Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണ കടത്തിൽ അന്വേഷിക്കാതെ വിട്ടു കളഞ്ഞ ആ മരണം ഏത്? പിണറായിയുടെ പരിഹാസത്തിന് മറുപടി പറയാൻ അമിത് ഷാ എത്തുന്നു; നാളെ കൊച്ചിയിൽ എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കണ്ണൂരിൽ പരിപാടിയില്ല; ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിൽ നിന്നും അമിത് ഷാ ഒഴിഞ്ഞു മാറിയത് പത്രിക പിൻവലിക്കലിലെ കോടതി വിധിക്ക് ശേഷം; പ്രചരണത്തിന് ഇനി ചൂടുകൂടും

സ്വർണ്ണ കടത്തിൽ അന്വേഷിക്കാതെ വിട്ടു കളഞ്ഞ ആ മരണം ഏത്? പിണറായിയുടെ പരിഹാസത്തിന് മറുപടി പറയാൻ അമിത് ഷാ എത്തുന്നു; നാളെ കൊച്ചിയിൽ എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കണ്ണൂരിൽ പരിപാടിയില്ല; ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിൽ നിന്നും അമിത് ഷാ ഒഴിഞ്ഞു മാറിയത് പത്രിക പിൻവലിക്കലിലെ കോടതി വിധിക്ക് ശേഷം; പ്രചരണത്തിന് ഇനി ചൂടുകൂടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ വീണ്ടും എത്തും. രാത്രി ഒൻപതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ രാത്രി നെടുമ്പാശ്ശേരിയിലെ മാരിയറ്റ് കോർട്ട്യാർഡ് ഹോട്ടലിൽ തങ്ങും. 24ന് രാവിലെ ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലേക്ക്. പത്തരയ്ക്ക് സ്റ്റാച്യു ജങ്ഷനിൽ നിന്ന് പൂർണത്രയീശ ക്ഷേത്ര ജങ്ഷനിലേക്ക് റോഡ് ഷോ.

സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങൾ നേരത്തെ തിരുവനന്തപുരത്തെ റാലിയിൽ അമിത് ഷാ ഉന്നയിച്ചിരുന്നു. സ്വർണ്ണ കടത്തിലെ ഒരു മരണം പിണറായി സർക്കാർ അംഗീകരിച്ചില്ലെന്ന ആരോപണം അമിത് ഷാ ഉന്നയിച്ചിരുന്നു. ഇതിനെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി അമിത് ഷായോടും ചില ചോദ്യങ്ങൾ ഉയർത്തി. ഇതിന് ശേഷം അമിത് ഷാ വീണ്ടും കേരളത്തിലെത്തുമ്പോൾ പിണറായിയുടെ ചോദ്യത്തിനും സംശയത്തിലും എന്ത് മറുപടി നൽകുമെന്നതാണ് നിർണ്ണായകം.

അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു.. വർഗീയതയുടെ ആൾരൂപമായ അമിത് ഷാ കേരളത്തിലെത്തി നീതിബോധം പഠിപ്പിക്കേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ നിങ്ങളുടെ ചെയ്തികൾ ഞങ്ങൾക്കും പറയേണ്ടിവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഗുരുതരമായ കേസുകൾ നേരിട്ടത് താനല്ല അമിത് ഷാ ആയിരുന്നെന്നും ചൂണ്ടിക്കാട്ടിിയിരുന്നു. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയതെന്ന് പിണറായി വിജൻ ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും അമിത് ഷാ എത്തുമ്പോൾ ഇതിനെല്ലാം അമിത് ഷാ മറുപടി പറയും.

ദുരൂഹ മരണത്തെക്കുറിച്ചാണ് അമിത് ഷാ ഇവിടെ വന്ന് പറഞ്ഞത്. എന്താണെന്ന് വ്യക്തമാക്കിയാൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറാണ്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്, ഏതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായി ഞാൻ ജയിലിൽ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, നിയമവിരുദ്ധമായി പിന്തുടരൽ തുടങ്ങിയ ഗുരുതരമായ കേസുകൾ നേരിട്ടത് ആരായിരുന്നു. അതൊക്കെ നിങ്ങൾ നേരിട്ടിട്ടുണ്ട്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നു എന്ന് ആരോപിക്കുന്ന കേരള മുഖ്യമന്ത്രി തന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് അമിത് ഷാ അവ ഒന്നൊന്നായി ഉന്നയിച്ചത്. ചോദ്യങ്ങൾക്കെല്ലാം പിണറായി വിജയൻ ഉത്തരം പറയണമെന്നായിരുന്നു അമിത് ഷാ ആവശ്യപ്പെട്ടത്. എന്നാൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മറു ആരോപണങ്ങൾ ഉന്നയിക്കുകയാണ് പിണറായി ചെയ്തത്. അതുകൊണ്ട് തന്നെ അമിത് ഷായുടെ മറുപടി നിർണ്ണായകമാകും.

ബിജെപി ഏറെ പ്രതീക്ഷയോടെ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് അമിത് ഷായുടെ ഈ വരവിലെ പ്രസംഗം. തൃപ്പുണ്ണിത്തുറയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കാണ് അമിത് ഷായുടെ യാത്ര. പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ 11.45ന് പൊൻകുന്നം ശ്രേയസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 1.40ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഹെലികോപ്റ്ററിൽ ചാത്തന്നൂരിലേക്ക്. 2.30ന് പുറ്റിങ്ങൽ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കും.

ചാത്തന്നൂരിൽ നിന്ന് മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടേക്ക്. 4.35ന് ഹെലിക്കോപ്റ്ററിൽ കഞ്ചിക്കോട്ടെത്തും. 4.55ന് കഞ്ചിക്കോടു മുതൽ സത്രപ്പടിവരെ റോഡ് ഷോ. വൈകിട്ട് 5.45ന് കോയമ്പത്തൂരിലേക്ക് പോകും. ഇതിനിടെ ബിജെപി ഭാരവാഹികളേയും അമിത് ഷാ കാണും. കേരളത്തിൽ മൂന്ന് സ്ഥനാർത്ഥികളുടെ പത്രിക തള്ളിയതിലും അമിത് ഷാ വിശദീകരണം തേടും. ഗുരുവായൂരിലേയും തലശ്ശേരിയിലേയും വീഴ്ച ഗൗരവത്തോടെയാണ് അമിത് ഷാ കാണുന്നത്. അമിത് ഷാ 25ന് തലശ്ശേരിയിൽ എത്തുമെന്നും സൂചനകളുണ്ടായിരുന്നു.

എന്നാൽ സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിൽ തലശ്ശേരിയെ അമിത് ഷാ ഒഴിവാക്കുകയാണ്. നാളെ എത്തുന്ന അമിത് ഷാ 24ന് കേരളത്തിൽ നിന്നും മടങ്ങും. തിരിക്കു പിടിച്ച പ്രചരണ പരിപാടിയിൽ തലശ്ശേരിയെ ഉൾപ്പെടുത്താത്തത് സ്ഥാനാർത്ഥി ഇല്ലാത്തതു കൊണ്ടാണെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP