Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന; അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ആർഷോ; താൻ രജിസ്റ്റർ ചെയ്യാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ തന്റെ പേര് ഉൾപ്പെട്ടതിൽ ഗൂഢാലോചനയെന്ന് പരാതി

മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന; അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ആർഷോ; താൻ രജിസ്റ്റർ ചെയ്യാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ തന്റെ പേര് ഉൾപ്പെട്ടതിൽ ഗൂഢാലോചനയെന്ന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഡിജിപിക്ക് പരാതി നൽകി. താൻ രജിസ്റ്റർ ചെയ്യാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ തന്റെ പേര് ഉൾപ്പെട്ടതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആർഷോയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

തെറ്റായ മാർക്ക് ലിസ്റ്റാണ് പുറത്തുവന്നത്. മഹാരാജാസ് കോളജിലെ ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ വിനോദ് കുമാറും ചില മാധ്യമളും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന ആരോപണത്തിന് പിന്നിൽ അമൽജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ചർച്ചയാകാതിരിക്കാനുള്ള മാധ്യമങ്ങളുടെ ഗൂഢാലോചനയാണെന്ന് ആർഷോ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മഹാരാജാസ് കോളജിനുള്ളിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.

ക്യാമ്പസിനകത്ത് നടന്ന ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണം. മാധ്യമ ഗൂഢാലോചന നടന്നോയെന്നും സംശയമുണ്ട്. കോട്ടയം ജില്ലയിലെ അമൽജ്യോതി കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വിഷയം ഏറ്റെടുത്ത് എസ്എഫ്‌ഐ ശക്തമായ സമരവുമായി മുന്നോട്ടുപോകുമ്പോഴാണ് ആ സമരത്തെ പൊതു സമൂഹത്തിൽ എത്തിക്കാത്ത മാധ്യമങ്ങൾ എസ്എഫ്‌ഐയ്ക്ക് പിന്നാലെ വരുന്നത്.

എസ്എഫ്‌ഐയെ മോശമായി ചിത്രീകരിച്ച് അമൽജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ മരണം പൊതുസമൂഹത്തിൽ എത്തിക്കാത്ത തരത്തിൽ പണം പറ്റി ചില മാധ്യമങ്ങൾ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് സംശയമുണ്ട്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഒരുദിവസം മൂന്നോനാലോ വട്ടം നിലപാട് മാറ്റി പറയുകയാണ്. വിഷയത്തിൽ പൊലീസിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകും. മാധ്യമങ്ങൾ അവകാശപ്പെടുന്ന പോലുള്ള ക്രെഡിബിലിറ്റി തനിക്കുമുണ്ട്.

രണ്ടുദിവസക്കാലം വ്യാജ വാർത്തകളിലൂടെ എസ്എഫ്‌ഐയെ ആക്രമിച്ചു. പി എം ആർഷോ എന്ന എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ, അദ്ധ്യാപകരെ സ്വാധീനിച്ച് കൃത്രിമം കാണിച്ച് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന ഒരാളാണെന്ന് സ്ഥാപിക്കുന്ന സ്ഥിതിയുണ്ടായി. എന്തുണ്ടെങ്കിലും എസ്എഫ്‌ഐയെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനം അവസാനിപ്പിക്കണം.- പി എം ആർഷോ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP