Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഹൈക്കോടതി വിധി ചോദിച്ചു വാങ്ങിയ പണി; ഭരണ തുടർച്ച ഉണ്ടായില്ലെങ്കിൽ വിജിലൻസ് കേസിൽ മുഖ്യമന്ത്രി രണ്ടാം പ്രതിയാകും; വീണ്ടും അധികാരം കിട്ടിയാലും ഇനി ജലീലിനെ മന്ത്രിയാക്കില്ല; അദീപിന്റെ നിയമനം ഇളയാപ്പയെ എല്ലാ അർത്ഥത്തിലും കുടുക്കുമ്പോൾ

ഹൈക്കോടതി വിധി ചോദിച്ചു വാങ്ങിയ പണി; ഭരണ തുടർച്ച ഉണ്ടായില്ലെങ്കിൽ വിജിലൻസ് കേസിൽ മുഖ്യമന്ത്രി രണ്ടാം പ്രതിയാകും; വീണ്ടും അധികാരം കിട്ടിയാലും ഇനി ജലീലിനെ മന്ത്രിയാക്കില്ല; അദീപിന്റെ നിയമനം ഇളയാപ്പയെ എല്ലാ അർത്ഥത്തിലും കുടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണ തുടർച്ച ഉണ്ടായില്ലെങ്കിൽ കെടി ജലീലിനെ കുടുക്കിയ ബന്ധു നിയമന വിവാദത്തിൽ കുടുങ്ങുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി പിണറായി വിജയനും. ഹൈക്കോടതിയിൽ അപ്പീലുമായി പോയത് വിനയായി എന്നാണ് വിലയിരുത്തൽ. ഹൈക്കോടതിയിൽ ജലീലിനെ സർക്കാർ പിന്തുണച്ചിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേസിൽ വിജിലൻസ് അന്വേഷണം വരും. മുഖ്യമന്ത്രിയെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതാണ് ഇതിന് കാരണം.

ലോകായുക്ത ഉത്തരവ് നടപടിക്രമം പാലിച്ചല്ലെന്നും തന്റെ ഭാഗം കേട്ടില്ലെന്നുമുള്ള ജലീലിന്റെ വാദം തന്നെയാണു സംസ്ഥാന സർക്കാരും കോടതിയിൽ പറഞ്ഞത്. അഡ്വക്കറ്റ് ജനറൽ നിയമോപദേശവും നൽകിയിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജി തള്ളിയാൽ പോലും ചെയ്ത കാര്യം കോടതി അഴിമതിയുടെ ഗണത്തിൽ പെടുത്തുമെന്നു ജലീലും സർക്കാരും കരുതിയില്ല. ജലീലിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാൽ കോടതിയിൽ സർക്കാർ അഭിഭാഷകനു മറിച്ചൊരു നിലപാട് എടുക്കാനും കഴിഞ്ഞില്ല. വിവാദ ഫയലിൽ മുഖ്യമന്ത്രിയും ഒപ്പു വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസിൽ മുഖ്യമന്ത്രി രണ്ടാം പ്രതിയാകാൻ സാധ്യത ഏറെയാണ്.

ഭരണ തുടർച്ച വന്നാലും ഇനി ജലീൽ മന്ത്രിയാകില്ല. തവനൂരിൽ കടുത്ത മത്സരമാണ് ജലീലിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഇതിൽ തോറ്റാൽ ജലീലിന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാകും. അതുകൊണ്ട് തന്നെ തവനൂരിലെ ജയം ജലീലിന് അനിവാര്യമാണ്. ജലീൽ തോറ്റാൽ എല്ലാ അർത്ഥത്തിലും ഈ നേതാവിനെ സിപിഎം കൈവിടും. പിതൃസഹോദരന്റെ മകന്റെ മകനാണ് ജലീൽ ജോലി നൽകിയതും വിവാദം ചോദിച്ചു വാങ്ങിയതും. ജലീലിനെ ഇളയാപ്പയെന്ന് വിളിക്കുന്ന അദീപിനായിരുന്നു ജോലി നൽകിയത്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഈ നിയമനത്തിന് ഉണ്ടായിരുന്നു. അതാണ് കേസിൽ പിണറായിയും പ്രതിയാകാനുള്ള സാധ്യത കൂട്ടുന്നത്.

തുടർഭരണം വന്നാൽ അന്വേഷണം ജലീൽ മാത്രമായി ഒതുങ്ങും. പിന്നീട് ക്ലീൻ ചിറ്റും നൽകും. മറിച്ചു സംഭവിച്ചാൽ പിണറായിക്ക് കുരുക്കായി ഈ കേസ് മാറും. ആരോപിതമായ കുറ്റം നേരത്തേ ഹൈക്കോടതി തള്ളിയതാണെന്ന ജലീലിന്റെ മുൻ വാദവും പൊളിഞ്ഞു. ഹർജി കോടതി തള്ളുമെന്ന ആശങ്കയിൽ തന്നെയാണ് ജലീലിന്റെ രാജി സിപിഎം ചോദിച്ചു വാങ്ങിയത്. അടുത്ത ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തൽ. അതു ശരിവയ്ക്കുകയും അഴിമതിയാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ ജലീലിനെതിരെ ഇനി വിജിലൻസ് അന്വേഷണം നടത്തേണ്ടതുണ്ട്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ അടക്കം പ്രോസിക്യൂട്ട് ചെയ്യുമെന്നാണു ഈ അഴിമതി പുറത്തു കൊണ്ടുവന്ന യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് പ്രതികരിച്ചത്. മാത്രമല്ല, കേസിലെ തുടർനടപടിയെന്ന നിലയിൽ ലോകായുക്ത നിയമത്തിലെ വകുപ്പ് 15 പ്രകാരം പരാതിക്കാരനു ജലീലിനെതിരെ പ്രോസിക്യൂഷൻ നടപടിക്കു ലോകായുക്തയെ സമീപിക്കാനുമാവും. ഹൈക്കോടതി വിധിക്കെതിരെ ജലീൽ അപ്പീൽ നൽകാനുള്ള സാധ്യത കുറവാണ്. സുപ്രീംകോടതിയെ സമീപിക്കുന്നതിനോടു സിപിഎമ്മിനും യോജിപ്പില്ല. ക്രമക്കേടു തെളിഞ്ഞാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്ന ജലീലിന്റെ നിയമസഭയിലെ പ്രഖ്യാപനത്തിന്റെ തുടർ നടപടിയും ആകാക്ഷയോടെയാണു പലരും കാത്തിരിക്കുന്നത്.

അതിനിടെ ജലീൽ രാജിവച്ച സാഹചര്യത്തിൽ ബന്ധുനിയമന വിഷയത്തിന് ഇനി പ്രസക്തിയില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. എന്നാൽ അത്ര നിസാരത്തോടെ സിപിഎം ഈ വിഷയത്തെ കാണുന്നില്ലെന്നതാണ് വസ്തുത. അചിനി
െബന്ധുനിയമന വിഷയം ഹൈക്കോടതി തള്ളിക്കളഞ്ഞതാണെന്ന് പറഞ്ഞ് ഇത്രയും നാൾ കേരളീയസമൂഹത്തെ കബളിപ്പിച്ചതിന് കെ.ടി. ജലീൽ മാപ്പു പറയണമെന്ന് ലോകായുക്ത കേസിലെ പരാതിക്കാരനും യൂത്ത് ലീഗ് സംസ്ഥാന സമിതിയംഗവുമായ വി.കെ.എം. ഷാഫി പറഞ്ഞു. ലോകായുക്ത വിധി ഹൈക്കോടതി ശരിവച്ചതോടെ ജലീലിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും ഷാഫി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP