Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; അന്ന് തുടങ്ങിയ രസക്കേടുകളാണ് സൈബർ ആക്രമണത്തിലേക്ക് വഴിവെച്ചത്; മുഖ്യമന്ത്രിക്കുള്ള കത്തിന് പിന്നാലെ വിശദീകരണവുമായി അരിതബാബു

പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റ്;  അന്ന് തുടങ്ങിയ രസക്കേടുകളാണ് സൈബർ ആക്രമണത്തിലേക്ക് വഴിവെച്ചത്; മുഖ്യമന്ത്രിക്കുള്ള കത്തിന് പിന്നാലെ വിശദീകരണവുമായി അരിതബാബു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തനിക്ക് നേരെ സോഷ്യൽമീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ ആരംഭിച്ചത് യു പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെയാണെന്ന് അരിതാ ബാബു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിശദീകരണവുമായി അരിത എത്തിയത്.തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി അരിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ അഭിമുഖത്തിൽ അരിത കാര്യങ്ങൾ വിശദീകരിക്കുന്നത്.

പ്രശ്നങ്ങൾക്ക് തുടക്കമിട്ട് കൊടുത്തതും പ്രതിഭയാണ്. അതിന് ശേഷം എഎം ആരിഫും പിവി അൻവറും പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റെടുക്കുകയായിരുന്നെന്ന് അരിത പറഞ്ഞു.പുതുതലമുറയിൽ നിന്നുള്ള ഒരാൾ എന്ന നിലയിലാകാം സൈബർ ആക്രമണം തുടരുന്നതെന്നും അരിത വ്യക്തമാക്കി.

പ്രശ്നങ്ങൾക്ക് തുടക്കമിട്ടുകൊടുത്തത് യു. പ്രതിഭ എംഎൽഎ തന്നെയാണ്. എംഎൽഎയുടെ ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് എല്ലാത്തിനും തുടക്കമിട്ടത്. ഒരു ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട് എംഎൽഎ ഇട്ട പോസ്റ്റ് ആരിഫ് എംപിയും പി.വി അൻവർ എംഎൽഎയും അടക്കമുള്ളവർ പങ്കുവയ്ക്കുകയും പിന്നാലെ ഡിവൈഎഫ്ഐക്കാർ ഏറ്റെടുക്കുകയുമായിരുന്നു. എംഎൽഎ ഇട്ടത് ആ മാധ്യമത്തിന് എതിരായ പോസ്റ്റാണെങ്കിലും അങ്ങനെ ഒരു പോസ്റ്റ് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് എന്നെയാണ്.

അത് ഡിവൈഎഫ്ഐയുടെ കൈയിലേക്ക് പോകാനും ഇങ്ങനെ ഒരു ചർച്ചയിലേക്ക് കൊണ്ടുവരാനും കാരണം എംഎൽഎ തന്നെയാണ്. ഡിവൈഎഫ്ഐയുടെ സൈബർ ഗുണ്ടകൾ എനിക്ക് നേരെയുള്ള അക്രമമായാണ് അതിനെ അഴിച്ചുവിട്ടത്. യു. പ്രതിഭ എംഎൽഎയും ഒരു വനിതയാണ് എന്നകാര്യം അവർ മറന്നു.''''പുതിയ തലമുറയിൽ നിന്നുള്ള ഒരാൾ എന്ന നിലയിലാകാം എനിക്ക് നേരെ ഇത്തരം സൈബർ ആക്രമണം തുടരുന്നത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയും വനിതയാണ് എന്ന പരിഗണന കൊടുത്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. രാഷ്ട്രീയം പറഞ്ഞു എന്നതിലപ്പുറം ഒരു രീതിയിലും വ്യക്തിഹത്യയിലേക്ക് പോയിട്ടില്ല. എന്നാൽ രാഷ്ട്രീയത്തിലേക്ക് വളർന്നുവരുന്ന ഒരു പെൺകുട്ടി എന്ന നിലയിലുള്ള രസക്കേടുകളായിരിക്കാം ഇതിന് പിന്നിലെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും അരിത പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP