Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥാനാർത്ഥിയാകും മുമ്പേ പോസ്റ്റർ ഒട്ടിച്ചും വീടുകയറി വോട്ടുചോദിച്ചും മുന്നേറിയ കോൺഗ്രസ് പ്രവർത്തകർക്ക് ഉള്ളിൽ തീയായി; ജനമഹായാത്രയ്ക്കിടെ മുല്ലപ്പള്ളി തന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിന്റെ സന്തോഷം മായും മുമ്പേ വെള്ളിടിയായി അഗ്രീൻ കോ അഴിമതി കേസ്: എം.കെ.രാഘവനെ മൂന്നാം പ്രതിയാക്കി കെസെടുത്തത് കോഴിക്കോട്ടെ പ്രചാരണത്തിന്റെ തിളക്കം കുറയ്ക്കുമോ? കേസ് രാഷ്ട്രീയ ഗൂഢാലോചന എന്നാരോപിക്കുമ്പോഴും ആശങ്ക മാറാതെ നേതാക്കളും അണികളും

സ്ഥാനാർത്ഥിയാകും മുമ്പേ പോസ്റ്റർ ഒട്ടിച്ചും വീടുകയറി വോട്ടുചോദിച്ചും മുന്നേറിയ കോൺഗ്രസ് പ്രവർത്തകർക്ക് ഉള്ളിൽ തീയായി; ജനമഹായാത്രയ്ക്കിടെ മുല്ലപ്പള്ളി തന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിന്റെ സന്തോഷം മായും മുമ്പേ വെള്ളിടിയായി അഗ്രീൻ കോ അഴിമതി കേസ്: എം.കെ.രാഘവനെ മൂന്നാം പ്രതിയാക്കി കെസെടുത്തത് കോഴിക്കോട്ടെ പ്രചാരണത്തിന്റെ തിളക്കം കുറയ്ക്കുമോ? കേസ് രാഷ്ട്രീയ ഗൂഢാലോചന എന്നാരോപിക്കുമ്പോഴും ആശങ്ക മാറാതെ നേതാക്കളും അണികളും

രഞ്ജിത്ത് ബാബു

കണ്ണൂർ: 'അഗ്രീൻ-കോ' അഴിമതിക്കേസ് കോഴിക്കോട് എം. പി. എം. കെ. രാഘവന് വിനയാകുമോ? കേരളാ സ്റ്റേറ്റ് അഗ്രി-കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായിരുന്ന എം. കെ രാഘവൻ അടക്കമുള്ളവർ കൃത്രിമരേഖ ചമച്ച് ഗൂഢാലോചന നടത്തിയും വഞ്ചന നടത്തിയും 77 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയെന്ന കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരിക്കയാണ്. എം. കെ രാഘവൻ എം. പി. ഈ കേസിൽ മൂന്നാം പ്രതിയാണ്. വിവിധ ജില്ലകളിൽ നിന്നുള്ള 12 കോൺഗ്രസ്സ് നേതാക്കളാണ് കേസിലെ മറ്റ് പ്രതികൾ.

ഭരണ സമിതി അംഗങ്ങളായ പി.വി ദാമോദരൻ, ബൈജു രാധാകൃഷ്ണൻ, പി.കെ. രാജൻ, വി എം. മനോഹരൻ, രഘുനാഥ് ചെറിയ, പി.പി. ശ്രീനിവാസൻ, ചാക്കോ പാലക്കലോടി, വി എസ്. ഹരീന്ദ്രനാഥ്, എം. വി ശ്രീജിത്ത്, പി. ബാബുരാജ്, വി.വി. പ്രകാശ്, ഫിലോമിന എന്നിവർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ ജനതാദൾ എസ് സ്ഥാനാർത്ഥിയായി എം. വി. ശ്രേയാംസ് കുമാർ മത്സര രംഗത്ത് ഇറങ്ങുമ്പോൾ സിറ്റിങ് എം. പി. യായ എം. കെ. രാഘവനെ ഇകഴ്‌ത്തി കാണിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിറകിലെന്നും ആരോപണമുയരുന്നുണ്ട്.

2002 ഏപ്രിൽ 27 ന് കണ്ണൂർ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച അഗ്രീൻ-കോ 2004-2005 വർഷത്തിൽ ഓഡിറ്റിങ്ങിൽ ഗുരുതരമായ കൃത്യ വിലോപം കാണിച്ചുവെന്നും 77 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയെന്നും സഹകരണ വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് സഹകരണ വകുപ്പ് സർക്കാറിന് കൈമാറുകയും സർക്കാർ ജില്ലാ പൊലീസ് മേധാവിക്ക് തുടർ നടപടിക്ക് അയക്കുകയുമായിരുന്നു. അഗ്രീൻ-കോ എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ച് ഒരു ഉത്പ്പന്നവും ഇക്കാലയളവിൽ വിപണിയിലിറക്കിയിരുന്നില്ല. പൈനാപ്പിൾ സംസ്‌ക്കരിച്ച് വിവിധ രൂപത്തിൽ വിദേശത്ത് കയറ്റി അയക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് സ്ഥാപനം ആരംഭിച്ചതെങ്കിലും ഒന്നും പ്രായോഗികമായില്ല.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഈ പ്രശ്നം ഉയർന്ന് വന്നപ്പോൾ എം.കെ. രാഘവൻ തെരഞ്ഞെടുപ്പ് കാലത്ത് ചെയർമാൻ സ്ഥാനത്തു നിന്നും രാജി വെച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സ്ഥാനമേൽക്കുകയായിരുന്നു. അഞ്ച് കോടി രൂപ മാത്രം ബാധ്യതയുണ്ടായിരുന്ന അഗ്രീൻ-കോ ഈ അവസ്ഥയിലെത്തിയത് ചെയർമാന്റേയും ഭരണ സമിതിയുടേയും ഗുരുതരമായ വീഴ്ചയായാണ് കോൺഗ്രസ്സ് പ്രവർത്തകർ തന്നെ ആരോപിക്കുന്നത്. നിയമപ്രകാരം രജിസ്റ്റർ സൂക്ഷിക്കാതിരിക്കുകയും ഓഡിറ്റിങിന് ആവശ്യമായ രേഖകൾ ഫയലിൽ ഉൾപ്പെടുത്താത്തതിലും സംഘത്തിന്റെ ഇടപാടുകൾ നടത്തുന്നതിന് കരാറുകൾ ഒന്നും തന്നെ രേഖപ്രകാരം ഉണ്ടാവാതിരുന്നതും വിജിലൻസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

സൊസൈറ്റി ഇടപാടുകൾ നടത്തുന്നതിന് സഹകരണ രജിസ്ട്രാറിൽ നിന്നും അംഗീകാരം വാങ്ങിയില്ലെന്നും വിജിലൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ വിജയിച്ച എം. കെ. രാഘവനെ സമൂഹമധ്യത്തിൽ വിലയിടിച്ചു കാണിക്കാനാണ് ഇപ്പോഴുള്ള വിജിലൻസ് നടപടിയെന്ന് കോൺഗ്രസ്സ് നേതാക്കൾ ആരോപിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ തങ്ങളുടെ ആദ്യ സ്ഥാനാർത്ഥിയായി കോൺഗ്രസ് അനൗദ്യോഗികമായി പ്രഖ്യാപിച്ചത് രാഘവനെയാണ്. മൂന്നാം തവണയും മണ്ഡലത്തിൽ ജനവിധി തേടുമ്പോൾ, ഉണ്ടായ കേസ് രാഷ്ട്രീയപ്രേരിതമാണെങ്കിലും അല്ലെങ്കിലും തങ്ങൾക്ക് ക്ഷീണം ചെയ്യുമെന്ന ആശങ്കയിലാണ് കോൺഗ്രസ്.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ എം കെ രാഘവനെ ഉയർത്തിക്കാട്ടി കോഴിക്കോട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീട് കയറിയുള്ള പ്രചാരണവും തുടങ്ങി. കോഴിക്കോട് ബാലുശ്ശേരിയിലാണ് എം കെ രാഘവന് വോട്ട് തേടി യുഡിഎഫ് പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചത്.ബാലുശ്ശേരിയിലെ മഞ്ഞപ്പാലം, പനങ്ങാട് എന്നിവടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചത്. കൈപ്പത്തി ചിഹ്നമുള്ള പോസ്റ്റുകൾ കവലകളിലും വീടുകളുടെ മതിലുകളിലും നിറഞ്ഞുകഴിഞ്ഞു. രാഘവന് വേണ്ടി പ്രചരണത്തിനിറങ്ങാൻ നേതൃത്വം നിർദ്ദേശം നൽകിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. വീട് കയറിയുള്ള പ്രചരണവും പ്രവർത്തകർ തുടങ്ങി. സമൂഹമാധ്യമങ്ങളിലും വോട്ട് അഭ്യർത്ഥന തകൃതിയാണ്.
കോഴിക്കോട് ജില്ലയിലെ ജനമഹായാത്രയ്ക്കിടെ കെപിസിസി അധ്യക്ഷൻ തന്നെ രാഘവന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്നു. പൗരസ്വീകരണങ്ങൾ സംഘിടിപ്പിച്ച് ഡിസിസി നേതൃത്വവും രാഘവന് വേണ്ടി രംഗത്തുണ്ട്. അതിനിടെയാണ് അഗ്രീൻകോ കേസ് തിരിച്ചടിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP