Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്ര സീറ്റിൽ ജയിക്കുമെന്നും എന്തായിരിക്കും തിരഞ്ഞെടുപ്പ് തന്ത്രമെന്നും അമിത്ഷാ; മൂന്നു സീറ്റിൽ ജയിക്കുമെന്ന് ചാടിപ്പറഞ്ഞ പ്രതിനിധിയോട് എങ്ങനെ ജയിക്കുമെന്ന് മറുചോദ്യം; ഉത്തരം മുട്ടിയതോടെ ശകാരംകൊണ്ട് മൂടി ബിജെപി ദേശീയ അധ്യക്ഷൻ; കൂടിയ വോട്ടുകണക്കുംകൊണ്ട് മേലാൽ വരരുത് എന്നും അന്ത്യശാസനം; കുമ്മനത്തെ കൊണ്ടുവരണമെന്ന ആർഎസ്എസ് ആവശ്യം ഗൗരവത്തോടെ പരിഗണിക്കാൻ തീരുമാനം

എത്ര സീറ്റിൽ ജയിക്കുമെന്നും എന്തായിരിക്കും തിരഞ്ഞെടുപ്പ് തന്ത്രമെന്നും അമിത്ഷാ; മൂന്നു സീറ്റിൽ ജയിക്കുമെന്ന് ചാടിപ്പറഞ്ഞ പ്രതിനിധിയോട് എങ്ങനെ ജയിക്കുമെന്ന് മറുചോദ്യം; ഉത്തരം മുട്ടിയതോടെ ശകാരംകൊണ്ട് മൂടി ബിജെപി ദേശീയ അധ്യക്ഷൻ; കൂടിയ വോട്ടുകണക്കുംകൊണ്ട് മേലാൽ വരരുത് എന്നും അന്ത്യശാസനം;  കുമ്മനത്തെ കൊണ്ടുവരണമെന്ന ആർഎസ്എസ് ആവശ്യം ഗൗരവത്തോടെ പരിഗണിക്കാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ശബരിമല വിഷയത്തിലൂന്നി തന്നെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങൾ മെനയാമെന്ന ആർഎസ്എസ് നിർദ്ദേശം സ്വീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. അതേസമയം, എത്രസീറ്റിൽ ജയിക്കുമെന്ന ചോദ്യത്തോട് കൃത്യമായ മറുപടിപറയാൻ സംസ്ഥാനത്തെ ബിജെപി പ്രതിനിധികൾക്ക് കഴിയാതിരുന്നത് ബിജെപി അധ്യക്ഷനെ ചൊടിപ്പിക്കുകയും ചെയ്തു.

എത്ര സീറ്റിൽ ജയിക്കും എന്നും തിരഞ്ഞെടുപ്പു തന്ത്രം എന്തായിരിയിരിക്കണമെന്നും ശബരിമല എത്രത്തോളം നേട്ടമാകും എന്നുമെല്ലാമായിരുന്നു പ്രധാന ചോദ്യങ്ങൾ. എന്നാൽ അമിത്ഷാ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തതിനാലും കേരളത്തിൽ കഷ്ടി ഒരു സീറ്റ് കിട്ടാൻ തന്നെ പെടാപ്പാട് പെടണമെന്നതിനാലും ബിജെപി പ്രതിനിധികളിൽ പലരും ദേശീയ അധ്യക്ഷന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. ഇതോടെ അമിത്ഷായ്ക്കും ദേഷ്യമായി. മൂന്നുസീറ്റുവരെ കിട്ടുമെന്ന് ചാടിപ്പറഞ്ഞ പ്രതിനിധിക്ക് ശകാരവും കേൾക്കേണ്ടിവന്നു. ഇതോടെ മറ്റുള്ളവർ കൂടുതൽ നിശബ്ദരായി എന്നാണ് ലഭിക്കുന്ന വിവരം.

എത്ര സീറ്റിൽ ജയിക്കും എന്നും തിരഞ്ഞെടുപ്പു തന്ത്രം എന്താവണം എന്നുമെല്ലാമായിരുന്നു അമിത് ഷായുടെ ചോദ്യങ്ങൾ. പക്ഷേ, ഒരു സീറ്റിനുള്ള സാധ്യതമാത്രമാണ് ഉള്ളതെന്ന് പറയാൻ കഴിയാതെ ബിജെപി സംസ്ഥാന നേതാക്കൾ കുഴങ്ങി. വെള്ളിയാഴ്ച പാലക്കാട് നടന്ന ഭാരവാഹി യോഗത്തിലായിരുന്നു അമിത്ഷാ സംസ്ഥാന നേതൃത്വത്തെ മുൾമുനയിൽ നിർത്തിയ ചോദ്യങ്ങൾ ഉന്നയിച്ചത്. ഏതായാലും ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ പ്രതിനിധികൾക്ക് കഴിയാതിരുന്നതോടെ മേഖലാജാഥ കഴിയുമ്പോൾ മണ്ഡലം തിരിച്ചുള്ള വോട്ടുകണക്ക് എത്തിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് അമിത്ഷാ.

കൂടിക്കാഴ്ചയിൽ മൂന്നു ചോദ്യങ്ങൾക്കാണ് അമിത് ഷാ പ്രധാനമായും ഉത്തരം തേടിയത്. ലോക്‌സഭയിൽ എത്ര സീറ്റ് വിജയിക്കാനാകുമെന്നും എന്തു തന്ത്രം മുൻ നിർത്തിയാണു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ശബരിമല വിഷയം ഓരോ മണ്ഡലത്തിലും എത്ര വോട്ടു കൂട്ടുമെന്നുമെല്ലാം ആയിരുന്നു പ്രധാന ചോദ്യങ്ങൾ. എന്നാൽ എത്ര സീറ്റു കിട്ടുമെന്ന ചോദ്യത്തിന് പ്രതിനിധികൾക്കും ഉറപ്പുണ്ടായില്ല. അനുകൂല സാഹചര്യമുണ്ടെന്നായിരുന്നു മിക്കവരും പറഞ്ഞുവച്ചത്.

എന്നാൽ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി മൂന്നു സീറ്റു വരെ എന്ന മറുപടി നൽകിയതോടെ എങ്കിൽ എങ്ങനെ എന്ന് പറയണമെന്നായി അമിത്ഷാ. എന്നാൽ അതിന് വ്യക്തമായി മറുപടി പറയാൻ കഴിയാതെ വന്നതോടെ അമിത്ഷാ വേദിയിലിരുന്നുതന്നെ ശകാരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാവർക്കും കർശന നിർദ്ദേശങ്ങളും എത്തിയത്. എല്ലാ തിരഞ്ഞെടുപ്പു കഴിയുമ്പോഴും വർധിച്ച വോട്ടു കണക്കു മാത്രം നിരത്തി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് അമിത് ഷാ മുന്നറിയിപ്പു നൽകി.

എല്ലാ മണ്ഡലങ്ങളിലും ആർഎസ്എസ് നിർദ്ദേശിക്കുന്ന രീതിയിലുള്ള പ്രവർത്തനം മാത്രം മതിയെന്നും ദേശീയ അധ്യക്ഷൻ ന്ിർദേശിച്ചിട്ടുണ്ട്. കുമ്മനത്തെ മടക്കി കൊണ്ടു വന്ന് എൻഡിഎ കൺവീനറാക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തു സ്ഥാനാർത്ഥിയായി കുമ്മനമെത്തിയാൽ വിജയമുറപ്പെന്നാണ് ആർഎസ്എസ് അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ അമിത്ഷാ തീരുമാനമൊന്നും പ്രഖ്യാപിച്ചതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP