Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദ്യം രാജ്യം പിന്നെ പാർട്ടി അവനവൻ അവസാനം..അതാണെന്റെ നയം; ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത:സത്ത വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം; വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല പ്രതിയോഗികളായാണ് ബിജെപി കാണുന്നത്; പാർട്ടി സീറ്റ് നിഷേധിച്ച ശേഷം ആദ്യപ്രതികരണവുമായി എൽ.കെ.അദ്വാനി

ആദ്യം രാജ്യം പിന്നെ പാർട്ടി അവനവൻ അവസാനം..അതാണെന്റെ നയം; ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത:സത്ത വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം; വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല പ്രതിയോഗികളായാണ് ബിജെപി കാണുന്നത്; പാർട്ടി സീറ്റ് നിഷേധിച്ച ശേഷം ആദ്യപ്രതികരണവുമായി എൽ.കെ.അദ്വാനി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗാന്ധിനഗറിൽ ഇത്തവണ സീറ്റ് നിഷേധിച്ച ശേഷം ആദ്യപ്രതികരണവുമായി ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അദ്വാനി. ആദ്യം രാജ്യത്തിനാണ് തന്റെ പരിഗണനയെന്നും ഏറ്റവും ഒടുവിലാണ് സ്വന്തം കാര്യമെന്നും അദ്ദേഹം പറഞ്ഞു. ദേശവിരുദ്ധൻ എന്ന പ്രയോഗം പാടേ തെറ്റാണെന്നും തെറ്റിപ്പോയ ഇടങ്ങളിലെല്ലാം ബിജെപി തിരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യം രാജ്യം, പിന്നെ പാർട്ടി, അവനവൻ അവസാനം എന്ന തലക്കെട്ടിലാണ് അഡ്വാനിയുടെ ബ്ലോഗ് കുറിപ്പ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തഃസത്ത എന്നു പറയുന്നത് തന്നെ വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണ്. പാർട്ടിയുടെ ആരംഭ കാലം മുതലേ ബിജെപി തങ്ങളോടു വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല മറിച്ച് പ്രതിയോഗികളായാണ് കാണുന്നതെന്നു ബ്ലോഗിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ദേശീയതയിൽ തങ്ങളോടു വിയോജിപ്പുള്ളവരെ രാജ്യവിരുദ്ധരായി ഒരിക്കലും കണ്ടിട്ടില്ല. രാഷ്ട്രീയ തലത്തിലും മറ്റെല്ലാ വിധത്തിലും പൗരന് തെരഞ്ഞെടുപ്പുകൾക്കുള്ള വ്യക്തിസ്വാതന്ത്ര്യം വേണമെന്ന കാര്യത്തിൽ ബിജെപി പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് അദ്വാനിയുടെ കുറിപ്പ്. ബിജെപിയുടെ സ്ഥാപകരിൽ ഒരാളെന്ന നിലയിൽ തന്റെ കാഴ്ചപ്പാടുകൾ ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറയുന്നു. 1991 മുതൽ ആറുതവണ തന്നെ ലോക്സഭയിലെത്തിച്ച ഗാന്ധിനഗർ മണ്ഡലത്തിലെ വോട്ടർമാർക്ക് അദ്വാനി നന്ദിയും അറിയിച്ചു. അദ്വാനി ആറുതവണ വിജയിച്ച ഗാന്ധിനഗർ മണ്ഡലത്തിൽ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായാണ് ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP