ആറ്റിങ്ങൽ എംപിയായി പോയിട്ടും അടൂർ പ്രകാശ് പ്രവർത്തിക്കുന്നത് കോന്നിയിൽ തന്നെ; ത്രിതല സ്ഥാനാർത്ഥി നിർണയത്തിൽ ഒപ്പം നിന്നവരെ വെട്ടി നിരത്തി; എക്കാലവും വലംകൈയായിരുന്ന മൂന്നു പേർ പാർട്ടി വിട്ട് ഇടതു മുന്നണിയിൽ; പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനുള്ളിൽ വിവാദം

ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ആറ്റിങ്ങൽ എംപിയായി പോയ അടൂർ പ്രകാശിന്റെ പ്രവർത്തനം ഇപ്പോഴും കോന്നി മണ്ഡലത്തിൽ തന്നെ. ജില്ലയിൽ ഐ ഗ്രൂപ്പിലുണ്ടായ വിഭാഗീയത മറികടക്കാൻ അടൂർ പ്രകാശിനെ നേതാവായി ചെന്നിത്തല അവരോധിച്ചതിന് പിന്നാലെ എക്കാലവും ഒപ്പം നിന്ന മൂന്നു പേർ പാർട്ടി വിട്ട് ഇടതു മുന്നണിയിൽ ചേർന്നു. ഗ്രൂപ്പിനെ വളർത്താൻ വേണ്ടിയാണ് അടൂർ പ്രകാശിന് അപ്രമാദിത്വം നൽകിയതെങ്കിലും ഫലത്തിൽ ഈ നീക്കം തിരിച്ചടിച്ചിരിക്കുകയാണ്.
ഡിസിസി ജനറൽ സെക്രട്ടറിയും കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മന്ത്രിയായിരിക്കുമ്പോൾ അടൂർ പ്രകാശിന്റെ വലം കൈയുമായിരുന്ന കോന്നിയൂർ പികെ, പ്രമാടം നേതാജി സ്കൂളിന്റെ മാനേജിങ് കമ്മറ്റിയംഗമായ രാജേഷ് ആക്ലേത്ത് എന്നിവർ പാർട്ടിയിൽ നിന്ന് രാജി വച്ച് ഇടതു സ്ഥാനാർത്ഥികളായി മത്സരിക്കുകയാണ്. കോന്നിയൂർ പികെ കോന്നി ഡിവിഷനിൽ നിന്നും രാജേഷ് ആക്ലേത്ത് പ്രമാടം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. കോന്നിയൂർ പികെ സിപിഐയിലേക്കും രാജേഷ് സിപിഎമ്മിലേക്കുമാണ് പോയത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ അടൂർ പ്രകാശ് എംപിയുടെ വെട്ടിനിരത്തൽ നടത്തിയെന്ന് ആരോപിച്ചാണ് പലരും പാർട്ടി വിട്ടത്. പട്ടികജാതി സംവരണമായ ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ ദളിത് കോൺഗ്രസ് സംസ്ഥാന നേതാവ് കോന്നിയൂർ പികെയെ വെട്ടി മറ്റൊരാളെ കൊണ്ടുവരാൻ മുൻകൈയെടുത്തത് അടൂർ പ്രകാശാണ്. ഒപ്പം നിന്നിട്ടും തന്നെ വെട്ടിയ പ്രകാശിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് കോന്നിയൂർ പികെ രാജി വച്ച് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്.
മഹിളാ കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ സൗദാ റഹിം സ്ഥാനമാനങ്ങൾ രാജി വച്ച് സിപിഎമ്മിൽ ചേർന്നതോടെ അടൂർ പ്രകാശിന്റെ നടപടികളിൽ പ്രതിഷേധിച്ച് പുറത്തു പോകുന്ന മൂന്നാമത്തെയാളായി. കെയുജനീഷ് കുമാർ എംഎൽഎ, സിപിഎം ഏരിയാ സെക്രട്ടറി ശ്യാംലാൽ എന്നിവർ ചേർന്ന് സൗദയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കാമെന്നു വാഗ്ദാനം ചെയ്ത് ഒടുവിൽ വാർഡിൽ വിമത സ്ഥാനാർത്ഥി പരിവേഷം നൽകി പരാജയപ്പെടുത്തിയിരുന്നു. ഇക്കുറി ബ്ലോക്ക് പഞ്ചായത്ത് വനിതാ സംവരണമായ കോന്നി ഡിവിഷനിൽ സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും മറ്റൊരാളെ സ്ഥാനാർത്ഥിയാക്കുകയാണ് അടൂർ പ്രകാശ് ചെയ്തത്. പ്രകാശിനൊപ്പം നിന്ന് പ്രവർത്തിച്ച സൗദ ഉൾപ്പെടെ നിരവധി പേർ നിരാശയിലും പ്രതിഷേധത്തിലുമായിരുന്നു. ആറ്റിങ്ങൽ എംപിയായി പോയെങ്കിലും ഇപ്പോഴും കോൺഗ്രസിലെ വാർഡു മുതൽ നിയമസഭ വരെയുള്ള സ്ഥാനാർത്ഥികളെയും ഭാരവാഹികളെയും നിശ്ചയിക്കുന്നത് അടൂർ പ്രകാശ് തന്നെയാണെന്ന ആക്ഷേപം ശക്തമാണ്.
കൂടെ നിന്ന പലർക്കും സീറ്റ് നിഷേധിക്കുകയും സ്വന്തം താൽപര്യപ്രകാരം സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയും ചെയ്തതിനെതിരെ നവ മാധ്യമങ്ങളിലൂടെയും യൂത്ത് നേതാക്കന്മാർ പ്രതികരിച്ചിട്ടുണ്ട്. ചുവപ്പ് ഇഷ്ടമല്ലെങ്കിലും മഞ്ഞ ഇഷ്ടപ്പെടുകയായിരുന്നു നല്ലതെന്നായിരുന്നു സീറ്റ് നഷ്ടപ്പെട്ട ഒരു യൂത്ത് നേതാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. നിരവധി പേർ ഇനിയും രാജി വച്ച് മറ്റ് പാർട്ടികളിൽ ചേക്കേറുമെന്നാണ് സൂചന. അടൂർ പ്രകാശിന്റെയും റോബിൻ പീറ്ററിന്റെയും സന്തത സഹചാരിയായ രാജേഷ് ആക്ലേത്ത് പാർട്ടി വിട്ടത് മറ്റൊരു കാരണത്താലാണ്.
രാജേഷ് മാനേജിങ് കമ്മറ്റിയംഗമായ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമാവകാശ തർക്കത്തിൽ അടൂർ പ്രകാശ് സഹായിച്ചില്ല എന്നുള്ളതാണ് പാർട്ടി വിടാൻ കാരണമായത്. സ്കൂൾ മാനേജരാകാൻ രാജേഷ് നീക്കം നടത്തിയിരുന്നു. ഇതിന്റെ പേരിൽ പിതൃസഹോദരൻ രവീന്ദ്രൻ പിള്ളയുമായി രാജേഷും സഹോദരൻ സതീഷും തർക്കം നിലനിൽക്കുകയാണ്. അടുത്തയിടെ രവീന്ദ്രൻ പിള്ളയുടെ മകൻ സുനിൽകുമാറിന്റെ കാറിന് ആരോ വെടി വച്ചിരുന്നു. അത് രാജേഷ് ആണെന്ന് ആരോപിച്ച് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അന്നൊക്കെ സഹായത്തിന് ചെന്നത് കെയു ജനീഷ് കുമാർ എംഎൽഎയായിരുന്നു. ഇതോടെയാണ് സിപിഎമ്മിനൊപ്പം രാജേഷ് നിലയുറപ്പിച്ചത്.
അടൂർ പ്രകാശിനെ ഒറ്റപ്പെടുത്തി പഴകുളം മധുവിന്റെ നേതൃത്വത്തിലായിരുന്നു ജില്ലയിൽ ഐ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നി സീറ്റ് കിട്ടാൻ വേണ്ടി പ്രകാശ് ഉമ്മൻ ചാണ്ടി പക്ഷത്തേക്ക് ചാഞ്ഞിരുന്നു. ഇത് അന്നു തന്നെ ഐ ഗ്രൂപ്പ് ഗൗരവമായി എടുക്കുകയും പഴകുളം മധുവിന്റെ നേതൃത്വത്തിൽ അടൂർ പ്രകാശിനെ ഒഴിവാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. പിന്നീട് അടൂർ പ്രകാശിന്റെയും പഴകുളം മധുവിന്റെയും നേതൃത്വത്തിൽ ഐ ഗ്രൂപ്പ് രണ്ടായിട്ടാണ് പ്രവർത്തിച്ചിരുന്നത്. അതാണ് തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചെന്നിത്തല ഇടപെട്ട് ഒന്നാക്കിയതും അടൂർ പ്രകാശിന് ചുമതല നൽകിയതും.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍