Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്യുന്നത് മര്യാദകേട്; പ്രാദേശികമായി നടന്ന വിഷയത്തിന് അന്വേഷണം നടത്തേണ്ടത് ഇവിടെയല്ല; പൊലീസ് ഉദ്യോഗസ്ഥ ലക്ഷ്യം വെച്ചത് മാധ്യമ ശ്രദ്ധ; നടന്നത് പ്രതിപക്ഷത്തിന് വർത്തമാനം പറയാനുള്ള വിഷയമുണ്ടാക്കൽ; ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷവിമർശനവുമായി ആനാവൂർ നാഗപ്പൻ

രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്യുന്നത് മര്യാദകേട്; പ്രാദേശികമായി നടന്ന വിഷയത്തിന് അന്വേഷണം നടത്തേണ്ടത് ഇവിടെയല്ല; പൊലീസ് ഉദ്യോഗസ്ഥ ലക്ഷ്യം വെച്ചത് മാധ്യമ ശ്രദ്ധ; നടന്നത് പ്രതിപക്ഷത്തിന് വർത്തമാനം പറയാനുള്ള വിഷയമുണ്ടാക്കൽ; ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷവിമർശനവുമായി ആനാവൂർ നാഗപ്പൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര ഐപിഎസിനെതിരെ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്ത്. പരാദേശികമായി നടന്ന ഒരു കാര്യത്തിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ല കമ്മിറ്റി ഓഫീസിൽ കയറി പരിശോധന നടത്തേണ്ടകാര്യമില്ലെന്നും മാധ്യമ ശ്രദ്ധ നേടാനാണ് അവർ ഇത്തരത്തിൽ പെരുമാറിയതെന്നും ആനാവൂർ നാഗപ്പൻ കുറ്റപ്പെടുത്തി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാ്ണ് ജില്ലാ സെക്രട്ടറി ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ രംഗത്ത് വന്നത്. നിയമസഭയിൽ പ്രതിപക്ഷത്തിന് വർത്തമാനം പറയാനൊരു അവസരം നൽകാൻ ഒരു വടിയുണ്ടാക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണവർ നടത്തിയത് എന്നും ആനാവൂർ കുറ്റപ്പെടുത്തുന്നു

ആനാവൂർ നാഗപ്പന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നിജസ്ഥിതി മനസ്സിലാക്കാതെ സിപിഎം ന് എതിരായി കിട്ടുന്ന ഏത് വടിയുമെടുത്തടിക്കുന്ന മനോരമയുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് ഒരിക്കൽ കൂടി തെളിയുന്നു...

പ്രാദേശികമായി നടന്നൊരു വിഷയത്തിൽ പ്രതിയെ പിടിക്കാൻ പൊലീസ് സിപിഎംന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറുന്നത് മര്യാദകെട്ട നടപടിയാണ്. ആ പൊലീസുദ്യോഗസ്ഥയെ ഞാൻ വിരട്ടിയിട്ടില്ല. ഈ സംഭവം നടക്കുന്ന സമയം അസുഖമായി കാരക്കോണം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് ഞാൻ വീട്ടിലാണ്. അതു കൊണ്ട് തന്നെ ഞാനവിടെ ഉണ്ടായിരുന്നില്ല. നിയമവിരുദ്ധമായി ഓഫീസിനകത്ത് കടന്നു കയറി റെയ്ഡ് നാടകം നടത്താൻ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കാൻ വേണ്ടിയാണ് മനോരമ ഞാനവരെ വിരട്ടിയെന്നെല്ലാമുള്ള കള്ള പ്രചരണം നടത്തുന്നത്. എന്റെ ഫോട്ടോ ഉൾപ്പടെ ഉപയോഗിച്ചാണ് വസ്തുതകൾക്ക് നിരക്കാത്ത ഈ വാർത്ത ചമച്ചിരിക്കുന്നത്. എന്നെ കുറിച്ചൊരു വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ എന്നൊടൊന്ന് ചോദിച്ച് നിജസ്ഥിതി മനസ്സിലാക്കാനുള്ള സാമാന്യ മര്യാദ പോലും മനോരമ പുലർത്തിയില്ല. സിപിഐ.എം ന് നേർക്കുള്ള അവരുടെ പത്രധർമ്മത്തിന്റെ രീതി ഇതാണ്. ഇത്തരത്തിലുള്ള വ്യാജ വാർത്തകളിലൂടെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താമെന്നും പാർട്ടിയുടെ ശോഭ കെടുത്താൻ സാധിക്കുമെന്നും മനോരമ കരുതരുത്...

നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്താൻ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ ഒരു വാർത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച്‌കൊണ്ട് നടത്തിയതാണ്. നിയമസഭയിൽ പ്രതിപക്ഷത്തിന് വർത്തമാനം പറയാനൊരു അവസരം നൽകാൻ ഒരു വടിയുണ്ടാക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണവർ നടത്തിയത് എന്നാണ് ഞാൻ കരുതുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥ ചെയ്യാൻ പാടില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഞങ്ങൾ പെടുത്തിയിട്ടുണ്ട്. ആവശ്യമായ കർശന നടപടി ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മനോരമ സ്ഥിരമായി സിപിഎം ന് എതിരായി നടത്തുന്ന കലാപരിപാടി ഇവിടെയും നടത്തിയിരിക്കുകയാണ്. ഏതെങ്കിലും സോഴ്‌സിൽ നിന്ന് ലഭിക്കുന്ന തെറ്റായ സൂചനകൾ ഉപയോഗിച്ച് പാർട്ടിയെ തരം താഴ്‌ത്താനും ബ്യൂറോക്രാറ്റുകൾക്ക് വീരപരിവേഷം നൽകാനും മുതലാളിത്ത മാധ്യമങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള തരംതാണ വാർത്താ നിർമ്മിതി മാത്രമാണ് ഇത്. ഇത്തരം വ്യാജ വാർത്താ നിർമ്മിതികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP