Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അരുദ്ധതി റോയിയുടെ ലേഖനം കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ പുസ്തകത്തിൽ; ലേഖനം ക്യാമ്പസുകളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ; അരുദ്ധതി റോയിയുടെ കം സെപ്റ്റംബർ എന്ന ലേഖനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി എടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ആവശ്യം

അരുദ്ധതി റോയിയുടെ ലേഖനം കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ പുസ്തകത്തിൽ; ലേഖനം ക്യാമ്പസുകളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ; അരുദ്ധതി റോയിയുടെ കം സെപ്റ്റംബർ എന്ന ലേഖനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി എടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ആവശ്യം

ജാസിം മൊയ്തീൻ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ബുക്കർപ്രൈസ് ജേതാവ് അരുദ്ധതി റോയിയുടെ ലേഖനം ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അരുദ്ധതി റോയിയുടെ കം സെപ്റ്റംബർ എന്ന ലേഖനമാണ് കോഴിക്കോട് സർവ്വകലാശാല ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്തർ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് ക്യാമ്പസുകളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നതിന് കാരണമാകുമെന്നും ഈ ലേഖനം ഉൾപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും, രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കാശ്മീരിൽ ഭരണകൂടം നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങളെ തുറന്നുകാണിക്കുന്നതാണ് അരുദ്ധതി റോയിയുടെ കം സെപ്റ്റംബർ എന്ന ലേഖനം. കാശ്മീരിൽ കേന്ദ്ര സർക്കാർ നടത്തുന്നതാണ് ഭീകരവാദ പ്രവർത്തനങ്ങൾ എന്നാണ് ലേഖനം പറയുന്നത്. രാജ്യത്ത് ആണവ പരീക്ഷണങ്ങളുടെ പേരിൽ നടക്കുന്ന ചൂഷണങ്ങളെയും വൻകിട അണക്കെട്ടുകളുണ്ടാക്കുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങളെയും തുറന്നു കാണിക്കുകയും ചെയ്യുന്ന ലേഖനം ഉടൻ പിൻവലിക്കണമെന്നും ഇത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വികസന പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ആരുടെ കയ്യിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആരോപിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്തുന്ന ചാവേറുകളെ അനുകൂലിക്കുന്നതാണ് ലേഖനം. കേന്ദ്ര സർ്ക്കാർ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്നു എന്നും ലേഖനം പറയുന്നുണ്ട്. ഇത് നമ്മുടെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ്. അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്ന സംഭവം ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കമായിട്ടാണ് കം സെപ്റ്റംബർ എന്ന ലേഖനത്തിൽ പറയുന്നത്.

അൽഖ്വയിദയെ വരെ ന്യായീകരിക്കുന്ന ലേഖനം സിലബസിൽ ഉൾപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണം. അരുന്ധതി റോയിക്കെതിരെ സംസ്ഥാന സർക്കാർ കേസെടുക്കുകയും വേണം. സംഭവത്തിൽ ബിജെപി ശക്തമായി പ്രതിഷേധിക്കുന്നതായും നിയമ നടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP