്ഥ വളരെ ദയനീമായിരുന്നു. 16 ലക്ഷം കുട്ടികൾ ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്നു. വിണ്ടുകീറിയ ഭിത്തികളും ഒടിഞ്ഞുതൂങ്ങിയ ഡെസ്കും ബെഞ്ചും ടീച്ചർമാർ വരാത്തതുമായ സ്കൂളുകളിൽ കുട്ടികൾ വന്ന് ഒരു മണിക്കൂറിന് ശേഷം വീട്ടിലേക്ക് പോയിരുന്നു. ടോയ്ലറ്റ് സൗകര്യമോ കുട്ടികൾക്ക് കുടിവെള്ളമോ ഈ സ്കൂളുകളിൽ ലഭ്യമല്ലായിരുന്നു. അങ്ങനെ വളരെ മോശമായ അവസ്ഥയിൽ ഈ 16 ലക്ഷം കുട്ടികളുടെ ഭാവിയും ഇരുളടഞ്ഞതായിരുന്നൂ. കൂലിപ്പണിക്കാരന്റെ കുട്ടികൾ കൂലിപ്പണിക്കാരും ഓട്ടോറിക്ഷ ഓടിക്കുന്നവന്റെ മക്കൾ ഓട്ടോറിക്ഷ തൊഴിലാളികളായി മാത്രം ഭവിക്കുന്ന ഒരു അവസ്ഥയിലായിരുന്നു പഠനനിലവാരം. അഞ്ചു വർഷം കൊണ്ട് ഞങ്ങൾ സർക്കാർ സ്കൂളുകൾ വളരെ മനോഹരമാക്കി തീർത്തു.
കുഴപ്പങ്ങൾ എല്ലാം പരിഹരിച്ച് ഈ വർഷം സർക്കാർ സ്കൂളുകളുടെ റിസൾട്ട് 99.9% ആക്കി. ഇങ്ങനെ ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സ്കൂൾ ഇത്രമാത്രം നന്നാക്കിയതുകൊണ്ട് നാല് ലക്ഷം കുട്ടികളാണ് സ്വകാര്യ സ്കൂളുകളിൽ നിന്ന് പേര് വെട്ടി സർക്കാർ സ്കൂളിലേക്ക് തിരിച്ചു വന്നത്.
നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ..
ഈ 16 ലക്ഷം കുട്ടികളുടെ അച്ഛനമ്മമാർ ഞങ്ങൾക്ക് വേണ്ടി എന്തുമാത്രം പ്രാർത്ഥിക്കുന്നൂ.. ആശീർവദിക്കുന്നൂ.
ഇതൊക്കെ സത്യത്തിൽ ദൈവത്തിന്റെ പ്രവർത്തിയാണ്, ശരിയല്ലേ.. ?
ഇതൊക്കെ സത്യത്തിൽ നമ്മൾ ദൈവത്തിനു പൂജ അർപ്പിക്കുന്നതാണ്.. മറ്റൊരാളെ സേവിക്കുക, അതുവഴി ദൈവത്തിന് പൂജയർപ്പിക്കുക..
ഞങ്ങൾ എന്നു മുതൽ സർക്കാർ ഉണ്ടാക്കിയോ അന്ന് മുതൽ സത്യത്തിന്റെയും ധർമ്മത്തിന്റെയും മാർഗ്ഗത്തിലുടെ മാത്രമാണ് പ്രവർത്തിക്കുന്നത്.
ഇന്നിപ്പോൾ ഡൽഹിയിൽ ഒരാളുടെ കുറഞ്ഞ വരുമാനം 15,000 മുതൽ 20,000 രൂപ വരെയാണ്. അവർ വളരെ സന്തോഷത്തിലാണ് ജീവിക്കുന്നത്.
കാരണം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാണ്, വൈദ്യുതി സൗജന്യമാണ്, ചികിത്സ സൗജന്യമാണ് യാത്ര സ്ത്രീകളുടെ സൗജന്യമാണ്, കുടിവെള്ളം സൗജന്യമാണ്...
ഇത് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല,..
ഒരു ഉത്തരവാദിത്ത്വത്തോടെ ഭരിക്കുന്ന സർക്കാരിന് ചെയ്യാവുന്ന കാര്യം മാത്രമാണിത്.
നമ്മുടെ നാട്ടിലെ ജനങ്ങൾ വളരെ കഴിവുള്ളവരും മിടുക്കരുമാണ്. രാജ്യത്തെ ജനങ്ങൾ പുറത്ത് വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നു. ഇന്നു വലിയ മൾട്ടി നാഷണൽ കമ്പനികളിൽ നോക്കുകയാണെങ്കിൽ നമുക്കറിയാം ഇന്ത്യക്കാരായിരിക്കും ഉയർന്ന തസ്തികകളിൽ അവിടെയുള്ളത്. രാജ്യത്തുള്ളവരെ നോക്കൂ, അവർ വീണുകിട്ടുന്ന സമയങ്ങളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നു, മറ്റുള്ളവരെ സഹായിക്കാൻ സമയം കണ്ടെത്തുന്നു. ഇങ്ങനെ നമ്മുടെ രാജ്യത്തുള്ള 130 കോടി ജനങ്ങളെയും കൂട്ടി ഒന്നിപ്പിച്ച് ഒരു അലയൻസ് ആക്കിയെടുക്കണം.
നമുക്ക് അഴിമതി അറിയില്ല, നമുക്ക് ഭീഷണിപ്പെടുത്താൻ അറിയില്ല. ഇതൊക്കെ വേണമെങ്കിൽ അവരുടെ അടുത്ത് പോകു.
നിങ്ങൾക്ക് നല്ല സ്കൂൾ, നല്ല വിദ്യാഭ്യാസം നല്ല ചികിത്സ, ആശുപത്രികൾ തുടങ്ങിയവ വേണമെങ്കിൽ ഞങ്ങളുടെ അടുത്തു വരൂ .
ഇന്ന് നാലുവശവും അഴിമതിയാണ്. ഡൽഹിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഞങ്ങൾ 12 ലക്ഷം യുവജനങ്ങൾക്ക് ജോലി കൊടുത്തു. ഇതൊക്കെ തീർച്ചയായും നടക്കുന്ന കാര്യം തന്നെയാണ്.
ഞാൻ സാബുജിയിൽ നിന്നും കേട്ടു, ഇവിടെ 40 ലക്ഷം യുവജനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജോലിക്കുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്.
മറ്റുള്ള പാർട്ടിക്കാർ നിങ്ങളുടെ കുട്ടികൾക്ക് ഒരിക്കലും ജോലി നൽകില്ല. അവർ നിങ്ങളുടെ കുട്ടികൾക്ക് ഒരിക്കലും മികച്ച വിദ്യാഭ്യാസം നൽകില്ല. എന്തുകൊണ്ടെന്നറിയാമോ. ?
ഇവർക്ക് അവരുടെ പാർട്ടികളിൽ ഗുണ്ടായിസവും ഭീഷണിയും നടത്തുന്നതിന് ആളുകളെ വേണം...
നമ്മൾ നേരെചൊവ്വേ മാന്യമായി ജീവിക്കുന്നവരാണ്. നമ്മൾക്ക് ഭീഷണിയും വേണ്ട,
ദാദാഗിരിയും വേണ്ട.
ഞങ്ങൾക്കിതൊന്നും ചെയ്യാൻ അറിയില്ല, ചെയ്യുകയും വേണ്ട...
ഞാൻ സാബുവിന്റെ കാര്യം മുമ്പ് ഒത്തിരി കേട്ടിട്ടുണ്ട് . അദ്ദേഹം വളരെ വിജയകരമായി ബിസിനസ് നടത്തുന്ന വലിയ ഒരു മനുഷ്യനാണ്. ഇത്രയും വലിയ ബിസിനസുകാരന് ഒരു പഞ്ചായത്തിൽ വന്ന് അവിടുത്തെ കാര്യങ്ങൾ നോക്കേണ്ട ആവശ്യം എന്താണ്...,?
ഈ രാജ്യത്ത് എത്രയോ വലിയ ബിസിനസ്സുകാരുണ്ട് . ചിലരു പറയുന്നു ഞാൻ നമ്പർവൺ ആണ്, മറ്റുചിലര് പറയുന്നു ഞാൻ ലോകത്തിൽ അഞ്ചാമതാണ്.. എന്നൊക്കെ പറഞ്ഞ് വാചകമടിച്ചു നടക്കുന്നു.
പക്ഷേ ഇദ്ദേഹത്തെ ( സാബു)നോക്കൂ.. അദ്ദേഹം ഇത്രയും വലിയ ബിസിനസുകാരനായിട്ടും പറയുന്നത് എനിക്ക് പഞ്ചായത്തിന്റെ റോഡ് നന്നാക്കണം എന്നാണ്, പാവപ്പെട്ടവന് വീടുകള് വെച്ച് കൊടുക്കണമെന്നാണ്.. ഞാൻ അതെല്ലാം നേരിട്ട് പോയി കണ്ടിട്ടാണ് പറയുന്നത്. അദ്ദേഹം ജനങ്ങൾക്ക് വിലകുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനങ്ങൾ നൽകുന്നു.. വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കുന്നു .. പഞ്ചായത്ത് റോഡുകൾ നല്ല മനോഹരമായി പണിയുന്നു.
സ്കൂളുകൾ നന്നാക്കി..
നേരത്തെ ഈ പഞ്ചായത്തിന് 36 ലക്ഷം രൂപയുടെ കടം ആയിരുന്നു. ഇന്ന് പഞ്ചായത്തിന് 14 കോടിയുടെ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ട്.
ഇതൊരു വല്ലാത്ത മായജാലം തന്നെ..
ഇദ്ദേഹത്തിനും സാധാരണ രാഷ്ട്രീയം അറിയില്ല ..
പക്ഷേ സത്യത്തിലും ധർമ്മത്തിലും ഉറച്ച് കാര്യങ്ങൾ ചെയ്യുന്നു. ദൈവത്തിന്റെ കരങ്ങൾ പോലെ പ്രവർത്തിക്കുന്നു. . ചെയ്യുന്നുണ്ടോ ഇല്ലയോ.. ?
അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.
ഞാൻ നേരത്തെ പറഞ്ഞപോലെ രാജ്യത്തെ ഇതുപോലുള്ള എല്ലാ മിടുക്കരെയും നമുക്ക് ഒരുമിപ്പിക്കണം.
ഇന്ന് ഞാൻ വളരെ സന്തോഷവാനാണ്.. കാരണം ആം ആദ്മി പാർട്ടിയും ട്വന്റി20 യും കേരളത്തിൽ സംയോജിച്ച് പ്രവർത്തിക്കുവാൻ പോവുകയാണ്.
ഇനി നമുക്ക് എല്ലാവരെയും ഒരുമിപ്പിച്ച് കേരളത്തെ മാറ്റിയെടുക്കാം.
ആദ്യം ഡൽഹി മാറ്റി, പിന്നെ പഞ്ചാബിലെ ജനങ്ങൾ ഇപ്പോൾ ഒരു അവസരം തന്നു ..
ഇനി കേരളത്തിന് മാറണോ വേണ്ടയോ.. ?
താങ്ക്യൂ സോ മച്ച്..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- കേരളം ശ്രീലങ്കയെ പോലെയാകുമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ ശ്രീലങ്കയ്ക്ക് മരുന്നും അരിയുമായി ചാടിയിറങ്ങി പിണറായി സർക്കാർ; ആ കളി വേണ്ടെന്നും സഹായം ഞങ്ങൾ ചെയ്തോളാമെന്നും കേന്ദ്രം; ശ്രീലങ്കയ്ക്ക് കൈത്താങ്ങായെന്ന് വരുത്താനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
- വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഇടവക മാതൃവേദി വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു വൈദികൻ; യോഗയുടെ ക്ലാസ്സാണെന്ന് കരുതി ഓപ്പണാക്കിയവർ ഞെട്ടി! കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെ ബിഷപ്പിന് പരാതി; നടപടിയുമായി രൂപത
- കെയററായി ജോലി ചെയ്യവേ വീട്ടിൽ വെച്ച് വയോധികനെ ദിപിൻ ദാമോദരൻ മർദ്ദിച്ചത് ക്രൂരമായി; വീടിനുള്ളിൽ രഹസ്യമായി സ്ഥാപിച്ച ഒളിക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ പുറംലോകം ഞെട്ടി; കണ്ണൂർ സ്വദേശി ഇസ്രയേലിൽ അഴിക്കുള്ളിൽ; ആതുര ശുശ്രൂഷാ രംഗത്തെ ലോക മലയാളികൾക്ക് നാണക്കേടായി സംഭവം
- ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ; ട്രെയിലറിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത് നാലായിരത്തോളം മദ്യകുപ്പികൾ
- മുഖ്യമന്ത്രി ആ ക്ഷോഭത്തിന് ഇടതുപക്ഷം കൊടുക്കേണ്ടത് വലിയ വില; താൻ പറഞ്ഞത് പച്ചക്കള്ളമല്ലെന്ന് തെളിയിക്കാൻ ഡിജിറ്റൽ തെളിവുകൾ കുത്തിപ്പൊക്കി കുഴൽനാടൻ; പിന്നാലെ ക്ലിഫ് ഹൗസിൽ രഹസ്യയോഗത്തിന് പോയിട്ടുണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ രംഗപ്രവേശനവും; പ്രതിരോധം തീർക്കാൻ സൈബർ സഖാക്കളും അധിക ജോലിയിൽ; വിവാദം വീണ്ടുമെത്തുമ്പോൾ സിപിഎമ്മിന് വെപ്രാളം
- തിരുവല്ല സ്റ്റേഷനിൽ നിന്നും പാസഞ്ചർ നീങ്ങിയപ്പോൾ മുഷിഞ്ഞ വസ്ത്രധാരി ഓടിക്കയറിയതായി സഹയാത്രക്കാർ;അദ്ധ്യാപിക തീവണ്ടിയിൽ നിന്നും വീണത് പിന്നാലെ; കോട്ടയത്ത് ഇറങ്ങേണ്ടയാൾ ട്രെയിൻ വേഗത്തിലായ ശേഷം ഇറങ്ങാൻ ശ്രമിച്ചതിലും ദുരൂഹത; ജിൻസി ജോണിന്റെ അപകടമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓൺ റെയിൽസ് കൂട്ടായ്മ
- ഇ പി ജയരാജൻ മുട്ടുകുത്തി നിന്നിട്ടും രക്ഷപ്പെട്ടില്ല; പിന്നാലെ വന്ന മന്ത്രി രാജീവും സുല്ല് പറഞ്ഞു; ട്രാവൻകൂർ സിമന്റ്സ് ജപ്തി ചെയ്യുന്നു; അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ബിർള വൈറ്റിനോടു മത്സരിക്കുന്ന രാജ്യത്തെ നമ്പർ വൺ ബ്രാന്റായ വേമ്പനാട് വൈറ്റ് സിമന്റ് നിർമ്മിക്കുന്ന കമ്പനി; ഇടതു ഭരണത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം കൂടി കുത്തുപാളയെടുക്കുന്നു
- മതസൗഹാർദം തകർക്കാൻ ബോധപൂർവം ഇവരെ വിലയ്ക്കെടുത്തതാണോ? ഉദയ്പൂരിലെ മുഴുവൻ മുസ്ലിം കച്ചവടക്കാരെയും ഉന്മൂലനം ചെയ്യാൻ ആസൂത്രിതമായി ബിസിനസ് താൽപര്യക്കാർ സംഘടിപ്പിച്ചതാണോ? മനസ്സാക്ഷിയെ നടക്കുന്ന അരുംകൊലയിലും ഗൂഢാലോചനാ തിയറുമായി കെ ടി ജലീൽ; എല്ലാം യഹൂദന്മാരെന്ന് ഇസ്ലാമിസ്റ്റ് തിയറിയെന്ന് വിമർശനം
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്