Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

75 വയസിന് മേൽ പ്രായമുള്ള മുതിർന്നവരെ മത്സരിപ്പിക്കേണ്ടെന്നത് പാർട്ടി തീരുമാനം; അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും സീറ്റുനിഷേധിച്ചതിന്റെ കാരണം വിശദീകരിച്ച് അമിത് ഷാ; എംപിമാർക്ക് ഭരണവിരുദ്ധ വികാരത്തിന്റെ പ്രശ്‌നമില്ലെന്നും ഓരോ സീറ്റിലും മത്സരിക്കുന്നത് നരേന്ദ്ര മോദിയാണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ

75 വയസിന് മേൽ പ്രായമുള്ള മുതിർന്നവരെ മത്സരിപ്പിക്കേണ്ടെന്നത് പാർട്ടി തീരുമാനം; അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും സീറ്റുനിഷേധിച്ചതിന്റെ കാരണം വിശദീകരിച്ച് അമിത് ഷാ; എംപിമാർക്ക് ഭരണവിരുദ്ധ വികാരത്തിന്റെ പ്രശ്‌നമില്ലെന്നും ഓരോ സീറ്റിലും മത്സരിക്കുന്നത് നരേന്ദ്ര മോദിയാണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 75 വയസിന് മേൽ പ്രായമുള്ളവർക്ക് ലോക്‌സഭാ ടിക്കററ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനമായിരുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. എൽ.കെ.അദ്വാനി, മുരളീമനോഹർ ജോഷി എന്നിവർക്ക് സീറ്റ് നിഷേധിച്ചതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അദ്വാനിക്ക് പകരം ഗാന്ധിനഗറിൽ മത്സരിക്കുന്നതിനെ കുറിച്ചും ഷാ മനസ് തുറന്നു. 25 വർഷമായി എംഎൽഎയാണ് താൻ. ജനങ്ങൾക്കൊപ്പമാണ് കഴിയുന്നത്്. നിയമസഭാ കാലാവധി കഴിഞ്ഞപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമയമായില്ലായിരുന്നു. അതുകൊണ്ടാണ് രാജ്യസഭാ എംപിയായത്. എന്നാൽ, ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധിയായി വരണമെന്ന് താൽപര്യമുണ്ടായിരുന്നു, ഷാ പറഞ്ഞു. ബിജെപി അധികാരം നിലനിർത്തിയാലും താൻ മന്ത്രിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും, ദേശീയ സുരക്ഷയുമാണ് ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് രണ്ടുപ്രധാന വിഷയങ്ങൾ. തീവ്രവാദത്തോട് സന്ധിയില്ലാത്ത മോദിയുടെ നയം വിജയകരമായിരുന്നു. സർജിക്കൽ സ്‌ട്രൈക്കും ബാലാക്കോട്ട് വ്യോമാക്രമണവും ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരുന്ന സിറ്റിങ് എംപിമാരെ കുറിച്ച് ചോദിച്ചപ്പോൾ, എംപിമാരല്ല മോദിയാണ് ഈ സീറ്റുകളിൽ മത്സരിക്കുന്നത് എന്നായിരുന്നു മറുപടി. അമിത് ഷാ പോലും ഈ തിരഞ്ഞെടുപ്പിൽ മാററുരയ്ക്കുന്നില്ല. എല്ലാ സീറ്റിലും മോദിയാണ് മത്സരിക്കുന്നതെന്നും അമിത്ഷാ പറഞ്ഞു. രാമക്ഷേത്ര വിഷയത്തിൽ കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും 'ദി വീക്കിന് 'നൽകിയ അഭിമുഖത്തിൽ ഷാ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP