Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കൂത്തുപറമ്പിൽ അഞ്ച് പേരെ കൊലക്ക് കൊടുത്തത് പോലെ; അക്ഷരാർത്ഥത്തിൽ നടക്കുന്നത് ദേശവിരുദ്ധ പ്രക്ഷോഭമെന്നും എ പി അബ്ദുള്ളക്കുട്ടി; പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കൂത്തുപറമ്പിൽ അഞ്ച് പേരെ കൊലക്ക് കൊടുത്തത് പോലെ; അക്ഷരാർത്ഥത്തിൽ നടക്കുന്നത് ദേശവിരുദ്ധ പ്രക്ഷോഭമെന്നും എ പി അബ്ദുള്ളക്കുട്ടി; പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. കാള പെറ്റു എന്നു പറഞ്ഞു കേൾക്കുമ്പോൾ കയറെടുക്കുന്നതു പോലെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയർന്നു വരുന്ന സമരങ്ങളെന്നും നിയമത്തിനെതിരെ വ്യാപകമായ രീതിയിൽ നുണപ്രചരണം നടക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അക്ഷരാർത്ഥത്തിൽ ഇത് ഒരു ദേശവിരുദ്ധ സമരമാണ്. സംഘടിതമായ നുണ പ്രചാരണവും ഇതിലൂടെ നടത്തുന്നുണ്ട്. സ്വാശ്രയ കോളേജ് വേണ്ടെന്ന് പറഞ്ഞ് അനാവശ്യ സമരം നടത്തി കൂത്തുപറമ്പിൽ അഞ്ച് പേരെ കൊലക്ക് കൊടുത്തത് പോലെയാണ് മംഗലാപുരം ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന സമരം. പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

പൗരത്വ ബില്ലിന്റെ പേരിൽ പ്രചരിപ്പിക്കുന്നത് രാഷ്ടീയ നുണയാണെന്ന് അബ്ദുള്ളക്കുട്ടി നേരത്തേ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ജാമിയ യൂണിവേഴ്സിറ്റിയിൽ പൊലീസ് രണ്ട് കുട്ടികളെ വെടിവെച്ചുകൊന്നുവെന്ന് പറഞ്ഞ് പ്രതിഷേധ പ്രകടനം നടത്തിയതും തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ മയ്യത്ത് നിസ്‌കാരം സംഘടിപ്പിച്ചതും വിശ്വാസികളെ പ്രകോപിപ്പിച്ച് നാട് കത്തിക്കാൻ കരുതിക്കൂട്ടി നടത്തിയതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പൗരത്വ ബിൽ മുസ്ലിങ്ങൾക്ക് എതിരാണെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണ്. രാഷ്ടീയ നുണയാണ് പ്രചണ്ഡമായി പ്രചരിക്കുന്നത്. ബിൽ അഭയാർത്ഥികൾക്ക് വേണ്ടിയാണ്. എൻആർസി അതിക്രമിച്ച് വന്നവരെ തുരത്താൻ തന്നെയാണ്. മലയാളക്കരയിൽ നടക്കുന്ന സമരം ഇന്ത്യൻ മുസ്ലിങ്ങൾക്ക് വേണ്ടിയല്ല ബംഗ്ലാദേശിൽ നിന്നും മറ്റും അതിക്രമിച്ചു കടന്നുവന്ന വിദേശികൾക്ക് വേണ്ടിയാണ്. ബഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുൾ മേമൻ അവരുടെ പൗരന്മാരെ തിരിച്ചെടുക്കാം എന്നാണ് പറയുന്നത്. എൻആർസിക്കെതിതെ കുരച്ചുതള്ളുന്നവർ ഒരു നിമിഷം ആലോചിക്കുക. സൗദിയുൾപ്പെടെ ഗൾഫ് നാടുകളിലെ ജയിലുകളിൽ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ പതിനായിരക്കണക്കിനാളുകൾ കൽത്തുറുങ്കിലാണ്. ഇവരിൽ 99 ശതമാനവും മുസ്ലീങ്ങളാണ്. ഇസ്ലാമിക രാജ്യമല്ലേ? മുസ്ലിങ്ങളല്ലേ? എന്ന് പറഞ്ഞ് ഷെയ്ക്കുമാരുടെ അരമനകളിലേക്ക് ഒരു ഇ-മെയിൽ അയക്കാൻ ഹേ, പൗരത്വ നിയമ വിരുദ്ധ പോരാളികളേ, നിങ്ങൾക്ക് ചുണയുണ്ടോ? എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിച്ചിരുന്നു.

സിപിഎമ്മിൽ നിന്നും കോൺഗ്രസിലൂടെയാണ് അബ്ദുള്ളക്കുട്ടി ബിജെപിയിലെത്തിയത്. സിപിഎം പ്രതിനിധിയായി ലോക്‌സഭാംഗമായിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് കോൺഗ്രസിലെത്തുകയായിരുന്നു. എന്നാൽ, മോദിയെ സ്തുതിച്ച് കൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽു അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു. അതിന് പിന്നാലെ അദ്ദേഹം ബിജെപിയിൽ ചേർന്നു. താനിപ്പോൾ ദേശീയ മുസ്ലിമായി മാറിയെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP