Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം പിടിക്കാതെ തൃപ്‌നാകില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചതോടെ ബിജെപിയിൽ പുത്തൻ ആവേശം നിറയ്ക്കാൻ സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി; അദ്ധ്യക്ഷ പദവി നിലനിർത്താൻ ശ്രീധരൻ പിള്ള നെട്ടോട്ടമോടുമ്പോൾ തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടിയ കെ.സുരേന്ദ്രനും ചുക്കാൻ പിടിച്ച എം ടി.രമേശിനും സാധ്യതകളേറി; ബൂത്ത്തലത്തിലും മത്സരം നടക്കുന്നതോടെ വാശിയേറിയ അംഗത്വപ്രചാരണവുമായി നേതാക്കൾ

കേരളം പിടിക്കാതെ തൃപ്‌നാകില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചതോടെ ബിജെപിയിൽ പുത്തൻ ആവേശം നിറയ്ക്കാൻ സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി; അദ്ധ്യക്ഷ പദവി നിലനിർത്താൻ ശ്രീധരൻ പിള്ള നെട്ടോട്ടമോടുമ്പോൾ തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടിയ കെ.സുരേന്ദ്രനും ചുക്കാൻ പിടിച്ച എം ടി.രമേശിനും സാധ്യതകളേറി; ബൂത്ത്തലത്തിലും മത്സരം നടക്കുന്നതോടെ വാശിയേറിയ അംഗത്വപ്രചാരണവുമായി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ബിജെപി ദേശീയതലത്തിൽ മുന്നേറുന്നതിനൊപ്പം പാർട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും പിടിമുറുക്കണമെന്നാണ് അമിത്ഷായുടെ നിലപാട്. കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളിൽ തൃപ്തനാകില്ലെന്ന് അദ്ദേഹം ഡൽഹിയിൽ ബിജെപി നേതൃയോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആദ്യപടിയായി കേരളത്തിൽ പാർട്ടിയെ കൂടുതൽ കെട്ടുറപ്പുള്ളതാക്കണം. ഇതിന് വേണ്ടി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുകയാണ് ആദ്യനടപടി. പാർട്ടിയിൽ കരുത്ത് തെളിയിച്ചില്ലെങ്കിൽ പി.എസ് ശ്രീധരൻപിള്ളയ്ക്ക് അധ്യക്ഷപദവി നഷ്ടപ്പെടുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ബൂത്തുതലംമുതൽ സംസ്ഥാനതലംവരെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തും. കഴിഞ്ഞതവണ നാമനിർദ്ദേശത്തിനായിരുന്നു മുൻതൂക്കമെങ്കിൽ ഇത്തവണ ബൂത്തുതലത്തിൽ മത്സരങ്ങളുണ്ടാകും. നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാന പ്രസിഡന്റുമാരെ സമവായത്തിലൂടെ തിരഞ്ഞെടുക്കും. ഇതിൽ കീഴ്ഘടകങ്ങളുടെ അഭിപ്രായത്തിന് പരിഗണന നൽകും. മുൻ വർഷങ്ങളിലെപ്പോലെ ആർഎസ്എസ്. ഘടകങ്ങളുടെ അഭിപ്രായവും തേടും.വി.മുരളീധരനാണ് ഏറ്റവും ഒടുവിൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷപദവിയിലെത്തിയത്.

കഴിഞ്ഞ തവണ ബിജെപി.യുടെ പ്രാഥമികാംഗത്വം പോലുമില്ലാതിരുന്ന, മുതിർന്ന സംഘപരിവാർ നേതാവ് കുമ്മനം രാജശേഖരനെ ആർഎസ്എസ്. നിർദ്ദേശത്തെത്തുടർന്ന് ബിജെപി. കേന്ദ്രനേതൃത്വം സംസ്ഥാന അദ്ധ്യക്ഷന്റെ ചുമത ഏൽപിച്ചു.
കാലാവധി പൂർത്തായിക്കും മുമ്പ് കുമ്മനം പദവിയൊഴിഞ്ഞ് ഗവർണറായപ്പോൾ പിഎസ് ശ്രീധരൻപിള്ളയെ നാമനിർദ്ദേശം ചെയ്തു. ഏതായാലും 8 വർഷമായി പാർട്ടിയിൽ സംഘടനാതിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇത്തവണ ഈ രീതി വേണ്ടെന്നും സംഘടനാ തിരഞ്ഞെടുപ്പു നടപടികളിലൂടെ ഭാരവാഹികളെ തിരഞ്ഞെടുത്താൽ മതിയെന്നുമാണ് തീരുമാനം. എന്നാൽ, സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോരും പരസ്യ പോർവിളികളും അനുവദിക്കില്ല. നാമനിർദ്ദേശ പത്രിക നൽകുന്ന വേളയിൽത്തന്നെ ചർച്ചകളിലൂടെ സമവായമുണ്ടാക്കാനാണു നീക്കം. ഈ ഘട്ടത്തിൽ ആർഎസ്എസ്. നിലപാട് നിർണായകമാകും. ബൂത്തുകളിൽ ജയിച്ചുവരുന്നവർക്ക് മേൽഘടകങ്ങളിലെ ഭാരവാഹികളെ തീരുമാനിക്കുന്നതിൽ നിർണായക സ്വാധീനമുണ്ടാകുമെന്നതിനാൽ അംഗത്വ പ്രചാരണത്തിൽ വാശിയുണ്ടാകും.

സംഘടനാ തിരഞ്ഞെടുപ്പിന്റെ ആദ്യ നടപടിയായ അംഗത്വപ്രചാരണം ജൂലായ് ആറിനു തുടങ്ങും. ഓഗസ്റ്റ് 11 വരെയാണ് അംഗത്വപ്രചാരണം. തുടർന്നുള്ള തിരഞ്ഞെടുപ്പ് നടപടികളുടെ തീയതി തീരുമാനിച്ചിട്ടില്ല. രണ്ടുദിവസംകൊണ്ട് ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നാണ് അറിയുന്നത്. ഭൂരിഭാഗം മണ്ഡലങ്ങളിലും ജില്ലകളിലും പ്രസിഡന്റുമാരായി പുതുമുഖങ്ങൾ എത്താനാണു സാധ്യത. രണ്ടുതവണ പൂർത്തിയാക്കിയ തിരുവനന്തപുരം, തൃശ്ശൂർ ജില്ലാ പ്രസിഡന്റുമാർ മാറും. ബിജെപി. ഭരണഘടനയനുസരിച്ച് തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റായിരിക്കാനാവില്ല.

അതേസമയം സംഘടനാ തിരഞ്ഞെടുപ്പ് വരുമ്പോൾ, അദ്ധ്യക്ഷ സ്ഥാനം നിലനിർത്താൻ ശ്രീധരൻ പിള്ളയ്ക്ക് പണിപ്പെടേണ്ടി വരും. കുമ്മനം പദവിയൊഴിഞ്ഞതോടെ കെ.സുരേന്ദ്രന്റെയും എം ടി.രമേശിന്റെയും പേരുകളായിരുന്നു മുൻപന്തിയിലെങ്കിലും സമവായവുണ്ടാകാതെ വന്നതോടെ ശ്രീധരൻപിള്ളയ്ക്ക് നറുക്ക് വണു. സംഘടനാതിരഞ്ഞെടുപ്പ് വരുന്നതോടെ ബൂത്ത്തലത്തിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. അതിന് വേണ്ടിയുള്ള നെട്ടോട്ടട്ടമാണിപ്പോൾ നേതാക്കൾ.

ശ്രീധരൻപിള്ളയ്ക്ക് അധ്യക്ഷപദവിയിൽ തുടരണമെങ്കിൽ സംഘടനയിൽ കരുത്ത്‌തെളിയിക്കണം. തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയ കെ സുരേന്ദ്രനും ശോഭാസുരേന്ദ്രനും തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പിന് ചുക്കാൻപിടിച്ച എംടി രമേശിനും സാധ്യതകളേറെയാണ്. മെമ്പർഷിപ്പ് പ്രവർത്തനങ്ങളിൽ സാധാരണ ആർഎസ്എസ് ഇടപെടാറില്ല പക്ഷെ ഇത്തവണ അതുണ്ടാകും. കെപി ശ്രീശനാണ് മെമ്പർഷിപ്പ്
പ്രവർത്തനങ്ങളുടെ സംസ്ഥാന ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP