Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാൻ എന്റെ പടമല്ലാതെ മറ്റാരുടെ പടമാണ് ഉപയോഗിക്കേണ്ടത്? ഇവിടെ വേറെ ആരും ഫോട്ടോഷോപ്പ് ചെയ്യുന്നില്ലേ? ഇനിയും ഞാൻ അതു തുടരും; 100 യുവനേതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക മലയാളിയാണ് എന്ന് ഇപ്പോൾ എങ്കിലും ആളുകൾ അറിഞ്ഞില്ലേ; വെറുതെ മറ്റുള്ളവരെ കളിയാക്കി ജീവിതം കോഞ്ഞാട്ടയാക്കാതെ വല്ല പണിയും ചെയ്തു ജീവിക്കൂ; ടൈം മാഗസിന്റെ കവർ ഫോട്ടോ വിവാദത്തെ കുറിച്ച് അൽഫോൻസ് കണ്ണന്താനത്തിന് പറയാനുള്ളത്

ഞാൻ എന്റെ പടമല്ലാതെ മറ്റാരുടെ പടമാണ് ഉപയോഗിക്കേണ്ടത്? ഇവിടെ വേറെ ആരും ഫോട്ടോഷോപ്പ് ചെയ്യുന്നില്ലേ? ഇനിയും ഞാൻ അതു തുടരും; 100 യുവനേതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക മലയാളിയാണ് എന്ന് ഇപ്പോൾ എങ്കിലും ആളുകൾ അറിഞ്ഞില്ലേ; വെറുതെ മറ്റുള്ളവരെ കളിയാക്കി ജീവിതം കോഞ്ഞാട്ടയാക്കാതെ വല്ല പണിയും ചെയ്തു ജീവിക്കൂ; ടൈം മാഗസിന്റെ കവർ ഫോട്ടോ വിവാദത്തെ കുറിച്ച് അൽഫോൻസ് കണ്ണന്താനത്തിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടൈം മാഗസിൻ കവറിൽ തന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു ചേർത്ത് പ്രചാരണത്തിന് ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് രംഗത്തെ സ്വാഭാവിക രീതി മാത്രമെന്ന് എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്ര ടൂറിസം മന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. മാതൃഭൂമി ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കണ്ണന്താനം നിലപാട് വ്യക്തമാക്കുന്നത്. താൻ ടൈം മാഗസിന്റെ പട്ടികയിൽ ഇടംപിടിച്ച ആളാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാവരും ഫോട്ടോഷോപ്പ് ചെയ്യുമെന്നും കണ്ണന്താനം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ ചിത്രം ടൈം മാസികയുടെ കവർ പേജിൽ ചേർത്ത് ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചത്. 'ദ ഗ്ലോബൽ 100' എന്ന പേരിൽ ലോകത്തെ പ്രമുഖരായ 100 നേതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടയാൾ എന്ന നിലയിലാണ് ചിത്രം പ്രചരിപ്പിച്ചത്. കണ്ണന്താനം പ്രചാരണത്തിന് എത്തിയ ഇടങ്ങളിലും ബിജെപിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. ഇത് വലിയ വിവാദത്തിന് ഇടനൽകിയ ടൈം മാഗസീന്റെ കവറിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം പോലും വന്നിട്ടില്ല. ഈ യാഥാർത്ഥ്യം ഉയർത്തി ട്രോളുകളും എത്തി. ഈ സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ നിലപാട് വിശദീകരിക്കൽ.

പരിഹസിക്കുന്നവർ ആ മാസികയെടുത്തൊന്ന് മറിച്ചുനോക്കണം. ടൈം മാഗസിൻ തിരഞ്ഞെടുത്ത 100 ലോകനേതാക്കളുടെ പട്ടികയിൽ ഒന്നാമത്തെ പേര് എന്റേതാണ്. അൽഫോൻസ് കണ്ണന്താനം ടൈം മാസികയുടെ യുവനേതാക്കളുടെ പട്ടികയിൽ വന്ന ഏക മലയാളിയാണ്, നമുക്ക് അഭിമാനിക്കാവുന്ന കക്ഷിയല്ലേ എന്ന് പറയുന്നതിന് പകരം കണ്ണന്താനത്തിന്റെ പടമെടുത്ത് അവിടെവെച്ചു എന്ന പേരിലാണ് ചർച്ച -അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, 1994ൽ ഇറങ്ങിയ മാസികയുടെ കവറിൽ കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ ചിത്രമാണുള്ളതെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിൽ വലിയതോതിലുള്ള എതിർ പ്രചാരണങ്ങൾ വന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. എഡിറ്റ് ചെയ്യാൻ ഉപയോഗിച്ച ടൈം മാഗസിന്റെ യഥാർത്ഥ കവറും ഇതോടൊപ്പം പ്രചരിച്ചിരുന്നു.

ഞാൻ ടൈം മാസികയുടെ 100 യുവനേതാക്കളുടെ പട്ടികയിൽ വന്നിട്ടുള്ള ആളാണ്. അതിനാലാണ് എന്റെ പടം കവറിൽ ചേർത്തത്. എന്റെ പടമല്ലാതെ മറ്റാരുടെ പടമാണ് ഉപയോഗിക്കേണ്ടത്. ഞാൻ കഠിനാധ്വാനത്തിലൂടെയാണ് ഇവിടെവരെ എത്തിയത്. വീട്ടിലിരുന്ന് മൊബൈലിൽ കുത്തി ലോകനേതാക്കളുടെ ലിസ്റ്റിൽ കയറിയതല്ല. സോഷ്യൽ മീഡിയയിലെ എതിർ പ്രചാരണങ്ങൾ കൊണ്ട് ഗുണമാണുണ്ടായത്. ടൈം മാഗസിൻ കവർ പ്രിന്റ് ചെയ്തത് കഷ്ടിച്ച് ആയിരം പേർക്കേ കൊടുത്തിട്ടുള്ളൂ. എന്നാൽ, വിവാദം വന്നതോടെ എല്ലാവരും അൽഫോൻസ് കണ്ണന്താനം ടൈം മാഗസിന്റെ പട്ടികയിൽ വന്നിട്ടുണ്ടെന്നറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP