Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമങ്ങളിൽ വന്ന ഫോട്ടോ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്; ഫോട്ടോ എടുത്തത് പ്രവാസ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ തന്റെ ഓഫീസ് സന്ദർശിച്ചപ്പോൾ; മോൺസൺ മാവുങ്കലുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

മാധ്യമങ്ങളിൽ വന്ന ഫോട്ടോ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്; ഫോട്ടോ എടുത്തത് പ്രവാസ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ തന്റെ ഓഫീസ് സന്ദർശിച്ചപ്പോൾ; മോൺസൺ മാവുങ്കലുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു നടത്തിയ മോൺസൻ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. തനിക്കോ തന്റെ ഓഫീസിനോ ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ല, പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ഓഫീസ് സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോയാണ് പ്രചരിപ്പിക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ:

പുരാവസ്തു തട്ടിപ്പുകേസിൽ കുറ്റാരോപിതനായ മോൻസൻ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇടം നൽകുന്നതാണ്. എനിക്കും എന്റെ ഓഫീസിനും ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ല, പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ഓഫീസ് സന്ദർശിച്ചിരുന്നു, പ്രസ്തുത സംഘത്തിൽ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദർശനത്തിന് എത്തുന്നവർ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ മുഴുവൻ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവർക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരവകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP